ഇതര സംസ്ഥാന തൊഴിലാളികളുമായി ഓട്ടം പോകവേ നായ കുറുകെ ചാടി... നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

നായ കുറുകെ ചാടിയതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു വനിതാ ഡ്രൈവര്‍ മരിച്ചു. ഉഴവൂര്‍ കരിനെച്ചി ശങ്കരാശേരിയില്‍ സോമന്റെ ഭാര്യ വിജയമ്മ (50) ആണ് മരിച്ചത്. രാവിലെ വെളിയന്നൂര്‍ പടിഞ്ഞാറേ പീടിയിലായിരുന്നു അപകടം നടന്നത്.
ഇതര സംസ്ഥാന തൊഴിലാളികളുമായി വിജയമ്മ ഓട്ടം പോകുന്നതിനിടയില്‍ നായ കുറുകെ ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു.
നാട്ടുകാര്‍ ചേര്‍ന്നു കുത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha
























