Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പോക്കിലും വേണം രാജകീയം... ഇനി ദിവസങ്ങള്‍ മാത്രം കാലാവധിയുള്ളപ്പോഴും ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കാന്‍ ഉറച്ച് അമേരിക്ക; ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പാസായി; 197നെതിരെ 232 വോട്ടിന് ജനപ്രതിനിധി സഭയില്‍ പ്രമേയം പാസായി; കൂടെനിന്നവരും കാല് മാറിയതോടെ കോടീശ്വരന്റെ പതനം പൂര്‍ണമായി

14 JANUARY 2021 09:19 AM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ ജനത ഇങ്ങനെയൊരു പ്രസിഡന്റിനെ കണ്ടിട്ടേയില്ല. അമേരിക്കക്കാരുടെ കണ്ണിലുണ്ണിയായ ഡൊണാള്‍ഡ് ട്രംപ് എത്ര പെട്ടന്നാ വെറുക്കപ്പെട്ടവനായത്. സ്ഥാനമൊഴിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. എങ്കിലും ഒരു നിമിഷം പോലും ട്രംപിനെ വാഴിക്കരുത് എന്നാണ് അമേരിക്കന്‍ ജനത ചിന്തിക്കുന്നത്.

അങ്ങനെ സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പാസായി. അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 197നെതിരെ 232 വോട്ടിനാണ് പ്രമേയം പാസായത്. പത്ത് റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. ഇംപീച്ച്‌മെന്റ് വിചാരണ ഇനി യു.എസ് സെനറ്റിലേക്ക് നീങ്ങും. സെനറ്റിന്റെ നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയായാലെ സ്ഥാനം നഷ്ടമാകുകയുള്ളൂ സെനറ്റിന്റെ നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയായാലെ സ്ഥാനം നഷ്ടമാകുകയുള്ളൂ. സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷ വേണം. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂടി പിന്തുണച്ചാലെ സെനറ്റില്‍ ട്രംപിനെതിരെ കുറ്റം ചുമത്താനാകൂ

ഒരു വര്‍ഷത്തിനിടെ ജനപ്രതിനിധി സഭ രണ്ടുതവണ ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ഏക അമേരിക്കന്‍ പ്രസിഡന്റായി ഇതോടെ ട്രംപ് മാറി. യുഎസ് ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായാണ് ഇത്തരമൊരു നടപടി.

നേരത്തെ 2019 ഡിസംബറില്‍ ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തിരുന്നു. എന്നാല്‍ സെനറ്റിലെ വോട്ടെടുപ്പിലൂടെ അന്ന് രക്ഷപ്പെട്ടു.

ജനുവരി 20നാണ് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കുക. സ്ഥാനമൊഴിയുന്നതിന് മുമ്പായി ട്രംപിനെ പുറത്താക്കാനുള്ള നീക്കവും ഡെമോക്രാറ്റുകള്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. പ്രസിഡന്റിനെ പുറത്താക്കാന്‍ ഭരണഘടനയിലെ 25ാം ഭേദഗതി ഉപയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇതിനായുള്ള പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചപ്പോള്‍ 223 അംഗങ്ങള്‍ പ്രമയേത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 205 പേര്‍ പ്രമേയത്തെ എതിര്‍ത്തു. എന്നാല്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഈ നിര്‍ദേശം തള്ളി. പ്രസിഡന്റിനെ പുറത്താക്കാനുള്ള ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് പറഞ്ഞ പെന്‍സ് സമാധാനപരമായ അധികാര കൈമാറ്റമാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.

അതേസമയം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികളെച്ചൊല്ലി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വിള്ളലുണ്ടായി. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തെ ചില റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജനപ്രതിനിധികള്‍ പിന്തുണയ്ക്കുന്നതു ട്രംപിനു സ്വന്തം കൂടാരത്തില്‍നിന്നുള്ള തിരിച്ചടിയായി. യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരത്തിനുനേരെ ആക്രമണം നടത്താന്‍ കലാപകാരികള്‍ക്കു പ്രോത്സാഹനം നല്‍കിയെന്നാരോപിച്ചാണു ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് ചെയ്യുന്നത്.

കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളിലും മറ്റുമായി ട്രംപിനെതിരെ ഉരുത്തിരിഞ്ഞ പ്രതിഷേധമാണ് അപ്രതീക്ഷിതമായി ഇംപീച്ച്‌മെന്റ് സമയത്തു ചില റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍ പുറത്തെടുക്കുന്നത്. ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ സഭ ചേര്‍ന്ന വേളയില്‍ കാപ്പിറ്റോള്‍ മന്ദിരം ആക്രമിക്കാന്‍ അനുയായികള്‍ക്ക് പരോക്ഷ പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രത്യക്ഷ ചേരിതിരിവുണ്ടായി. പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ഇതിനകംതന്നെ ഏതാനും റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുമ്പോള്‍ കൂടുതല്‍ പേര്‍ പിന്തുണയ്ക്കാനും സാധ്യതയുണ്ടെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ട്രംപ് എന്നന്നേക്കുമായി വൈറ്റ് ഹൗസില്‍ നിന്നും പടിയിറങ്ങും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends