യുവതിയെ ക്ലാസ്മുറിയില്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം....യുവതിയുടെ ശരീരത്തില്‍ പെട്രോള്‍ വീഴ്ത്തിയ ശേഷം ലൈറ്ററെടുത്ത് ഭര്‍ത്താവ് കത്തിക്കാന്‍ ശ്രമിക്കവെ യുവതി ഓടി മാറി,, ഒടുവില്‍.....

ഒലവക്കോട് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. ബ്യൂട്ടീഷന്‍ കോഴ്സ് പഠിക്കുന്ന യുവതിയുടെ ക്ലാസ്മുറിയില്‍ എത്തിയായിരുന്നു ഭര്‍ത്താവ് പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഓടി മാറിയത് കൊണ്ട് യുവതി രക്ഷപ്പെടുകയായിരുന്നു.
ഭര്‍ത്താവിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പെട്രോള്‍ ശരീരത്തില്‍ വീണ ശേഷം ലൈറ്ററെടുത്ത് കത്തിക്കാന്‍ ശ്രമിക്കവെയാണ് സരിത ഓടിയത്.
ഇവര്‍ തമ്മില്‍ കുടുംബപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ കോഴ്സ് പഠിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നു. തുടര്‍ന്നായിരുന്നു ക്ലാസ് മുറിയിലെത്തി ഭര്‍ത്താവ് യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്.
ഭര്‍ത്താവിനെ നാട്ടുകാര്‍ പിടിച്ചുവച്ചിരുന്നുവെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് മലമ്ബുഴ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
"
https://www.facebook.com/Malayalivartha
























