Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

എന്താകുമോ എന്തോ... ചെന്നിത്തല തൃപ്പെരുന്തുറയിലെ സഖ്യത്തെച്ചൊല്ലി സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള കലഹം അവസാനിക്കുന്നതിന് മുമ്പ് ബിജെപി ഭരണത്തിലേറി; രമേശ് ചെന്നിത്തലയുടെ പഞ്ചായത്ത് ഇനി ബിജെപി ഭരിക്കും; ബി ജെ പിക്ക് ഭരണം വാങ്ങി നല്‍കിയതാകട്ടെ സിപിഎമ്മും

12 JANUARY 2021 11:28 AM IST
മലയാളി വാര്‍ത്ത

വരുന്ന നിയമസഭാ തെരഞടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലാണ് ഹരിപ്പാട്ടെ തൃപ്പെരുന്തുറയില്‍ നടന്നത്. ഇത്തരത്തില്‍ തിരുവനന്തപുരത്തെ കല്ലിയൂര്‍ പഞ്ചായത്ത് ഉള്‍പ്പെടെയുള്ളവ സി പി എം ബിജെ പിക്ക് വിട്ടുകൊടുത്തു. കോണ്‍ഗ്രസാകട്ടെ ഇവിടെ കാഴ്ചക്കാരായി നോക്കിനിന്നു.

ചെന്നിത്തല തൃപ്പെരുന്തുറയിലെ സഖ്യത്തെച്ചൊല്ലി സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള കലഹം അവസാനിക്കുന്നതിന് മുമ്പാണ് ബി ജെ പി ഭരണത്തിലേറിയത് . യുഡിഎഫ് പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവെച്ചത് ബിജെപിയുമായുള്ള ധാരണയെത്തുടര്‍ന്നാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ യുഡിഎഫ് പിന്തുണ സ്വീകരിക്കുന്നത് രാഷ്ട്രീയ ശരികേടാണെന്നാണ് സിപിഎം വിശദീകരണം. എല്‍ഡിഎഫ് പിന്മാറിയതോടെ ചെന്നിത്തല പഞ്ചായത്തില്‍ ബിജെപി ഭരണം പിടിക്കും. ഡല്‍ഹിയില്‍ സി പി എമ്മും കോണ്‍ഗ്രസും ഒരേ വണ്ടിയില്‍ തോളോടുതോള്‍ ചേര്‍ന്ന് സഞ്ചരിക്കുമ്പോഴാണ് കേരളത്തില്‍ മാറി നിന്ന് പോരടിക്കുന്നത്.

കേരളത്തില്‍ യഥാര്‍ത്ഥ ശത്രു കോണ്‍ഗ്രസാണെന്ന ആശയമാണ് സി പി എമ്മിനുള്ളത്. ചെന്നിത്തല പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും. ബിജെപിക്കും യുഡിഎഫിനും ആറുസീറ്റ് വീതമാണ് ലഭിച്ചത്. എല്‍ഡിഎഫിന് അഞ്ച് സീറ്റ്. ഇതാണ് പഞ്ചായത്തിലെ കക്ഷിനില. പട്ടികജാതി വനിതാസംവരണമായിരുന്നു പ്രസിഡന്റ് സ്ഥാനം. ഈ വിഭാഗത്തില്‍ ആരും ജയിക്കാത്തതിനാല്‍ യുഡിഎഫ് എല്‍ഡിഎഫിനെ നിരുപാധികം പിന്തുണച്ചു. സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ പ്രസിഡന്റുമായി. പ്രതിപക്ഷനേതാവിന്റെ പഞ്ചായത്തില്‍ ബിജെപി ഭരണം ഒഴിവാക്കുകയായിരുന്നു യുഡിഎഫ് ലക്ഷ്യം. ചെന്നിത്തലയുടെ നിര്‍ദ്ദേശാനുസരണമാണ് ത്യപ്പെരുന്തുറയില്‍ സി പി എമ്മിനെ പിന്തുണക്കാന്‍ തീരുമാനിച്ചത്.

ഇടത് വലത് കൂട്ടുകെട്ട് ബിജെപി സംസ്ഥാനമൊട്ടാകെ ആയുധമാക്കിയതോടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ സിപിഎം തീരുമാനിച്ചു. അതേസമയം, രാജി തീരുമാനം ബിജെപിയെ സഹായിക്കാനാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സി പി എം സംസ്ഥാന കമ്മിറ്റിയാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്.ബി ജെ പി യുമായി സി പി എമ്മിന് രഹസ്യധാരണയുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. സ്വര്‍ണ്ണകേസിലുള്ള വഴിത്തിരിവുകള്‍ അതാണ് തെളിയിക്കുന്നത്.

യുഡിഎഫ് പിന്തുണയോടെ കിട്ടിയതോടെ തിരുവണ്ടുര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം സിപിഎം അന്നുതന്നെ രാജിവെച്ചിരുന്നു.അവിടെയും ബി ജെ പിക്കാണ് സാധ്യത. ചെന്നിത്തല തൃപ്പെരുന്തുറയില്‍ സഖ്യം തുടര്‍ന്നു. നിയമസഭാതെരഞ്ഞെടുപ്പില്‍ ഈ സഖ്യം തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ രാജി തീരുമാനമെന്നാണ് സി പി എം പറയുന്നത് . അങ്ങനെ തിരുവന്‍വണ്ടൂരിന് പിന്നാലെ ചെന്നിത്തല പഞ്ചായത്തിലും ഭരണം പ്രതിസന്ധിയിലായി.

തെരഞ്ഞടുപ്പ് കമ്മീഷന്‍ പ്രത്യേക വിജ്ഞാപനം വന്നശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. യുഡിഎഫും എല്‍ഡിഎഫും വഴിപിരിഞ്ഞതോടെ ബിജെപിക്കാണ് ഇനി സാധ്യത. ഈ രണ്ട് പഞ്ചായത്തുകളില്‍ക്കൂടി അധികാരം ലഭിച്ചാല്‍, ജില്ലയില്‍ ബിജെപി ഭരിക്കുന്ന ഗ്രാമപ!ഞ്ചായത്തുകളുടെ എണ്ണം നാലാകും. ബി ജെ പിക്കുള്ള നേട്ടം നിസാര കാര്യമല്ല

ബി ജെ പിയുടെ കേന്ദ്ര തീരുമാനം അനുസരിച്ചാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നടക്കുന്നതെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. സി പി എം ബിജെപി സഖ്യത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രചരണം ശക്തമാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends