Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സിപിഎം കളമൊരുക്കുന്നു... ഡോ. തോമസ് ഐസക്കിനെ ജി സുധാകരന്‍ വെട്ടിനിരത്തും എതിരാളിയെ ജയിപ്പിക്കാന്‍ താനില്ലെന്ന് എംഎ ബേബി

12 JANUARY 2021 09:18 AM IST
മലയാളി വാര്‍ത്ത

'ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൽ കടൽ കിഴവന്മാർ - ചത്ത കുതിരകൾ കുപ്പായം തുന്നിയിരിക്കുമ്പോൾ - സി പി എം യുവനിരയെയും ജനപ്രിയരെയും രംഗത്ത് ഇറക്കാൻ തീർച്ചപ്പെടുത്തിയിരിക്കുന്നു 'സി പി എം ലും നാല് തവണ മത്സരിച്ച് വന്നവരും കടൽ കിഴവന്മാരും രംഗത്ത് നിന്ന് ഒഴിയേണ്ടി വരും.

 

ഇതിൽ ആലപ്പുഴ ജില്ലയിലാണ് രണ്ട് പ്രമുഖ സി പി എം നേതാക്കൾ ഒഴിയുമോ എന്നറിയേണ്ടത്.ഇതിൽ കിഴക്കൻ വെനീസ് ആയ ആലപ്പുഴ-രാഷ്ട്രീയം മണ്ണിലും സിരകളിലും സൂക്ഷിക്കുന്ന മണ്ഡലമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അടിവേരുകൾ പടർന്നു പന്തലിച്ച മണ്ണ്' - ഇവിടെ ഡോ തോമസ് ഐസക് മത്സരിക്കാനുള്ള സാധ്യത വിരളമാണ്. ആലപ്പുഴ ജില്ലയിൽ വഴി മാറേണ്ട രണ്ട് പേർ -തോമസ് ഐസ്ക്കും ജി.സുധാകരനും ആണ്.

 

തനിക്ക് സിറ്റ് ഇല്ലെങ്കിലും ഐസക്കിന് സീറ്റ് കിട്ടരുതെന്ന പക്ഷക്കാരനാണ് സുധാകരൻ.വരുത്തനായ ഐസ്ക്ക് സഖാവ് വന്ന ജില്ലയിൽ ആധിപത്യം നേടുന്നത് നാട്ടുകാരനായ സുധാകരകവികൾക്ക് ഇഷ്ടമുള്ള കാര്യമല്ല. രണ്ടു പേർക്കും ഇക്കുറി സീറ്റ് കിട്ടാൻ തരമില്ല. പക്ഷേ സഖാവ് സുധാകരൻ പിണറായിയെ പോക്കറ്റിൽ ഇട്ടിരിക്കുകയാണല്ലോ. അതു കൊണ്ട് ഏതു തരത്തിലും കമ്യുണിസ്റ്റ് ചരിത്രത്തിൽ നാഴികക്കല്ലായ പുന്നപ്ര സമരഭൂമി ഉൾക്കൊള്ളുന്ന മണ്ഡലം പിടിക്കണം എന്നാണ് സുധാകരൻ മനപ്പായസം ഉണ്ണുന്നത്. ഹാട്രിക് നേടിയ സുധാകരൻ അമ്പലപ്പുഴ കിട്ടിയില്ലെങ്കിൽ ഐസക്കിൻ്റെ തട്ടകമായ ആലപ്പുഴയിലേക്ക് കയറാനുള്ള ശ്രമം നടത്തുകയാണ്.അത് ഐസക്കിന് ഇത്രയും കാലം നോക്കി വെച്ച ഒരു കൊട്ടുകൂടി ആയിരിക്കും.

 

ഏറെക്കാലം മത്സരിച്ചവർ മാറി നിൽക്കണം എന്നുള്ള ഒരു തീരുമാനം വന്നാൽ ഐസക്ക് സഖാവിന് കേന്ദ്ര തലത്തിലേക്ക് പോകേണ്ടി വരും. ഐസക് ഇപ്പോൾ തന്നെ പിണറായിയുടെ നോട്ടപ്പുള്ളിയും ആണ്. നോട്ടപ്പുള്ളി ആകുന്നവർ എപ്പോഴും കേന്ദ്ര തലത്തിലേക്ക് ആയിരിക്കും പോകുക - വളരെ നിരാശയിൽ നിൽക്കുന്ന എം - എ ബേബിയുടെ കാര്യം തന്നെ നോക്കൂ.കേരള രാഷ്ട്രീയത്തിൽ നിന്ന് തന്നെ മാറ്റിക്കളഞ്ഞില്ലേ? തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കൊല്ലത്ത് വെച്ച പത്രപ്രവർത്തകർ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് ചോദിച്ചപ്പോൾ നൽകിയ മറുപടി - എന്തിനാണ് എതിരാളിയെ ജയിപ്പിക്കുന്നത്? എന്ന് നർമ്മത്തോട് തിരികെ ചോദിച്ചപ്പോഴും അതിൽ ഒരു ഗൂഢാർത്ഥം നിൽക്കുന്നുണ്ട്.

 

കൊല്ലത്ത് പ്രേമചന്ദ്രന് എതിരെ മത്സരിക്കുമ്പോഴുള്ള പര നാറി പ്രയോഗം പ്രസിദ്ധമാണല്ലോ. അതാണല്ലോ താത്വികാചാര്യനായ ബേബിയെ ഇപ്പോൾ ഒരിടത്ത് എത്തിച്ചിരിക്കുന്നത്.ബേബിയ്ക്ക് കേരള രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ താൽപര്യവും ഇല്ലാതായിരിക്കുന്നു. മത്സരിച്ച് ജയിച്ചാൽ മന്ത്രിയാകേണ്ടത് ധാർഷ്ട്യക്കാരനായ പിണറായിയുടെ താഴെ ആണല്ലോ എന്ന് സ്വയം ബൗദ്ധികാചാര്യൻ ആയി പ്രഖ്യാപിച്ചിരിക്കുന്ന - രണ്ടാം മുണ്ടശ്ശേരി ആയി പ്രഖ്യാപിച്ചിരിക്കുന്ന ബേബി ആചാര്യൻ കരുതുന്നു.

 

പിണറായിയക്ക് എതിരെ സ്വരം പുറപ്പെടുവിച്ചാൽ അത് ആപത്ത് തന്നെ ആയിരിക്കും.കെ -എസ്.എഫ് - ഇ റെയ്ഡ് നടന്നപ്പോൾ ആരുടെ വട്ടാണ് എന്നാണ് ഐസക് എടുത്ത ടിച്ചത്.അത് കൊണ്ട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഐസക് തഴയപ്പെടും എന്ന് ഉറപ്പാണ്. 2016- ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി ഐ യിലെ സി.ദിവാകരൻ പറയുകയുണ്ടായി -വി.എസ്- സർക്കാരിനെ നയിക്കും എന്ന് - കരുനാഗപ്പള്ളിയിൽ പ്രചാരണത്തിലേക്ക് കടക്കാനിരുന്ന ദിവാകരനെ അവിടെ നിന്നും നെടുമങ്ങാട് മണ്ഡലത്തിലേക്ക് നാടുകടത്തിയില്ലേ?

 

അന്ന് പിണറായി സഖാവ് പറഞ്ഞത് ഓർമ്മയില്ലോ - വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നു പറഞ്ഞു നടക്കുന്നത് നേതാക്കൾക്ക് ഭൂഷണമല്ല എന്ന്. സി പി ഐ യുടെ കാര്യമായിട്ടും അതിൽ പിണറായി സഖാവ് ഇടപെട്ട് നെടുമങ്ങാട് തോല്പിക്കാൻ കെട്ട് കെട്ടിച്ചതല്ലേ? പക്ഷേ പരിക്ക് ഏൽക്കാതെ ദിവാകരൻ സഖാവ് രക്ഷപ്പെടുകയും ചെയ്തു. ഇതെല്ലാം മുൻകാല സംഭവങ്ങൾ ആണല്ലോ? ഇതിൽ നിന്ന് ഐസക്ക് സഖാവ് ഒഴിവാക്കപ്പെടും എന്നുള്ളത് ഉറപ്പ് തന്നെയാണ്.ഇതിൽ സുധാകരൻ കൂടുതൽ ആഹ്ലാദിക്കുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends