Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇനി പിടിച്ചാല്‍ കിട്ടില്ല... ആരാധകര്‍ പട്ടിണി കിടന്നിട്ടും സ്വന്തം ജീവന്‍ നോക്കി പോയ രജനീകാന്തിന്റെ പുറകേ പോയിട്ട് കാര്യമില്ലെന്ന് മനസിലാക്കി കളംമാറ്റിച്ചവിട്ടി ബിജെപി; തമിഴ്‌നാടിനെ ഇളക്കി മറിക്കാന്‍ ചിന്നമ്മ വിളികള്‍ ശക്തം; ശശികലയ്ക്കായി ശബ്ദമുയര്‍ത്തി അണികള്‍

14 JANUARY 2021 08:25 AM IST
മലയാളി വാര്‍ത്ത

കുറേ കോടികള്‍ നേടി സ്വത്ത് സമ്പാദിച്ചെന്ന പേരില്‍ ജയിലില്‍ കിടന്നൊന്നും വച്ച് തമിഴ്‌നാട്ടുകാരെ സംബന്ധിച്ച് ഒരു പ്രശ്‌നവുമില്ല. അതവര്‍ അലങ്കാരമായി കൊണ്ടു നടക്കും. അത് ജയലളിതയിലൂടെ കണ്ടതാണ്. ജയലളിതയുടെ മാര്‍ഗം പിന്തുടര്‍ന്ന തോഴി വി.കെ. ശശികലയും ജയിലിലാണ്. അവര്‍ ഉടന്‍ മോചനം നേടുമെന്ന വാര്‍ത്തയാണ് വരുന്നത്. ജയിലില്‍ നിന്നിറങ്ങിയാല്‍ പിടിച്ച് മുഖ്യമന്ത്രിയാക്കാനുള്ള ശ്രമത്തിലാണ് അണികള്‍. രജനികാന്ത് സ്വന്തം ആരോഗ്യവും കൊണ്ട് പോയ സ്ഥിതിക്ക് ശശികലയിലാണ് ബിജെപിക്കും നോട്ടം.

ജയലളിതയുടെ വലംകയ്യും അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ശശികലയുടെ ജയില്‍മോചനത്തിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, ചിന്നമ്മയെ പ്രകീര്‍ത്തിച്ചു പാര്‍ട്ടിയില്‍ സ്വരങ്ങളുയര്‍ന്നു. ജയലളിതയ്‌ക്കൊപ്പം ത്യാഗപൂര്‍ണമായ ജീവിതം നയിച്ച ശശികലയെ അപമാനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നു മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഗോകുല ഇന്ദിര പറഞ്ഞു.

ശശികല അണ്ണാ ഡിഎംകെയെ പിന്തുണയ്ക്കുമെന്നും അവരുടെ സഹോദരീപുത്രന്‍ ടി.ടി.വി. ദിനകരന്‍ സ്ഥാപിച്ച 'അമ്മ മക്കള്‍ മുന്നേറ്റ കഴകം' തങ്ങളുടെ സഹോദരന്മാരാണെന്നും മന്ത്രി രാജേന്ദ്ര ബാലാജിയും വ്യക്തമാക്കി. ദിനകരന്‍ അണ്ണാഡിഎംകെ ലയനത്തിനു ബിജെപി കരുക്കള്‍ നീക്കുന്നുവെന്ന അഭ്യൂഹത്തിനിടെയാണു ശശികലയ്ക്കുള്ള പരസ്യ പിന്തുണ. അനധികൃത സ്വത്തുകേസിലെ 4 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി 27നു ശശികല ബെംഗളൂരു ജയിലില്‍ നിന്നു പുറത്തിറങ്ങും.

പാര്‍ട്ടിയില്‍ പുതിയ അധികാര കേന്ദ്രം രൂപപ്പെടുമെന്നതിനാല്‍ ശശികലയെ തിരിച്ചെടുക്കുന്നതിനോടു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്കും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിനും താല്‍പര്യമില്ല.

എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശശികല സീറ്റ് നല്‍കിയ നേതാക്കള്‍ക്ക് ഇപ്പോഴും അവരോടു കൂറുണ്ട്. മധുരയുള്‍പ്പെടുന്ന തെക്കന്‍ മേഖലയിലെ ഭൂരിഭാഗം നേതാക്കളും ശശികല വിഭാഗത്തെ തിരിച്ചെടുക്കണമെന്ന അഭിപ്രായക്കാരാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 5 % വോട്ടു പിടിച്ച ദിനകരന്റെ പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പിലും നിര്‍ണായകമാകാമെന്ന് അവര്‍ ഭയപ്പെടുന്നു. 12 ജില്ലകളിലെ അറുപതോളം മണ്ഡലങ്ങളില്‍ ശശികല പക്ഷത്തിനു ഫലത്തെ സ്വാധീനിക്കാനാകും. ഇതു കൂടി കണക്കിലെടുത്താണു ബിജെപിയുടെ കരുനീക്കം.

അതേസമയം രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് രജനീകാന്ത്. നിര്‍ബന്ധിച്ച് വേദനിപ്പിക്കരുതെന്നും ആരാധകരോട് അഭ്യര്‍ഥിച്ചു. രാഷ്ട്രീയപ്രവേശത്തില്‍നിന്ന് പിന്‍മാറാനുള്ള തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ആരാധകര്‍ സമരം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് രജനി ഒരിക്കല്‍ക്കൂടി നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയം വേണ്ടെന്ന് വെക്കാനുള്ള കാരണം ഇതിനകം വിശദീകരിച്ചുണ്ടെന്നും തന്റെ മനസ്സുമാറ്റാന്‍ ഇനിയും ഇത്തരം സമ്മേളനങ്ങള്‍ നടത്തി വീണ്ടും വീണ്ടും വേദനിപ്പിക്കരുതെന്നും ട്വിറ്റര്‍ മുഖേന പുറത്തുവിട്ട പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

രജനി മക്കള്‍ മന്‍ട്രത്തില്‍നിന്ന് പുറത്താക്കിയവരും ഒരു വിഭാഗം ആരാധകരും ചേര്‍ന്നാണ് ചെന്നൈയില്‍ കഴിഞ്ഞദിവസം സമ്മേളനം നടത്തിയതെന്ന് വിശദീകരിച്ച രജനി ഇതില്‍ പങ്കെടുക്കാതിരുന്ന ആരാധകരോട് നന്ദി അറിയിച്ചു. സമാധാനപരമായും അച്ചടക്കത്തോടും ഒന്നിച്ച് കൂടിയതിനെ അഭിനന്ദിച്ചുവെങ്കിലും രജനി മക്കള്‍ മന്‍ട്രം നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചതിലുള്ള അതൃപ്തിയും രജനി പ്രസ്താവനയില്‍ വ്യക്തമാക്കി. മാത്രമല്ല ആരാധകര്‍ നിരാഹാരം നടത്തുകയും ചെയ്തു.

എന്നാല്‍ ഇതുകൊണ്ടൊന്നും രജനീകാന്തിന്റെ മനസ് മാറാതെ വന്നതോടെയാണ് ബിജെപിയ്ക്കും മതിയായത്. അവര്‍ക്കും ശശികലയിലാണ് ഇനി പ്രതീക്ഷ. ശശികലയാണ് ഇനി കാണപ്പെട്ട കടവുളൈ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends