കര്‍ണാടക മന്ത്രിസഭാ വിപുലീകരണത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്ത്; പരാതിയുള്ളവര്‍ക്ക് പാര്‍ട്ടി നേതൃത്വത്തെ സമീപിക്കാമെന്ന് യെദിയൂരപ്പ
കര്‍ണാടക മന്ത്രിസഭാ വിപുലീകരണത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്ത്. സിഡി ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തവരെയും വലിയ പണം നല്കിയവരെയും മാത്രമേ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ മന്ത്രിസഭയില്‍ ഉള്പ്പെടുത്തിയുള്ളുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
അതേസമയം മന്ത്രിസഭാ വിപുലീകരണത്തില്‍ പരാതിയുള്ളവര്‍ക്ക് പാര്‍ട്ടി നേതൃത്വത്തെ സമീപിക്കാമെന്നും മോശം കാര്യങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തരുതെന്നും യെദിയൂരപ്പ ആവശ്യപ്പെട്ടു.
സിഡി ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത രണ്ടുപേരെ മന്ത്രിമാരാക്കുകയും ഒരാളെ രാഷ്ട്രീയ സെക്രട്ടറിയാക്കുകയും ചെയ്തുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ബസനഗൗഡ ആര് പാട്ടീല്‍ പറഞ്ഞു. ലാബുകളുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ചര്‍ച്ചകള്‍ നടത്തി നിരക്ക് പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha