സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് സഭയില്‍ അവതരിപ്പിക്കും.... രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം, എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ടാകും
സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി ഡോ. തോമസ് ഐസക് സഭയില്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പിനെ നേരിടുന്ന സര്‍ക്കാര്‍ ക്ഷേമവാഗ്ദാനങ്ങളായിരിക്കും മുന്നില്വെക്കുക. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ടാകും. കോവിഡ് തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടവരെ സഹായിക്കാനുള്ള പദ്ധതികളും ഉണ്ടാവും. സര്‍ക്കാര്‍ജീവനക്കാരുടെ പെന്‍ഷന്‍പ്രായം കൂട്ടില്ല.
വര്‍ക്ക്ഫ്രം ഹോം സാധ്യതകള്‍ ഉപയോഗിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്നത്തിന് പരിഹാരംകാണുന്ന പദ്ധതി പ്രഖ്യാപിക്കും. കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന കെഫോണ്‍ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഇത്.ക്ഷേമപെന്ഷന് 100 രൂപ കൂടി കൂട്ടും.
. കെട്ടിടനിര്‍മാണ അനുമതി വൈകുന്നത് പരിഹരിക്കാന്‍ ബദല്‍സംവിധാനം ഉണ്ടാക്കുന്നതും ആലോചനയുണ്ട്.
"
https://www.facebook.com/Malayalivartha