Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

അവസാനത്തേതിന് മധുരം കൂടും... ഈ സര്‍ക്കാരിന്റേയും ഡോ. തോമസ് ഐസക്കിന്റേയും അവസാന ബജറ്റിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് കേരളം; എപ്പോഴും മുണ്ട് മുറുക്കിയുടുക്കാന്‍ പറയുന്ന തോമസ് ഐസക്ക് ഇത്തവണ വാരി കോരി തരുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്; പ്രതിപക്ഷത്തിന്റെ പോക്കറ്റില്‍ 6000 രൂപയ്ക്ക് മറുപടി എന്താകും

15 JANUARY 2021 08:42 AM IST
മലയാളി വാര്‍ത്ത

ധനമന്ത്രി ഡോ. തോമസ് ഐസക് എപ്പോഴും അങ്ങനെയാണ് ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പും ശേഷവും പറയുന്നതാണ് ജനം മുണ്ട് മുറുക്കിയുടുക്കണമെന്ന്. എത്രയൊക്കെ പണം ഉണ്ടെങ്കിലും അഞ്ചിന്റെ പൈസയില്ലെന്ന നിലവിളിയാണ് എപ്പോഴും. എല്ലാവരേയും വെറുപ്പിച്ച് പണം പറ്റും. കൊറോണ സമയത്ത് സര്‍ക്കാര്‍ ജിവനക്കാരുടെ മുണ്ടിന് കുത്തിപ്പിടിച്ചാണ് വീണ്ടും ശമ്പളം പിടിക്കാന്‍ നോക്കിയത്. ഇടത് സംഘനകള്‍ പോലും കാല് മാറുമെന്നായപ്പോഴാണ് ആ പിടി വിട്ടത്. അങ്ങനെയുള്ള തോമസ് ഐസക്ക് ഇനി മത്സരിക്കില്ലെന്നാണ് പറയുന്നത്. മാത്രമല്ല സര്‍ക്കാരിന്റെ അവസാന ബജറ്റും. അതിനാല്‍ തന്നെ ഓര്‍ക്കാന്‍ പറ്റുന്നവ പ്രതീക്ഷിക്കാം.

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, തുടര്‍ഭരണം ഉറപ്പാക്കാന്‍ ഇടതുസര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ക്ഷേമ, വികസന, സാമൂഹ്യസുരക്ഷാ പദ്ധതികളും ജനപ്രിയ പ്രഖ്യാപനങ്ങളും ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്ന സമ്പൂര്‍ണ ബജറ്റില്‍ പ്രതീക്ഷിക്കാം. വികസനത്തിന്റെ സാമ്പത്തിക നട്ടെല്ലായ കിഫ്ബി വഴി അടിസ്ഥാനസൗകര്യ മേഖലയില്‍ കുതിച്ചുചാട്ടത്തിനുള്ള പദ്ധതികള്‍ പ്രതീക്ഷിക്കുന്നു. അഞ്ചു വര്‍ഷം പ്രതിസന്ധികള്‍ക്കു നടുവിലും ഇച്ഛാശക്തിയോടെ നടപ്പാക്കിയ ബൃഹദ് പദ്ധതികളുടെ തുടര്‍ച്ചയായിരിക്കും ഇന്ന് പ്രഖ്യാപിക്കുക. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിനൊപ്പം യുവജനങ്ങളുള്‍പ്പെടെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.

മന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്ന് എല്ലാവരും പ്രതീക്ഷിക്കുന്നതു പോലെ ക്ഷേമപെന്‍ഷന്‍ വര്‍ധനയാണ്. കാരണം, പണം നേരിട്ടു ജനങ്ങളിലെത്തിക്കുന്ന പദ്ധതികള്‍ക്കാണ് ഇപ്പോള്‍ ലോകമെങ്ങും സ്വീകാര്യത. മറ്റു രൂപത്തില്‍ നല്‍കുന്ന സഹായങ്ങള്‍ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നുവെന്ന ആക്ഷേപം കാലങ്ങളായി ഉള്ളതിനാല്‍ ജനങ്ങള്‍ക്കു പണം മതി. യുഡിഎഫ് 6000 രൂപ പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന 'ന്യായ്' പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞു. ക്ഷേമ പെന്‍ഷനായാലും ന്യായ് പദ്ധതിയായാലും നടപ്പാക്കാന്‍ വേണ്ടതു പണം തന്നെ.

പ്രതിമാസം 915 കോടി രൂപ ചെലവിട്ടാണ് 61 ലക്ഷം പേര്‍ക്ക് 1500 രൂപ വീതം ഇപ്പോള്‍ സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. ഒരു വര്‍ഷം 11,000 കോടി രൂപ വരെ ഇതിനു ചെലവാകുന്നുണ്ട്. ന്യായ് പദ്ധതി നടപ്പാക്കിയാല്‍ ചെലവു നാലിരട്ടിയാകും.

മുതിര്‍ന്ന പൗരന്മാര്‍ക്ഷേമ പെന്‍ഷന്‍ കൂട്ടും. ഇപ്പോള്‍ 1,500 രൂപ. ഇത് 1,750 ആക്കാന്‍ സാദ്ധ്യത. ഇടതു സര്‍ക്കാര്‍ ഭരണത്തിലേറുമ്പോള്‍ പെന്‍ഷന്‍ വെറും 600 രൂപയിരുന്നു. വോട്ടര്‍മാരില്‍ 20 ശതമാനം (60 ലക്ഷം ) പെന്‍ഷന്‍കാരുമാണ്.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതി. യുവാക്കളെയും തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളെയും സംരംഭക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പാക്കേജ്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആധുനികവത്കരിക്കും. അതുവഴി തൊഴിലവസരങ്ങള്‍ കൂട്ടും.

എല്ലാവര്‍ക്കും വീട്. ലൈഫ് മിഷന്‍ ശക്തമാക്കും. സൗജന്യ ഭക്ഷ്യ കിറ്റ് തുടര്‍ന്നേക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷാ നടപടികള്‍.സ്ത്രീകള്‍കഴിഞ്ഞ ബഡ്ജറ്റില്‍ മൊത്തം ചെലവിന്റെ 18% സ്ത്രീ ശാക്തീകരണത്തിനായിരുന്നു. ഇക്കുറിയും അത് പ്രതീക്ഷിക്കാം. കുടുംബശ്രീ കേന്ദ്രീകരിച്ച് പ്രഖ്യാപനപ്പെരുമഴ ഉണ്ടായേക്കും.

സ്‌കൂള്‍, കോളേജ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റും ലാപ്‌ടോപ്പും പ്രഖ്യാപിച്ചേക്കും. ഇങ്ങനെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതിന് അപ്പുറത്തേക്കും തോമസ് ഐസക് പോയേക്കും. എന്തായാലും കാത്തിരിക്കാം. ഇനി അധിക സമയം വേണ്ട.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends