Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇത് ഇവിടെ നില്‍ക്കില്ല... സിബിഐയ്ക്ക് വീണ്ടും പൂട്ടിടാനുറച്ച് സംസ്ഥാന സര്‍ക്കാര്‍; ലൈഫ് മിഷനില്‍ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു; നിര്‍ണായക നീക്കവുമായി സര്‍ക്കാരിനെ തടയിടാന്‍ സിബിഐ; ലൈഫ് മിഷന്‍ ഫയലുകള്‍ തേടി സി.ബി.ഐ. രംഗത്തിറങ്ങി

14 JANUARY 2021 07:51 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ നിന്നും സിബിഐയെ നിയമ നിര്‍മ്മാണത്തോടെ സംസ്ഥാനം കെട്ടുകെട്ടിച്ചിരുന്നു. അതിന് മുമ്പേ വന്ന സിബിഐ സംഘത്തെ ഹൈക്കോടതി സ്റ്റേയോടെ പൂട്ടിയിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും പുലികളെ ഇറക്കി വലിയ കളി കളിച്ചതോടെ ആ സ്റ്റേ മാറുകയും വീണ്ടും സിബിഐ കളത്തിലിറങ്ങുകയും ചെയ്തു. അതിന് പിന്നാലെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ സിബിഐ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ളാറ്റ് ഇടപാടിന്റെ രേഖകള്‍ക്ക് സി.ബി.ഐ ചീഫ് സെക്രട്ടറിയെ സമീപിക്കാനൊരുങ്ങുകയാണ്. കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. സി.ബി.ഐക്ക് മുമ്പേ ലൈഫ് മിഷന്‍ ആസ്ഥാനത്ത് എത്തിയ വിജിലന്‍സ് യഥാര്‍ത്ഥ രേഖകളെല്ലാം കൈവശപ്പെടുത്തുകയും പ്രാഥമിക അന്വേഷണത്തിനു ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ രേഖകള്‍ കൈമാറാന്‍ വിജിലന്‍സിനോടും ആവശ്യപ്പെടും.

രേഖകള്‍ ഹാജരാക്കാന്‍ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിന് സി.ബി.ഐ നോട്ടീസ് നല്‍കിയെങ്കിലും പകര്‍പ്പുകളാണ് ജോസ് ഹാജരാക്കിയത്. യഥാര്‍ത്ഥ ഫയലുകള്‍ വിജിലന്‍സില്‍ നിന്ന് വാങ്ങിനല്‍കാന്‍ ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സിബിഐ നിര്‍ദ്ദേശം നല്‍കിയെങ്കിലും അവര്‍ നിസഹായത അറിയിച്ചിരുന്നു. സെക്രട്ടേറിയറ്റില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. തുടരന്വേഷണത്തിനായി കോടതി തന്നെ ഈ രേഖകള്‍ തിരികെ നല്‍കി. അതിനാല്‍ ഇനി കോടതി നിര്‍ദ്ദേശം ഇല്ലാതെ രേഖകള്‍ സിബിഐക്ക് നല്‍കേണ്ടെന്നായിരുന്നു വിജിലന്‍സിന്റെ തീരുമാനം. സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ രേഖകള്‍ സിബിഐക്ക് കൈമാറേണ്ടിവരും.

അതേസമയം ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാകുമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് കേരളസര്‍ക്കാരിന്റെ ആവശ്യം. എഫ്‌സിആര്‍ഐ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്. സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാനസര്‍ക്കാരും നിര്‍മാണ കരാറുകാരായ യുണിടാകും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. യൂനിടെക് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ഈപ്പന്‍, സെയ്ന്‍ വെഞ്ച്വേര്‍സ് തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതായി കാണിച്ച് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.

ലൈഫ് മിഷന്‍ പദ്ധതി കേരളത്തില്‍ കൈക്കാര്യം ചെയ്യുന്ന യൂനിടെക് എംഡി സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനില്‍ ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് എടുത്തത്.

എന്തായാലും തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ലൈഫിലെ സിബിഐ അന്വേഷണം എങ്ങോട്ട് പോകുമെന്ന് എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്. സുപ്രീം കോടതിയില്‍ നിന്നും സ്റ്റേ കിട്ടിയാല്‍ ഈ തെരഞ്ഞെടുപ്പ് വരെ പിടിച്ചു നില്‍ക്കാനാകും. സ്റ്റേ കിട്ടിയില്ലെങ്കില്‍ സിബിഐ കളം നിറയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends