Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കെ.എസ്.ആര്‍.ടി.സിയില്‍ സമഗ്ര പരിഷ്‌കാരത്തിനുള്ള പദ്ധതി തയ്യാറാക്കി ബിജുപ്രഭാകര്‍. ..യൂണിയന്‍ നേതാക്കള്‍ മാത്രമല്ല തൊഴിലാളികള്‍ക്ക് മുഴുവന്‍ ചര്‍ച്ച ചെയ്യാനായി സമഗ്ര പരിഷക്കരണ പദ്ധതി ''മലയാളി വാര്‍ത്ത'' പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കുന്നു

12 JANUARY 2021 06:41 PM IST
മലയാളി വാര്‍ത്ത

കെ.എസ്.ആര്‍.ടി.സിയില്‍ സമഗ്ര പരിഷ്‌കാരത്തിനുള്ള പദ്ധതി തയ്യാറാക്കി ബിജുപ്രഭാകര്‍. കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ , പിണറായിക്ക് വിശ്വസ്തനാകുന്നു. പന്ത് ഇനി അംഗീകൃത യൂണിയനുകളുടെ കോര്‍ട്ടില്‍.
3 അംഗീകൃത യൂണിയനുകള്‍ക്കും സമഗ്ര പരിഷ്‌ക്കരണ പദ്ധതിയുടെ രൂപരേഖ കൈമാറി. യൂണിയന്‍ നേതാക്കള്‍ മാത്രമല്ല തൊഴിലാളികള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യാനായി സമഗ്ര പരിഷക്കരണ പദ്ധതി ''മലയാളി വാര്‍ത്ത'' പുറത്തുവിടുന്നു.

ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ എന്ന കാര്യം ജീവനക്കാര്‍ മനസ്സിലാക്കണം. സമഗ്ര പരിഷ്‌ക്കരണ പദ്ധതിയെ കണ്ണടച്ച് എതിര്‍ക്കാനില്ലെന്ന് കെ.എസ്.ആര്‍.ടി.സിയില്‍ ആദ്യമായി അംഗീകാരം കിട്ടിയ BMS യൂണിയന്‍. എന്തിനെയും കണ്ണടച്ച് എതിര്‍ക്കുന്ന സ്ഥിരം ശൈലിയുമായി ഐ.എന്‍.റ്റി.യു.സി. സര്‍ക്കാര്‍ നിര്‍ദ്ദേശമായതിനാല്‍ മനസു തുറക്കാതെ CITU. അംഗീകാരമില്ലാത്തതിനാല്‍ എ.ഐ.റ്റി.യു.സിയുടെ രാഹുലിനും വെല്‍ഫയറിന്റെ ഹരിദാസിനും ചര്‍ച്ചയില്‍ പങ്കെടുക്കാനായില്ല.

2016 ല്‍ 18508 ജീവനക്കാരുടെ പിന്തുണയുമായി ഏറ്റവും വലിയ തൊഴിലാളി സംഘടനയായി കെ.എസ്.ആര്‍.ടി.സിയില്‍ രാജാപാര്‍ട്ടില്‍ ജീവിച്ച CITU യൂണിയനായ KSRTEA 2020 ല്‍ എത്തിയപ്പോള്‍ 9298 ജീവനക്കാരുടെ പിന്തുണയിലേക്കു കൂപ്പുകുത്തി.

കെ.കെ. ദിവാകരന്‍, ഓ. ഭരതന്‍, വിശ്വനാഥമേനോന്‍, വൈക്കം വിശ്വന്‍ തുടങ്ങിയ CPI(M) ന്റെ പ്രഗല്‍ഭരായ നേതാക്കള്‍ നയിച്ച കെ.എസ്.ആര്‍.ടി.സി.യിലെ CITU യൂണിയന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിയമലംഘകരുടെയും സാമൂഹ്യവിരുദ്ധരുടെയും തൊഴിലാളി വിരുദ്ധരുടെയും കൈകളിലെത്തിയതാണ് കെ.എസ്.ആര്‍.ടി.സി.യിലെ CITU യൂണിയന്റെ തകര്‍ച്ചയ്ക്കു കാരണം.

സമാനമാണ് ഐ.എന്‍.റ്റിയു.സിയുടെ സ്ഥിതിയും. യൂണിയന്‍ നേതൃത്വം ജീവിതമാര്‍ഗമാക്കിയ നേതാക്കളാണ് കോണ്‍ഗ്രസ് തൊഴിലാളി യൂണിയന്റേത്. കെ.എസ്.ആര്‍.ടി.സി.യെ തകര്‍ച്ചയിലേയ്ക്കു നയിച്ച നിരവധി നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കിയതും ഈ കോണ്‍ഗ്രസ് തൊഴിലാളി യൂണിയന്‍ നേതാക്കളായിരുന്നു.

2016 ല്‍ 10302 ജീവനക്കാരുടെ പിന്തുണ കിട്ടിയ INTUC ക്ക് 2020 ല്‍ കിട്ടിയത് 6235 ജീവനക്കാരുടെ പിന്തുണ മാത്രം. എന്നാല്‍ മറിച്ചായിരുന്നു BMS യൂണിയന്റെ പ്രവര്‍ത്തനം. കെ.എസ്.ആര്‍.ടി.സിയെ ലാഭകരമാക്കാനുള്ള പദ്ധതികളെയൊന്നും BMS എതിര്‍ത്തില്ല. തച്ചങ്കരി അടക്കമുള്ളവര്‍ കൊണ്ടുവന്ന നല്ല നിര്‍ദേശങ്ങളെ BMS പരസ്യമായി പിന്തുണയ്ക്കുകയായിരുന്നു.

കെ.എസ്.ആര്‍.ടി.സി നിലനിന്നാലെ യൂണിയനും തൊഴിലാളിക്ഷേമവും നടക്കൂ എന്നതായിരുന്നു BMS യൂണിയന്റെ സ്ഥിതി. അതുകൊണ്ടു തന്നെ. 2016 ല്‍ 3168 വോട്ടുകിട്ടിയ BMS യൂണിയന് 2020 ല്‍ 4802 വോട്ടായി വര്‍ദ്ധിച്ചു.

ചുരുക്കത്തില്‍ തൊഴിലാളി യൂണിയനുകളും കൊടിയുടെ നിറത്തിനു പിന്നാലെ പോയ കാലമൊക്കെ കെ.എസ്.ആര്‍.ടിസിയില്‍ ഇല്ലാതായി. CPI(M) പ്രവര്‍ത്തകര്‍ പോലും BMS യൂണിയന് വോട്ടു ചെയ്തത് കെ.എസ്.ആര്‍.ടി.സി നിലനില്‍ക്കണമെന്നതിനാലാണ്.

അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസ് നേതാവായിരുന്ന തച്ചടി പ്രഭാകരന്റെ മകന്‍ ബിജു പ്രഭാകര്‍ IAS , കെ.എസ്.ആര്‍.ടി.സി യില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന സമഗ്ര പരിഷ്‌ക്കരണത്തിനുള്ള പദ്ധതി ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

കെ.എസ്.ആര്‍.ടി.സിയെപ്പറ്റി സമഗ്രമായ പഠനം നടത്തിയ ഗതാഗത വിദഗ്ദ്ധരൊക്കെ ബിജുപ്രഭാകറിന്റെ കെ.എസ്.ആര്‍.ടി.സിയിലെ സമഗ്ര പരിഷ്‌ക്കരണത്തെ 100% പിന്തുണയ്ക്കുന്നു. കെ.എസ്ആര്‍.ടി.സി ബസ് ഏത് കമ്പനിയുടേതാണെന്നല്ല, വരുമാനം കൂടുതല്‍ ലഭിക്കുമോ? ശമ്പളവും പെന്‍ഷനും കൃത്യമായി ലഭിക്കുമോ? ശമ്പള പരിഷ്‌ക്കരണം എത്രയും വേഗം നടപ്പിലാക്കാനാകുമോ? എന്നതാണ് ജീവനക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രശ്‌നം.

അതുകൊണ്ടുതന്നെ അംഗീകൃത യൂണിയനുകള്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ബിജുപ്രഭാകറിന്റെ സമഗ്ര പരിഷ്‌ക്കരണ പദ്ധതി വിശദാംശങ്ങള്‍ തൊഴിലാളികള്‍ക്കിടയില്‍ എത്തിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ കെ.എസ്ആര്‍.ടി.സിയിലെ എല്ലാ ജീവനക്കാര്‍ക്കും വായിച്ചു മനസ്സിലാക്കാനും കെ.എസ്.ആര്‍.ടി.സിയുടെ നിലനില്‍പ്പിനെ സഹായിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണമെന്ന് യൂണിയന്‍ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കാനും ഇന്നലെ അംഗീകൃത യൂണിയനുകള്‍ക്കു നല്‍കിയ സമഗ്ര പരിഷ്‌ക്കരണ പദ്ധതി ഞങ്ങള്‍ പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കുന്നു.

 

  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends