Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സ്റ്റേയ്ക്ക് മുമ്പ് അന്വേഷണം... സിംഗിള്‍ ബഞ്ച് ഉത്തരവിന് സ്‌റ്റേ കിട്ടുന്നതിന് മുമ്പ് തന്നെ അന്വേഷണം തുടങ്ങാന്‍ സിബിഐ; ലൈഫ് അഴിമതിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രത്യക്ഷ പരാമര്‍ശം കേരള ഹൈക്കോടതി നടത്താത്തതില്‍ സമാധാനത്തോടെ സര്‍ക്കാര്‍

14 JANUARY 2021 10:32 AM IST
മലയാളി വാര്‍ത്ത

സത്യത്തില്‍ ഹൈകോടതിയില്‍ നിന്നും പണി കിട്ടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. പക്ഷേ എന്തോ ഭാഗ്യത്തിന് ഒഴിഞ്ഞുപോയെന്ന് പറഞ്ഞാല്‍ മതി.

അതേ സമയം ലൈഫ് അഴിമതി അന്വേഷണം ഏറ്റെടുക്കാനുള്ള ഒരുക്കങ്ങളെല്ലാം സി ബി ഐ പൂര്‍ത്തിയാക്കി. സിംഗിള്‍ ബഞ്ച് ഉത്തരവിന് സ്‌റ്റേ കിട്ടുന്നതിന് മുമ്പ് തന്നെ അന്വേഷണം തുടങ്ങാനാണ് നീക്കം.

ലൈഫ് അഴിമതിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രത്യക്ഷ പരാമര്‍ശം കേരള ഹൈക്കോടതി നടത്താത്തതില്‍ സമാധാനത്തോടെയിരിക്കുകയാണ് സര്‍ക്കാര്‍. യൂണിടാക് ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയാണെങ്കില്‍ അതിനെ പിന്തുണച്ച് ഡിവിഷന്‍ ബഞ്ചില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാനും ആലോചനയുണ്ട്. ഇതിനിടയിലാണ് വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കാരണം സി ബി ഐ അന്വേഷണം തുടങ്ങിയാല്‍ കോടതി പറയുന്നിടത്ത് കാര്യങ്ങള്‍ നിന്നെന്ന് വരില്ലെന്ന് സര്‍ക്കാര്‍ കരുതുന്നു. അത് ഉദ്യോഗസ്ഥരെ കടന്ന് ഭരണനേതൃത്വത്തിലെത്താന്‍ അധിക സമയം വേണ്ട.

യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ട ഭരണനേത്യത്വത്തിനെതിരെ ഹൈക്കോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശമുണ്ടാകുമെന്ന ഭയം സര്‍ക്കാരിന് ഉണ്ടായിരുന്നു. ഉന്നത പശ്ചാത്തലമുള്ളവരുടെ ബുദ്ധിപരമായ തട്ടിപ്പ് എന്നാണ് ഇടപാടിനെ ഹൈക്കോടതി വിശേഷിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസമുള്ളവരുടെ തട്ടിപ്പാണ് ഇത്. ഇതിന് പിന്നില്‍ സൂത്രധാരകന്‍മാര്‍ ഉണ്ട്.

റെഡ്ക്രസന്റ് ഒരു വിദേശ ഏജന്‍സിയാണ്. വിദേശ സഹായത്തിന്റെ കാര്യത്തില്‍ സര്‍ക്കാരും റെഡ് ക്രസന്റും ധാരണയുണ്ടാക്കി. എന്നാല്‍ കെട്ടിട നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ യു എ ഇ കോണ്‍സല്‍ ജനറലും യൂനിടാക്കും തമ്മില്‍ ധാരണ ഉണ്ടാക്കി. ഫണ്ട് തന്നവരും സ്വീകരിച്ചവരും കെട്ടിട നിര്‍മ്മാണത്തില്‍ കക്ഷികളല്ല. വിദേശസനാണയം സ്വകാര്യ ഏജന്‍സിയായ യൂനിടാക്കിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു ലക്ഷ്യം. ഇതിന് ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന് കോടതി പറഞ്ഞു. കോടതിയുടെ പരാമര്‍ശങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പണം തട്ടുന്നു എന്നത് വ്യക്തമാണ്.

അപ്പോഴും സര്‍ക്കാരിന്റെ സമാധാനം തങ്ങള്‍ക്കെതിരെ അന്വേഷണം വന്നില്ല എന്നതാണ്. മന്ത്രിമാര്‍ രാഷ്ട്രീയ ഭരണാധികാരികളാണെന്നാണ് കോടതി പറയുന്നത്. ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയമില്ല. നയപരമായ തീരുമാനം മന്ത്രിമാര്‍ എടുക്കുന്നു എന്നത് കൊണ്ട് അവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ചുമത്താനാവില്ല.നയപരമായ തീരുമാനം എടുക്കാന്‍ രാഷ്ട്രീയക്കാരെ സഹായിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. ഉദ്യോഗസ്ഥര്‍ ഭരണഘടനാപരമായ ബാധ്യത പാലിക്കണം. ഒരു വിഷയത്തില്‍ നിയമപരമായ ബാധ്യത ഉണ്ടാകുമ്പോള്‍ ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് ഉദ്യോഗസ്ഥരാണെന്നും. കോടതി പറയുന്നു. ലൈഫ് ഫണ്ട് വക മാറ്റിയതില്‍ ഐ എഎസ്സുകാര്‍ക്ക് പങ്കുണ്ടെന്ന് കോടതി പറഞ്ഞു. ധാരണാപത്രം തയ്യാറാക്കിയതില്‍ തന്നെ കോടതി സംശയങ്ങള്‍ ഉന്നയിച്ചു.സ്വപ്നയുടെ ഇടനിലകാരനായാണ് സന്തോഷ് ഈപ്പന്‍ പ്രവര്‍ത്തിച്ചതെന്നും കോടതി പറഞ്ഞു. ഇതോടെ കോടതി മന്ത്രിമാരെ പൂര്‍ണമായി ഒഴിവാക്കി. അഴിമതി സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥര്‍ ചെയ്തതാണെന്നാണ് കോടതിയുടെ നിരീക്ഷണം.

ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കണമെന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശം.അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ക്രിമിനല്‍ നടപടിചട്ടം 482 പ്രകാരം നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടത് സുപ്രീം കോടതിയിലാണെന്നാണ് കേരളത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

ഹൈക്കോടതിയില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവരുമായാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രിമിനല്‍ നടപടി ചട്ടത്തിലെ 482 ാം വകുപ്പ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അതിനാല്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ കഴിയില്ലെന്നാണ് മുതിര്‍ന്ന അഭിഭാഷകര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

അതേസമയം, എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാക് ഭരണഘടനയുടെ അനുച്ഛേദം 226 പ്രകാരമാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. അതിനാല്‍ യുണിടാക്കിന് സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാവുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെയും യൂണിടാക്കിന്റെയും ഹര്‍ജികളില്‍ ഹൈക്കോടതി ഒറ്റ ഉത്തരവാണ് ഇറക്കിയത്. നേരിട്ട് സുപ്രീം കോടതിയില്‍ എത്തുന്നതിന് പകരം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ യൂണിടാക് നല്‍കുന്ന ഹര്‍ജിയില്‍ ഹാജരായി സിബിഐ അന്വേഷണത്തിന് എതിരായ നിലപാട് സ്വീകരിച്ചാല്‍ മതിയെന്ന അഭിപ്രായവും സര്‍ക്കാരിലെ ചില ഉന്നതര്‍ക്കുണ്ട്. ഏതായാലും ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല.

കേസ് അന്വേഷണത്തിന്റെ തുടര്‍ നടപടികളിലേക്ക് സിബിഐ ഉടന്‍ കടന്നേക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതിനാലാണ് അപ്പീലുമായി ഉടന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സി ബി ഐ അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തും എന്ന ആശങ്കയില്‍ തന്നെയാണ് സര്‍ക്കാര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends