Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..


കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

ഞെട്ടലോടെ കേരളം... എതിരാളികള്‍ അടക്കം പറഞ്ഞിരുന്ന കാര്യങ്ങള്‍ മറയില്ലാതെ കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് വെട്ടിത്തുറന്ന് പറഞ്ഞു; പുത്രി വാത്സല്യം മുതല്‍ കല്യാണത്തലേന്ന് സ്വപ്ന വന്നുവോന്ന് വരെ പിണറായിയുടെ മുഖത്ത് നോക്കി പറഞ്ഞു; പിന്നെ കണ്ടത് പിണറായി വിജയന്റെ മാസ് ഡയലോഗുകള്‍

15 JANUARY 2021 09:02 AM IST
മലയാളി വാര്‍ത്ത

എതിരാളികള്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ കാര്യങ്ങള്‍ നിയമസഭയില്‍ ഒരു മറയുമില്ലാതെ തുറന്ന് ചോദിക്കുകയായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ പി.ടി. തോമസ്. പിണറായി വിജയനെ വ്യക്തിപരമായി ആക്രമിച്ച് അദ്ദേഹത്തിന്റെ കുടുംബത്തേയും സ്വപ്നയുടെ ബന്ധത്തെ പറ്റിയും ചോദ്യം ചെയ്തു. അതോടെ വലിയ വാഗ്വേദത്തിനാണ് നിയമസഭ വേദിയായത്. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചാണ് പി.ടി. തോമസ് കത്തിക്കയറിയത്.

മകളുടെ വിവാഹത്തലേന്ന് സ്വര്‍ണക്കടത്ത് പ്രതി സ്വപ്നാ സുരേഷ് വന്നിട്ടുണ്ടോ, കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌തോ, പുത്രവാത്സല്യമുള്ള പിതാവിന്റെ പതനം, ശിവശങ്കറും സ്വപ്‌നയുമൊക്കെ 14 തവണ വിദേശത്തു പോയപ്പോള്‍ പച്ചക്കറി വാങ്ങാനാണോ പോയതെന്നു ചോദിക്കാന്‍ മുഖ്യമന്ത്രിക്ക് ഉളുപ്പില്ലേ തുടങ്ങിയ കാര്യങ്ങളാണ് പിടി തോമസ് ചോദിച്ചത്. പിന്നെ കണ്ടത് പിണറായിയുടെ സംഹാര താണ്ഡവമായിരുന്നു.

തന്റെ മകളുടെ വിവാഹത്തലേന്ന് സ്വര്‍ണക്കടത്ത് പ്രതി സ്വപ്നാസുരേഷ് വന്നിട്ടില്ലെന്നും കുടുംബാംഗങ്ങളില്‍ ആരെയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മകളുടെ വിവാഹം നടന്നത് ക്ലിഫ് ഹൗസിലെ 'ഏറ്റവും വലിയ' പഴയ മുറിയില്‍ വച്ചാണ്. ആ മുറി നിങ്ങള്‍ക്കും അറിയാമല്ലോ. വിവാഹസ്ഥലത്തുനിന്നുള്ള ഫോട്ടോയില്‍ ഇ.പി. ജയരാജന്റെ ഭാര്യയുടെ തല വെട്ടിമാറ്റി ആ സ്ത്രീയുടെ തല വച്ചു. ഇവിടെയാണ് ഉളുപ്പ് തോന്നേണ്ടത്. എന്നിട്ട് ചോദ്യവുമായി വരികയാണ് വിവാഹത്തലേന്ന് വന്നോ എന്ന്. ഇല്ല' മുഖ്യമന്ത്രി പറഞ്ഞു.

കുടുംബാംഗങ്ങളെ ചോദ്യം ചെയ്യണമെന്ന് പലര്‍ക്കും മോഹമുണ്ടായിരുന്നു. നിങ്ങളെല്ലാം അതിനായി കുറെ കാര്യങ്ങളും ചെയ്തു. നിരാശപ്പെടേണ്ട, ഇനിയും ശ്രമം നടത്തിക്കൊള്ളൂ. ഞങ്ങള്‍ക്ക് ആശങ്കപ്പെടാന്‍ ഒന്നുമില്ല. എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നയതന്ത്ര സ്വര്‍ണക്കടത്തില്‍ ഏഴു മാസമായി സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന പ്രതിപക്ഷത്തിന് നിയമസഭയില്‍ എണ്ണിയെണ്ണി ചുട്ട മറുപടിയുടെ മിന്നലായി അവസാനം പിണറായി മാറി. ഈ കൈകള്‍ ശുദ്ധമാണെന്നു പറയുന്നത് ശുദ്ധമായത് കൊണ്ടുതന്നെയാണ്. ഇക്കാര്യം ആരുടെയും മുന്നില്‍ തലയുയര്‍ത്തി പറയാനുള്ള കരുത്ത് ഈ നെഞ്ചിനുണ്ട്. ഇതൊരു പ്രത്യേക ജനുസ്സാണ്. നിങ്ങള്‍ക്ക് മനസിലാവില്ല. പണം കാണുമ്പോള്‍ പോരട്ടേ, പോരട്ടേ എന്നു പറയുന്നവരല്ല ഞങ്ങള്‍. പ്രതിപക്ഷം ശ്രമിച്ചാല്‍ എന്നെ അധോലോക നായകനാക്കാനാവില്ലെന്നും കൈകള്‍ നീട്ടിപ്പിടിച്ച് പിണറായി പറഞ്ഞു.

പി.ടി തോമസ്, നിങ്ങള്‍ക്ക് പിണറായി വിജയനെ മനസിലായിട്ടില്ല. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയെ പ്രതിയാക്കാന്‍ പല നീക്കങ്ങളും നടത്തിയിട്ടും പൂവണിഞ്ഞില്ല. ഞങ്ങളുടെ സ്ഥാനം ചവറ്റുകുട്ടയിലെന്നത് നിങ്ങളുടെ പ്രവചനമാണ്. ജനങ്ങള്‍ ഒരു വിധി തന്നു, അടുത്തത് നോക്കാം...

ശിവശങ്കറിന് ഐ.എ.എസ് കിട്ടിയത് ആന്റണി സര്‍ക്കാരിന്റെ കാലത്താണ്. ഡി.പി.ഐയും ഊര്‍ജ്ജ സെക്രട്ടറിയും കെ.എസ്.ഇ.ബി ചെയര്‍മാനുമായതും യു.ഡി.എഫ് കാലത്താണ്. അദ്ദേഹം നടത്തിയ വിദേശ യാത്രകളുടെ ഉത്തരവാദിത്വം ഞാനെന്തിന് ഏറ്റെുക്കണം? ശിവശങ്കര്‍ യു.എ.പി.എ കേസില്‍ പ്രതിയായാല്‍ എനിക്കെതിരെയും ചുമത്തണമെന്നത് അതിമോഹമാണ്.

ലാവ്‌ലിന്‍ കേസില്‍ എന്നെ പ്രതിയാക്കാന്‍ നിങ്ങളെല്ലാം കുറേക്കാലം നടന്നില്ലേ. കേസ് നിലനില്‍ക്കില്ലെന്നു പറഞ്ഞ് കോടതി വലിച്ചെറിഞ്ഞല്ലോ. ലാവ്‌ലിനില്‍ ഒത്താശ ചെയ്തത് ശിവശങ്കറാണെന്നാണ് പുതിയ കണ്ടുപിടിത്തം. കേസില്‍ വാദം പൂര്‍ത്തിയായി. യാതൊരു കാര്യവുമില്ലെന്ന് കോടതി കണ്ടെത്തി. ഇതില്‍ എവിടെയാണ് ശിവശങ്കറിന്റെ സഹായം.

വിദേശസഹായംഞങ്ങളാരും നേരിട്ട് പണം വാങ്ങിയിട്ടില്ല. സര്‍ക്കാരിലേക്കു വന്നതാണ്. അതില്‍ വിഹിതംപറ്റിയിട്ടില്ല. അതിനാലാണ് തല ഉയര്‍ത്തി നില്‍ക്കുന്നത്. ജയിലില്‍ കിടക്കുന്ന ആദ്യ മുഖ്യമന്ത്രിയാവും പിണറായിയെന്ന ആരോപണത്തിന് മറുപടിയായി കമ്മ്യൂണിസ്റ്റുകാരെ ജയില്‍ കാണിച്ച് പേടിപ്പിക്കരുത്. നിങ്ങളുടെ വലിയ നേതാവിന്റെ കാലത്ത് നടുവേദനയുണ്ടാക്കാന്‍ പലതും ചെയ്തു. നട്ടെല്ലൊടിക്കാന്‍ വലിയ ശ്രമം നടന്നിട്ടുണ്ട്. ഒടിഞ്ഞുപോയിട്ടില്ല. സകല ആളുകളെയും പിടിക്കാന്‍ വലവീശി, ഒരു പരല്‍മീന്‍ പോലും വീണില്ല. ഇങ്ങനെ പിണറായി കത്തിക്കയറുമ്പോള്‍ പ്രതിപക്ഷം പോലും അമ്പരന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസമായി കാണാതായ യുവതി അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍  (4 hours ago)

ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  (4 hours ago)

ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രം; ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്  (4 hours ago)

യുഡിഎഫിന് ഇടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല; എന്തുവില കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല  (4 hours ago)

മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി  (4 hours ago)

പ്രണയബന്ധം എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു  (5 hours ago)

സുധീര്‍ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു  (6 hours ago)

തമിഴക വെട്രി കഴകം തനിച്ച് മത്സരിക്കുമെന്ന് വിജയ് ; 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും  (6 hours ago)

വേനലവധി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്  (7 hours ago)

ചാണ്ടിയെ കണ്ട് പഠിക്ക്....! മന്ത്രി ചാണ്ടി ഫുൾ പവറിൽ എല്ലാവർക്കും ചാണ്ടി മതി ആ ഇതൊക്കെയാണ് സ്ഥാനാർത്ഥി..!  (7 hours ago)

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി  (7 hours ago)

വിജ്ഞാപനം വന്നു ... ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അക്കൗണ്ടന്റ് & ഓഫീസ് അസിസ്റ്റന്റ് (OA)  (7 hours ago)

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറാകാം ശമ്പളം ലക്ഷങ്ങള്‍  (8 hours ago)

ദിവസവും ബ്രെഡ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക  (8 hours ago)

ലുലു ഗ്രൂപ്പിൽ ജോലി വേണോ ? കോഴിക്കോടും മലപ്പുറത്തും ഒഴിവുകളുണ്ട് ; അഭിമുഖം മാത്രം എക്സ്പീരിയൻസ് വേണ്ട !! ഒന്ന് നോക്കിയാലോ ....?  (8 hours ago)

Malayali Vartha Recommends