Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടികൾക്ക് അപകടം പിണയരുതെന്ന് കരുതി പന്തെടുക്കാൻ പുഴയിൽ ഇറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു;നൊമ്പരകടലിൽ നാട്

12 JANUARY 2021 12:12 PM IST
മലയാളി വാര്‍ത്ത

പന്തെടുക്കാന്‍ പുഴയില്‍ ഇറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു. കരുവന്‍തിരുത്തി വേട്ടുവന്‍തൊടി അബ്ദുള്‍ ഗഫൂറിന്റെ മകന്‍ മുര്‍ഷിദ് ആണ് തിങ്കളാഴ്ച വൈകീട്ട് ചാലിയാറിന്റെ കൈവഴിയായ ഓലശ്ശേരി കടവില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഫാറൂഖ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്.കരുവന്‍തിരുത്തി ഓലശ്ശേരി കടവിനുസമീപം തിങ്കളാഴ്ച വൈകീട്ട് കുട്ടികള്‍ പന്തുകളിച്ചുകൊണ്ടിരിക്കെ പന്ത് പുഴയില്‍വീണു. അതുവഴി പോവുകയായിരുന്ന മുര്‍ഷിദ് അവര്‍ക്ക് പന്തെടുത്തുകൊടുക്കാന്‍ പുഴയില്‍ ഇറങ്ങി. ഇതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു.മീഞ്ചന്ത ഫയര്‍ഫോഴ്‌സും നാട്ടുകാരും കോസ്റ്റ് ഗാര്‍ഡും ഫറോക്ക് പോലീസും നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി 8.15-ഓടെ മൃതദേഹം പുഴയില്‍നിന്ന് ലഭിച്ചു.അതെ സമയം പുഴയിലേക്ക് കാലുനീട്ടിയിരിക്കുന്ന ചിത്രമാണ് മുര്‍ഷിദിന്റെ ഫെയ്‌സ് ബുക്ക് പ്രൊഫൈല്‍ ഫോട്ടോ. എന്നാല്‍ ആ പുഴ തന്നെ മരണത്തിലേക്ക് കൊണ്ടുപോവുമെന്ന് മുര്‍ഷിദ് ഒരിക്കലും കരുതിക്കാണില്ല. സൗമ്യതയും സൗഹൃദവും നിറഞ്ഞ മുര്‍ഷിദിന്റെ വേര്‍പാട് നൊമ്പരത്തോടെയാണ് ഗ്രാമം കേട്ടത്.

തിങ്കളാഴ്ച കരുവന്‍തിരുത്തി ഓലശ്ശേരി കടവിനുസമീപം പന്തുകളിയില്‍ ഏര്‍പ്പെട്ട കൊച്ചുകുട്ടികളുടെ പന്ത് പുഴയില്‍ വീണു. അതുവഴി പോവുകയായിരുന്ന മുര്‍ഷിദ് അവര്‍ക്ക് അപകടം പിണയരുതെന്ന് കരുതിയാണ് പന്തെടുത്ത് കൊടുക്കാന്‍ പുഴയിലേക്ക് ഇറങ്ങിയത്. എന്നാല്‍, പുഴയിലെ ശക്തമായ ഒഴുക്കില്‍ മുര്‍ഷിദ് അകപ്പെടുകയായിരുന്നു. പുഴയോരത്ത് നിന്നിരുന്ന കുട്ടികള്‍ മുര്‍ഷിദ് ആഴങ്ങളിലേയ്ക്ക് പോവുന്നതുകണ്ട് അലറി വിളിച്ചു.കുട്ടികളുടെ നിലവിളികേട്ട് തോണിയുമായി എത്തിയ മത്സ്യത്തൊഴിലാളി രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും മുര്‍ഷിദ് മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തി . മീഞ്ചന്ത ഫയര്‍ ഓഫീസര്‍ പി.വി. വിശ്വാസും ഫയര്‍ഫോഴ്‌സ് മുങ്ങല്‍ വിദഗ്ധന്‍ ഇ. ശിഹാബുദ്ദീനും സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്.ചൊവ്വാഴ്ച രാവിലെ ഫറോക്ക് പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. ഫാറൂഖ് കോളേജ് ബി. വോക്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് മുര്‍ഷിദ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (1 hour ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (1 hour ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (1 hour ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (1 hour ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (1 hour ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (1 hour ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (1 hour ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (1 hour ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (1 hour ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (1 hour ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (1 hour ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (1 hour ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (1 hour ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (1 hour ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

Malayali Vartha Recommends