Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരൻ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് വലിയ കാഡ്ബറീസ് ചോക്ലേറ്റ്! രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മുട്ടൻ ട്വിസ്റ്റ്; ചോക്ലേറ്റ് മുക്കിയ സ്വര്‍ണം.ഉരുക്കിയപ്പോൾ കണ്ടെത്തിയത് 29 ലക്ഷം രൂപ വിലവരുന്ന 546 ഗ്രാം സ്വര്‍ണം... സംഭവം ഇങ്ങനെ...

12 JANUARY 2021 11:39 AM IST
മലയാളി വാര്‍ത്ത

കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിന്റെ രൂപത്തില്‍ സ്വര്‍ണക്കടത്ത്. ദുബായില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നാണു ചോക്ലേറ്റ് സ്വര്‍ണം പിടിച്ചത്. വലിയ കാഡ്ബറീസ് ചോക്ലേറ്റിന്റെ കവറിനുള്ളിലാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്ത്. ഒറ്റനോട്ടത്തില്‍ കാഡ്ബറി ഡയറി മില്‍ക്ക്. പൊതിക്കുള്ലില്‍ കാഴ്ചയില്‍ ചോക്ലേറ്റ്. എന്നാല്‍ വിദ്ഗധ പരിശോധനയില്‍ കണ്ടെത്തിയില്‍ ചോക്ലേറ്റ് മുക്കിയ സ്വര്‍ണം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എമിറേറ്റ്സ് വിമാനത്തില്‍ വന്നിറങ്ങിയ ചെന്നൈ സ്വദേശി പത്മബാലാജിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. പതിവു പരിശോധനകളില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നു ശരീര പരിശോധനയിലാണ് ചോക്ലേറ്റുകള്‍ കണ്ടത്. സാധാരണ ചോക്ലേറ്റിനേക്കാളും അമിത ഭാരം തോന്നിയ സംശയത്തിലാണ് വിശദമായി പരിശോധിച്ചത്.

ഉരുക്കിയപ്പോള്‍ കണ്ടെത്തിയത് 29 ലക്ഷം രൂപ വിലവരുന്ന 546 ഗ്രാം സ്വര്‍ണം. ബുധനാഴ്ച വൈകീട്ട് എയര്‍ ഇന്ത്യയുടെ ദുബായ് വിമനത്തില്‍ എത്തിയ പതിനൊന്നു പേരില്‍ നിന്നായി 2.15 കിലോ സ്വര്‍ണവും പിടികൂടി. കുഴമ്പു രൂപത്തിലാക്കി മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മറ്റു രണ്ടു വിമാനങ്ങളിലായി ഷാര്‍ജ, ദുബായില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തു. 24 മണിക്കൂറിനിടെ 4 കിലോ സ്വര്‍ണമാണ് വിമാനത്താവളത്തില്‍ പിടിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (1 hour ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (1 hour ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (1 hour ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (1 hour ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (1 hour ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (1 hour ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (1 hour ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (1 hour ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (1 hour ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (1 hour ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (1 hour ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (1 hour ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (1 hour ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (1 hour ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

Malayali Vartha Recommends