Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കൊടും വീര്യം കൂടിയ ലഹരിമരുന്നായ എം.ഡി.എം.എ പാഴ്‌സലായി കോട്ടയത്ത് എത്തിച്ചു: ചങ്ങനാശേരിയിൽ വിതരണം ചെയ്യാനുള്ള 20 ഗ്രാം എം.ഡി.എംഎയുമായി യുവാവ് അറസ്റ്റിൽ

12 JANUARY 2021 12:26 PM IST
മലയാളി വാര്‍ത്ത

വീര്യം കൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുടെ വൻ ശേഖരവുമായി യുവാവ് കോട്ടയത്ത് പിടിയിൽ. ചങ്ങനാശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്ക് മരുന്ന് സംഘത്തിലെ കണ്ണിയായ മുഹമ്മദ് അൽത്താഫ് (21) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കേരളത്തിനു വെളിയിൽ നിന്നും പാഴ്‌സൽ വഴി വീര്യം കൂടിയ ലഹരി മരുന്നുകൾ ജില്ലയിലേയ്ക്കു കടത്തിയ സംഭവത്തിലാണ് മുഹമ്മദ് അൽത്താഫിനെ പിടികൂടിയത്.

സംസ്ഥാനത്തെ പാഴ്‌സൽ സർവ്വീസുകൾ വഴി മയക്ക് മരുന്ന് കടത്ത് നടക്കുന്നതായി എക്‌സൈസ് കമ്മിഷണർക്കു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ജില്ലയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു പരിശോധന നടത്താൻ എക്‌സൈസ് സംഘത്തിനു നിർദേശം നൽകിയിരുന്നു.

ഇതിന്റെ ഭാഗമായി നഗരത്തിലെ പാഴ്‌സൽ സർവ്വീസുകളിൽ ഡെപ്യൂട്ടി കമ്മിഷണർ സുൽഫിക്കറിന്റെ നേതൃത്വത്തിൽ എക്‌സൈസ് സംഘം രഹസ്യാന്വേഷണം നടത്തിയിരുന്നു. എക്‌സൈസ് ഇന്റലിജൻസ് സംഘം നടത്തിയ അന്വേഷണത്തിൽ നഗരത്തിലെ പാഴ്‌സൽ സർവ്വീസുകളിൽക്കൂടി മയക്ക് മരുന്ന് കടത്തുന്നതായുള്ള കൃത്യമായ സൂചന ലഭിച്ചു.

തുടർന്ന് ദിവസങ്ങൾ നടത്തിയ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ എന്ന മയക്ക് മരുന്നുമായി ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയായ മുഹമ്മദ് അൽത്താഫ് പിടിയിലായത്' ഇയാളുടെ കൂട്ടാളികളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബാംഗ്ലൂർ കേന്ദ്രമായ വൻ മയക്ക് മരുന്ന് ശ്രംഖലയാണ് ഇത്തരം മയക്ക് മരുന്ന് കടത്തുകളെ നിയന്ത്രിക്കുന്നത്.

മയക്ക് മരുന്ന് ഉപയോഗിക്കുന്നവർ പാർട്ടി ഡ്രഗ് പെർഫ്യൂം പൗഡർ എന്നിങ്ങനെയുള്ള ഓമനപ്പേരിലാണ് എം.ഡി.എം.എയെ വിളിക്കുന്നത്. ജില്ലയിൽ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണിത്. പത്തു ഗ്രാമിന് മുകളിൽ എം.ഡി.എ വിൽപ്പനയ്ക്കുള്ള അളവിലാണ് കണക്കാക്കുന്നത്. ഉദ്ദേശം ഇരുപത് ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. കോട്ടയം എക്‌സൈസ് ഇൻറലിജൻസ് ഇൻസ്‌പെക്ടർ സന്തോഷ്‌കുമാറിന്റെയും കോട്ടയം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജികുമാറിന്റെയും നേതൃത്വത്തിലായിരുന്നു റെയിഡ്.

പരിശോധനയിൽ തഹസിൽദാർ രാജേന്ദ്രബാബുവാണ് ' പാർട്ടി യിൽ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാരായ ടോംസി, ജി.കിഷോർ, പ്രിവന്റീവ് ഓഫീസർ അരുൺ സി.ദാസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ ലാലു തങ്കച്ചൻ, ഉണ്ണികൃഷ്ണൻ ' ശൃംകുമാർ ' അമൽ എന്നിവർ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends