Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

'ജീവിതത്തില്‍ നല്ല കാലവും മോശംകാലവും ഉണ്ടാവും.. ഏത് അവസ്ഥയിലും ഒരുമിച്ചു മുന്നോട്ടുപോവാനുള്ള ധൈര്യവും കരുത്തും നമുക്കുണ്ടായാല്‍മതി ബാക്കിയുള്ളതെല്ലാം നമ്മളെത്തേടിവരും...' കാന്‍സറിനെതിരെ പോരാടാൻ ഭവ്യയ്‌ക്കൊപ്പം ഭർത്താവ് സച്ചിനും, ഹൃദയം തൊടും കുറിപ്പ്

14 JANUARY 2021 10:23 AM IST
മലയാളി വാര്‍ത്ത

കാന്‍സറിനെ പോരാടുകയാണ് ഭവ്യ. എന്തിനും ഏതിനും ഭവ്യയ്ക്ക് ഒപ്പം തന്നെ നില്ക്കാൻ ഉറച്ച് ഭര്‍ത്താവ് സച്ചിനുമുണ്ട്. ഇങ്ങനെ ജീവിതത്തിലെ പല കൈപ്പേറിയ അനുഭവങ്ങള്‍ക്കുമൊടുവില്‍ മധുര നിമിഷങ്ങള്‍ പതിയെ സച്ചിനെയും ഭവ്യയെയും തേടിയെത്തുകയാണ്. ഇപ്പോള്‍ തങ്ങളുടെ പ്രണയവും ഭവ്യയുടെ രോഗം അറിഞ്ഞതിനെ കുറിച്ചുമൊക്കെ ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സച്ചിന്‍.

സച്ചിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്;

വെറും ഒന്നരമാസത്തെ പ്രണയമേ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളു. 5,6 മാസം നല്ല കൂട്ടുകാരുമായിരുന്നു.. പ്രണയം വിരിഞ്ഞുതുടങ്ങിയപ്പോഴേക്കും അവള്‍ക്ക് കല്യാണാലോജനകള്‍ നിരന്തരം വന്നിരുന്നു. ഒടുവില്‍ വീട്ടില്‍ പറയേണ്ടിവന്നു.. സ്വാഭാവികമായും വീട്ടില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഇവിടെയും ഉണ്ടായി നന്നായി ചീത്തകള്‍, തല്ലുകള്‍, കുറ്റപ്പെടുത്തലുകള്‍ , ഒറ്റപ്പെടുത്തലുകള്‍ അങ്ങനെ അങ്ങനെ... അതിനിടയില്‍ അവള്‍ കോപരേറ്റീവ് ബാങ്കില്‍ ജോലിക്ക് പോയിരുന്നു.. എല്ലാംകൊണ്ടും ആകെ സങ്കടവും, സമാധാനവും ഇല്ലാത്ത നാളുകള്‍.. വീട്ടുകാര്‍ സമ്മതിക്കും എന്നുള്ള വിശ്വാസത്തില്‍ ദിവസങ്ങള്‍ നീണ്ടുപോയി.. പക്ഷെ ഓരോ ദിവസവും കുത്തുവാക്കുകളും, ഒറ്റപ്പെടുത്തലുകളുംമാത്രമായി.,, ഒച്ചവെച്ചുകരയാതെ അവള്‍ മനസില്‍ ഒരുപാട്കരഞ്ഞു..,

ഗള്‍ഫില്‍ പോകണം കുറച്ചു കാശ് സമ്പാദിക്കണം, വീടുവെക്കണം എന്നുള്ള ഉദ്ദേശത്തില്‍ അക്കൗണ്ടിംഗ് പഠിക്കാന്‍ ചെന്ന ഞാന്‍ അതെല്ലാം നിര്‍ത്തി ടൈല്‍സ് പണിക്കിറങ്ങി കൂലിപ്പണിയാലും ഒരുമിച്ചുള്ള ജീവിതം അതുമാത്രമായിരുന്നു ഞങ്ങളുടെ മനസില്‍.. അവളുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം എന്നും സങ്കടങ്ങള്‍ മാത്രമായിരുന്നു പരസ്പരം സംസാരിക്കാന്‍, എന്നിരുന്നാലും ഈ പ്രശ്‌നങ്ങള്‍കിടയിലും ഞങ്ങള്‍ സ്വപ്നങ്ങള്‍ കണ്ടുകൊണ്ടേയിരുന്നു.. യാത്രകള്‍ ആയിരുന്നു പ്രധാന ചര്‍ച്ചാവിഷയം.. 'താജ്മഹല്‍ കാണലും,മഞ്ഞുമലയില്‍ പോയി മഞ്ഞുകൊണ്ടു എറിയലുംആയിരുന്നു പ്രധാന സ്വപ്നങ്ങള്‍'.. പല പല പ്രശ്‌നങ്ങള്‍ക്കിടയിലും ഇങ്ങനത്തെ ഓരോ സമായമായയിരുന്നു മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചത്.. വീട്ടില്‍ ഒരിക്കലും സമ്മതിക്കില്ല എന്നുകണ്ടപ്പോള്‍ വിളിച്ചിറക്കികൊണ്ടുവരാനും, ഒളിച്ചോടി വിവാഹം കഴിക്കാനും പ്ലാനിങ് ഇട്ടിരിന്നു.. എന്നാല്‍ വീട്ടുകാരുടെ പിന്നീടുള്ള ജീവതം സംഘടകരമാവും എന്ന് കരുതി അതും ഒഴുവാക്കി വീണ്ടും കാത്തിരിപ്പാണ് ...

ഒരുദിവസം അവള്‍ പറഞ്ഞു 'പുറം വേതനിക്കുന്നുണ്ട് ബസ്സിലുള്ള യാത്രയാകും, പിന്നെ ബാങ്കില്‍ ഇരിക്കുകയാണ് അതിന്റെയാവും എന്തായാലും അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി മരുന്നുവാങ്ങി. പെട്ടന്നൊരുദിവസം അവള്‍ പറഞ്ഞു പുറത്തു ഒരു മുഴയുണ്ട് നല്ല വേദനയും ഉണ്ട് എന്ന്.. പിന്നെയങ്ങോട്ട് കെട്ടുകേള്‍വിപോലും ഇല്ലാത്ത ജീവിതസാഹചര്യം ആയിരുന്നു.. അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി exry എടുക്കാന്‍ പറന്നു എടുത്തു, വീണ്ടും സ്‌കാനിങ് എടുക്കാന്‍ പറഞ്ഞു റിസള്‍ട്ട് എനിക്ക് അയച്ചുതന്നു എനിക്ക് ഒന്നും മനസ്സിലായില്ല.. ഡോക്ടർ വീണ്ടും സ്‌കാനിങ് എഴുതിതന്നു വേറെ ഡോക്ടർ കാണാന്‍ പറഞ്ഞു.. എനിക്ക് കിട്ടിയ സ്‌കാനിങ് റിസള്‍ട്ട് എന്റെ കൂട്ടുകാരികള്‍ക്ക് അയച്ചുകൊടുത്തു അവര്‍ നേഴ്‌സിങ് തൊഴില്‍ ആണ്.. ഇത് കണ്ട ഉടനെ അവള്‍ എന്നെ തിരിച്ചുവിളിച്ചു ഇത് ആരുടെ ആണ്, അവള്‍ നിന്റെ ആരാണ് വീട് എവിടാണ് അങ്ങനെ അവള്‍ക്കും ആകെ ടെന്‍ഷന്‍ .. എന്റെ കൂട്ടുകാരിയാണ് നി കാര്യം തെളിച്ചു പറയൂ എന്ന് ഞാനും..

നിന്റെ ലെനിന്‍ ഒന്നും അല്ലല്ലോ ഉറപ്പല്ലേ എന്ന് അവള്‍ .. ഉറപ്പാണ് എന്ന് ഞാനും.. എന്ന ഒരുമിനിറ്റ് ഇപ്പൊ വിളിക്കാം ഞാന്‍ ഇത് അവരുടെ മാടത്തെ ഒന്ന് കാണിച്ചിട്ട് വരാം എന്ന് പറഞ്ഞു ഫോണ്‍ കാട്ടാക്കി . ഞാനും എന്റെ കൂട്ടുകാരന്‍ ജംഷീദും അവളുടെ വിളിക്കായി കാത്തിരുന്നു.. അവള്‍ വിളിച്ചു അവള്‍ക്ക് സംസാരിക്കാന്‍ തന്നെ കഴിയാത്ത പോലെ.. എടാ ഇത് ആരുടെയാ നി സത്യം പറ . എടി നി കാര്യം എന്താണുവെച്ചാല്‍ തെളിച്ചു പറ എന്റെ കൂട്ടുകാരിയാണ് ഉറപ്പ് പറഞ്ഞു.. പിന്നെ കേട്ടതൊക്കെ ഒരു പരിചയവും ഇല്ലാത്ത അസുഖത്തെപ്പറ്റിയാണ്.. പിന്നെ അവള്‍ക്ക് തെറ്റിയതാവും വേറെ പരിചയമുള്ള എല്ലാവര്‍ക്കും ആ റിസള്‍ട്ട് അയച്ചുകൊടുത്തു.. എല്ലാരും ഒരേപോലെ മറുപടി തന്നു.. പിന്നെ എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ ഒരേ ഇരിപ്പായിരുന്നു ..

ആസുഖമല്ലേ.. അതൊക്കെ മാറും.. നല്ല ചികിത്സ കിട്ടിയാല്‍മതി എന്നുള്ള കാഴ്ച്ചപാടായി എനിക്ക്.. പിന്നെയാണ് ക്യാന്‍സര്‍ എന്നുള്ള അസുകത്തെപ്പറ്റി കൂടുതല്‍ പഠിക്കുന്നത്, യൂട്യൂബില്‍ നോക്കി, ഗൂഗിള്‍ നോക്കി, ഓരോരോ വീഡിയോസ് കണ്ടു, പല പല ഡോക്ടര്‍മാര്‍ പറയുന്നത് കണ്ടു.. ഏത് മരുന്ന് ഉപയോഗിച്ചാലും രോഗിക്ക് സന്തോഷവും,സമാധാനവും ഉണ്ടെങ്കില്‍മാത്രമേ മരുന്നുകള്‍ ശരീരത്തില്‍ പിടിക്കുകയോള്ളൂ.. അവര്‍ക്ക് ഉന്മേഷവും, ആഹ്ലാദവും കിട്ടുന്ന കാര്യങ്ങള്‍ മാത്രമേ അവരോട് പറയാനും, ചെയ്യാനും പറ്റുകയുള്ളു.. അന്നുമുതല്‍ എന്റെ ജീവിതത്തിന്റെ ശൈലിയും, സ്വഭാവവും മാറ്റാന്‍ തീരുമാനിച്ചു... ഒരുമിച്ചുള്ള നാള്‍ സന്തോഷത്തോടെ ജീവിക്കാന്‍ തീരുമാനിച്ചു..

പിന്നെയും ഒരുപാട് പ്രശ്‌നങ്ങള്‍ മുന്നിലുണ്ടായിരുന്നു.. ദൈവത്തിന്റെ ദൂതന്‍മാരായി ഒരുപാട് കൈകള്‍ ഞങ്ങളുടെ ജീവിതത്തില്‍ വന്നു.. അവരുടെ സ്‌നേഹത്തിന്റെയും, വത്സല്യത്തിന്റെയും ഫലമായി സാമ്പത്തികമായുള്ള ,ശാരീരികമായുള്ള പല പ്രശ്‌നങ്ങളും ഇല്ലാതെയായി.. ജീവിതത്തില്‍ നല്ല കാലവും മോശംകാലവും ഉണ്ടാവും.. ഏത് അവസ്ഥയിലും ഒരുമിച്ചു മുന്നോട്ടുപോവാനുള്ള ധൈര്യവും കരുത്തും നമുക്കുണ്ടായാല്‍മതി ബാക്കിയുള്ളതെല്ലാം നമ്മളെത്തേടിവരും.. ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 2 വര്‍ഷം പിന്നിട്ടു.. 2 വര്‍ഷം20 വര്‍ഷം അനുഭവിക്കേണ്ട കാര്യങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയി..
ഏത് പ്രതിസന്ധിയിലും കൂടെ കട്ടക്ക് നില്‍ക്കാന്‍ കഴിഞ്ഞാല്‍തന്നെ അത് നമ്മുടെ വിജയമാണ്...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends