എം.എല്‍.എ കെ.വി. വിജയദാസിന്റെ നില ഗുരുതരം; രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

കോങ്ങാട് എം.എല്‍.എ കെ.വി. വിജയദാസിനെ തലയില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കോവിഡിനെ തുടര്‍ന്നായിരുന്നു എം.എല്‍.എയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഇവിടെ മറ്റ് രോഗികളെ പ്രവേശിപ്പിച്ചിരുന്ന ഐ.സിയുവില്‍ ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പരിശോധനയില്‍ തലയുടെ വലതുവശത്ത് രക്തസ്രാവം കണ്ടെത്തി. പ്രഷര്‍ കൂടുതലായതിനെ തുടര്‍ന്നായിരുന്നു ഇത്. പ്രഷര്‍ കുറക്കാനായി അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എം.എല്‍.എയുടെ നില ഗുരുതരമാണെന്ന് മെഡിക്കല്‍ കോളജ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha