Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇനിയാരും ജോലിക്ക് പോകേണ്ട... എങ്ങനേയും മുഖ്യമന്ത്രി കുപ്പായം കിട്ടാനായി ചെന്നിത്തലയുടെ അവസാന നമ്പര്‍; പാവങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ എത്തും; എങ്ങനെ എന്നൊന്നും ചോദിക്കരുത്; ജോലിക്ക് പോകാത്ത നല്ല നാള്‍ സ്വപ്നം കണ്ടപ്പോള്‍ ദേ വരുന്നു ട്രോളോട് ട്രോള്‍; വിയര്‍പ്പിന്റെ അസുഖമുള്ളവര്‍ ഞെട്ടിത്തരിച്ചു

14 JANUARY 2021 08:17 AM IST
മലയാളി വാര്‍ത്ത

കേരളം മറ്റൊരു തെരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ വലിയ വികസന സ്വപ്നങ്ങളാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്നത്. നാളെ ഡോ. തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുകയാണ്. എന്നും ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ജിവനക്കാരില്‍ നിന്നും ഊറ്റിയെടുത്ത് മുണ്ട് മുറുക്കിയുടുക്കണമെന്ന് പറഞ്ഞ ഡോ. തോമസ് ഐസക് നാളെ വാരിക്കോരി തരും. ഇനി കൂടി പോയെന്നാരും പരാതി പറയരുത്. ക്ഷേമ പെന്‍ഷന്‍ നൂറോ ഇരുന്നൂറോ കൂട്ടി കൈയ്യടി വാങ്ങും. എന്നാല്‍ തോമസ് ഐസക്കിനിട്ട് പണി കൊടുക്കാനായി ഒരു ദിവസം മുമ്പേ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പാവങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ഇടുമെന്നാണ് ചെന്നിത്തലയുടെ വാഗ്ദാനം.

6,000 രൂപയോ. കൊറോണ കാരണം ജോലിക്കും കൂലിക്കും പോകാന്‍ പറ്റാത്ത പട്ടിണി പാവങ്ങള്‍ക്ക് 6,000 രൂപ 6 ലക്ഷത്തിന്റെ വിലയുണ്ട്. അതിനാല്‍ തന്നെ അവര്‍ ശരിക്കും ഇത് സത്യമാണോന്ന് ചിന്തിച്ചു. പാവങ്ങള്‍ക്ക് വീട് നല്‍കുന്ന ലൈഫ് പദ്ധതി നിര്‍ത്തുമെന്ന് പറഞ്ഞ എംഎം ഹസന്റെ നേതാവാണീ പറയുന്നത്. ചെലപ്പോള്‍ ശരിയാകുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഇടിവെട്ടുപോലെ ട്രോള്‍ എത്തുന്നത്.

ചെന്നിത്തലയും മുല്ലപ്പള്ളിയും സംസാരിച്ചിരിക്കുന്നതാണ് ട്രോള്‍. 6,000 രൂപ വച്ച് കൊടുക്കാം എന്നങ്ങ് കാച്ചാമെന്നാണ് ചെന്നിത്തല പറയുന്നത്. അപ്പോ പിണറായി 7,000 കൊടുക്കാമെന്ന് പറഞ്ഞാലോ എന്ന് മുല്ലപ്പള്ളി ചോദിക്കുന്നു. അപ്പേള്‍ ഉമ്മന്‍ ചാണ്ടി പറയുന്നതാണ് മാസ് ഡയലോഗ്. ഏയ് അതുണ്ടാകില്ല. പിണറായി ചെയ്യുന്നതേ പറയൂ. അതോടെ ജോലിക്ക് പോകേണ്ടന്ന് മനപ്പായസം കുടിച്ച വിയര്‍പ്പിന് അസുഖമുള്ളവര്‍ ദേ കിടക്കുന്നു.

ഐശ്വര്യ സമ്പൂര്‍ണവും വികസനോന്മുഖവുമായ പുതിയ കേരളം പടുത്തുയര്‍ത്തുന്നതിനുള്ള ജനകീയ മാനിഫെസ്‌റ്റോയാണ് യു.ഡി.എഫ് തയ്യാറാക്കുന്നതെന്ന് മുന്നണി ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ അറിയിച്ചത്. കര്‍ഷകരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും തൊഴിലാളികളുടെയും യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദളിത് ആദിവാസി സമൂഹങ്ങളുടെയും സാമൂഹ്യനീതിയുടെയും തീരദേശ, മലയോര മേഖലകളുടെയും പരിസ്ഥിതി സൗഹൃദത്തിന്റെയും പ്രവാസിനിക്ഷേപ, സംരംഭങ്ങളുടെയും മാനിഫെസ്‌റ്റോയാണിത്.

രാഹുല്‍ഗാന്ധി എം.പി മുന്നോട്ടുവച്ച മിനിമം ഇന്‍കം ഗ്യാരന്റി സ്‌കീം പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ഉറപ്പാക്കും. അതായത് വര്‍ഷം 72,000രൂപ. സംസ്ഥാനത്ത് ദാരിദ്ര്യം തുടച്ചു നീക്കാനുതകുന്നതാണ് പദ്ധതി.

ബില്‍രഹിത ആശുപത്രികള്‍ ഒരുക്കും. തീര്‍ത്തും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും.

പ്രളയവും കോവിഡും തകര്‍ത്ത കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ കൂടുതല്‍ കൈത്താങ്ങും. മോര്‍ ഇന്‍വെസ്റ്റ്‌മെന്റ്, മോര്‍ എംപ്ലോയ്‌മെന്റ് പദ്ധതി നടപ്പിലാക്കും. തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് ജോലി. കാര്‍ഷിക, വ്യവസായ, സര്‍വീസ് മേഖലകളില്‍ കൂടുതല്‍ മുതല്‍മുടക്ക്, കൂടുതല്‍ സംരംഭങ്ങളും വ്യവസായങ്ങളും. മോര്‍ കംപാഷന്‍ (കാരുണ്യകേരളം) നടപ്പിലാക്കും. സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളായ ദളിത്, ആദിവാസി, മത്സ്യത്തൊഴിലാളി, പരമ്പരാഗത, ചെറുകിട, കരകൗശല, കൈത്തൊഴില്‍ മേഖലകള്‍ക്കായി സര്‍ക്കാര്‍പദ്ധതിയുടെ നിശ്ചിതഭാഗം നീക്കിവയ്ക്കും. കാരുണ്യ കേരള പദ്ധതിയിലൂടെ അവശതയനുഭവിക്കുന്നവര്‍ക്ക് സഹായവും സാന്ത്വനവും നല്‍കും.

വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പ്, തൊഴിലാളികള്‍ക്കും തൊഴില്‍രഹിതര്‍ക്കും കൂടുതല്‍ വേതനം, വയോധികര്‍ക്ക് കൂടുതല്‍ പെന്‍ഷന്‍ റബര്‍ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 250രൂപ താങ്ങുവില ഉറപ്പാക്കല്‍ പദ്ധതി. തെങ്ങ്, നെല്ല് കര്‍ഷകര്‍ക്കായി വിപുലമായ പദ്ധതികള്‍. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വേതനവും തൊഴില്‍ദിനങ്ങളും സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ കൂട്ടും. ഇങ്ങനെ അതി മനോഹരമാണ് ചെന്നിത്തലയുടെ ഭരണം. എന്തായാലും 6,000 രൂപ ഏറ്റിട്ടുണ്ട്. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends