യുഡിഎഫിനെ ലീഗ് നയിക്കുന്നതിങ്ങനെ.... കുഞ്ഞാലിക്കുട്ടി കെപിസിസി പ്രസിഡന്റ് ആകുന്നു? ലീഗിന്റെ ഓഫീസ് ഇന്ദിരാ ഭവനിലേയ്ക്ക്?

ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളം ഉറ്റുനോക്കുന്നത്- കേരളം ആരു ഭരിക്കും എന്നല്ല _ കേരളത്തിലെ കോൺഗ്രസ്സിൻ്റെ സ്ഥിതി എന്താകും എന്നാണ്.ആർ-എസ്- പി .പോലുള്ള ചെറുകക്ഷികളും കോൺഗ്രസ്സിൻ്റെ ഭാവിയിൽ ആശങ്കപ്പെട്ടു നിൽക്കുകയാണ്.
ഇനിയും അധികാരത്തിൽ നിന്ന് അകറ്റി നിർത്തപ്പെട്ടാൽ രാഷ്ട്രീയ ഭാവി തന്നെ ഇരുളടഞ്ഞതായി മാറുമെന്ന് മനസ്സിലാക്കിയ ലീഗ് എന്തും ചെയ്യാൻ തയ്യാറെടുത്ത് നിൽക്കുകയാണ്. കോൺഗ്രസ്സിനെ വരച്ച വരയിൽ നിർത്താൻ ചില നീക്കങ്ങൾ തന്നെ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. ആ രാവണം ഇനി കോൺഗ്രസ്സിനെ നയിക്കേണ്ടത് എന്നു പോലും മുസ്ലീം ലീഗ് തീരുമാനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു '- പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ നമ്മുടെയൊക്കെ മുന്നിലുണ്ടായിരുന്ന യുഡിഎഫിൻ്റെ മുഖ്യ മന്ത്രി സ്ഥാനാർത്ഥി രമേശ് ചെന്നിത്തല നായർ ആയിരുന്നു.
എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയത്തോടെ ചെന്നിത്തലയ്ക്ക് കാര്യങ്ങൾ വിഷമകരമായി.അദ് ദേഹത്തിൻ്റെ നേതൃത്വത്തിൽ മുന്നോട്ട് പോക്ക് സുഖകരം ആയിരിക്കില്ല എന്ന് ലീഗും ആർ എസ് പിയും തിരിച്ചറിഞ്ഞു. ആത്യന്തിക ഫലം എന്തായിരിക്കും? ചെന്നിത്തല നായരെ മാറ്റി ഉമ്മൻ ചാണ്ടിയെ നേത്യത്യസ്ഥാനത്തേക്ക് കൊണ്ടുവരിക.മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കുക - ഇത് തിരുമാനിക്കേണ്ടത് ആരാണ്? കോൺഗ്രസ്സും യു ഡി എഫുമാണ്. എന്നാൽ കർട്ടനു പിന്നിൽ നിന്നു ചരടുവലിക്കുന്ന കുഞ്ഞാലിക്കുട്ടി മുന്നണിയുടെ നേത്യത്വം പോലും പിടിച്ചടുക്കും എന്നാണ് തോന്നുന്നത്.
കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തുകയാണ് കുഞ്ഞാലിക്കുട്ടി. അമിത മോഹവുമായി കേന്ദ്രത്തിലേക്ക് പോയ കുഞ്ഞാലി ഇപ്പോൾ അതിലും വലിയ മോഹവുമായിട്ടാണ് കേരളത്തിലേക്ക് തിരിച്ചു വരുന്നത്. ഇനി ഇപ്പോൾ കുഞ്ഞാലി ആയിരിക്കും ഇന്ദിരാഭവനിൽ ഇരുന്നു കാര്യങ്ങൾ തീർച്ചപ്പെടുത്തുന്നത്. ചെന്നിത്തല നായർഇതുവരെ മുന്നണിയെ നിയമസഭയിൽ നയിച്ചിട്ടില്ല എന്നതാണ്. മുന്നണിയിലെ ഒരു ഘടകകക്ഷിക്കും അദ് ദേഹത്തിനെ വേണ്ട .ഇത് യു ഡി എഫിൽ ഒരു വൻ പ്രതിസന്ധി തന്നെ സൃഷ്ടിക്കും.എന്നാൽ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യവും ജനകീയതയും തന്ത്രവും എല്ലാം മറ്റു ഘടകകക്ഷികൾക്ക് അറിയാം.കെ.എം.മാണിക്കു ശേഷം ഇത്രമാത്രം പാർലമെൻ്ററി അനുഭവമുള്ള ഒരാൾ കേരളാ നിയമസഭയിൽ ഇല്ല താനും - രണ്ടുവട്ടം കേരള മുഖ്യമന്ത്രി - നേരിയ ഭൂരിപക്ഷത്തിൽ 2006 - 11 കാലത്ത് നിന്നപ്പോഴും മുന്നോട്ടു കൊണ്ടുപോയി.
നെയ്യാറ്റിൻകരയിലെ സെൽവരാജിനെ കൂറുമാറ്റി കൂടെ കൊണ്ടുവരാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു.ആരോഗ്യ പ്രശ്നങ്ങളാൽ മണ്ഡലം മകനു വേണ്ടി ഒഴിയും എന്നു വരെ കേൾവി ഉണ്ട്. എന്നാലും അദ് ദേഹം സജീവമായി തന്നെ നിൽക്കുന്നു.2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉമ്മൻ ചാണ്ടിയെ ഉയർത്തി കാണിക്കും -
എന്നിട്ട് വിജയപഥത്തിൽ എത്തിക്കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ ലീഗും കുഞ്ഞാലിക്കുട്ടിയും തീർച്ചപ്പെടുത്തും.കുഞ്ഞാലിയുടെ വരവിനെ എതിർത്ത ലീഗിലുള്ളവർക്ക് സംസ്ഥാന നേത്യത്വം തന്നെ പറഞ്ഞത് - കുഞ്ഞാലിയുടെ ആവശ്യം കേരളത്തിൽ ഉണ്ട് എന്നാണ് അതുകൊണ്ട് കുഞ്ഞാലി എം - പി.സ്ഥാനം രാജിവെച്ച് കേരള കാര്യങ്ങൾ നോക്കും.
ചെന്നിത്തല നായർഇനി എവിടെ ഇരിക്കണം - കോൺഗ്രസ്സിൽ ആരു മത്സരിക്കണം എന്നെല്ലാം നമ്മുടെ കുഞ്ഞാലി സാഹിബ് തീർച്ചപ്പെടുത്തി തരും.'
Lhttps://www.facebook.com/Malayalivartha






















