പിണറായി സര്‍ക്കാരിന്റെ അവസാനത്തെ പ്രതിരോധവും പൊളിഞ്ഞിരിക്കുകയാണ് ; സർക്കാരിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ

സർക്കാരിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ . വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസ് സിബിഎ അന്വേഷിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു . പിണറായി സര്‍ക്കാരിന്റെ അവസാനത്തെ പ്രതിരോധവും പൊളിഞ്ഞിരിക്കുകയാണെന്നു കെ. സുരേന്ദ്രന് പറഞ്ഞു .
ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ ആരോപണത്തിന്റെ മുന ഒടിഞ്ഞു . ദേശീയ ഏജന്‍സികള്‍ക്കെതിരായി സമരം ചെയ്തതുപോലെ ഇനി ഹൈക്കോടതിക്കെതിരേയും സിപിഎം സമരം ചെയ്യുമോയെന്നും സുരേന്ദ്രന് ചോദിക്കുകയുണ്ടായി . വിദേശ പണകൈമാറ്റ നിയമ ലംഘനമുണ്ടായെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചതു സര്‍ക്കാരിനു കനത്ത തിരിച്ചടിയാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടുകയുണ്ടായി . സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ മൂടിവച്ച സത്യങ്ങള്‍ പുറത്തുവരിക തന്നെ ചെയ്യും. ലൈഫ് മിഷന് സിഇഒക്കെതിരായ അന്വേഷണത്തിനു സര്‍ക്കാര്‍ തടയിടാന്‍ ശ്രമിച്ചത് അന്വേഷണം മുഖ്യമന്ത്രിയിലേക്കു വരുമെന്ന ഭയം കാരണമാണെന്നും സുരേന്ദ്രന് പറഞ്ഞു .
https://www.facebook.com/Malayalivartha
























