Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ആദ്യദിനം തന്നെ സ്റ്റാറായി... മലയാളികളുടെ മനസില്‍ എന്നും ഓര്‍മ്മിക്കുന്ന പോലീസ് ഓഫീസറായി ഡിസിപി ഐശ്വര്യയും മാറി; വലിയ കാറില്‍ വന്നിറങ്ങിയ തന്നെ സല്യൂട്ടടിക്കാതെ തടഞ്ഞു നിര്‍ത്തിയ വനിതാ കോണ്‍സ്റ്റബിളിന് ശിക്ഷ ട്രാഫിക്കില്‍ വെയിലുകൊള്ളല്‍; നോര്‍ത്ത് ഇന്ത്യയെ പോലെ കയ്യടി കിട്ടുമെന്ന് പ്രതീക്ഷിച്ച ഡിസിപിക്ക് തെറ്റി

15 JANUARY 2021 08:45 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ മനസില്‍ എന്നും ഓര്‍മ്മിക്കുന്ന കുറേ യുവ പോലീസ് ഓഫീസര്‍മാരുണ്ട്. യതീഷ് ചന്ദ്ര, മെറിന്‍ ജോസഫ്, ഹരിശങ്കര്‍ ആ പരമ്പരയിലേക്ക് ഒരു യുവ പോലീസ് ഓഫീസര്‍ കൂടി കയറിപ്പറ്റുകയാണ്. ഡിസിപിയായി ചുമതലയേറ്റ ഐശ്വര്യ ഡോങ്‌റെ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയാണെങ്കിലും മലയാളികള്‍ ആദ്യ ആഴ്ചകളില്‍ തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഒരു സിനിമാ താരം അല്ലെങ്കില്‍ മോഡല്‍ എന്ന് തോന്നുന്ന ലുക്കാണ് ഐശ്വര്യക്ക് ഉള്ളത്. അതിനാല്‍ തന്നെ ഐശ്വര്യയെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

മോഡേണ്‍ വേഷത്തില്‍ സ്റ്റേഷനിലേക്ക് സ്റ്റൈലില്‍ കയറിപ്പോകുന്നവരെ കണ്ടാല്‍ കേരള പോലീസിന് പ്രത്യേകിച്ചും വനിത പോലീസിന് സഹിക്കുമോ. കേരളത്തിലെ സ്റ്റേഷനിലേക്ക് കയറുന്നതിന് ഒരു രീതിയുണ്ട്. അല്ലെങ്കില്‍ ഏത് കൊലകൊമ്പനായാലും ശരി അനുഭവിച്ചിരിക്കും. കാര്യം ജനമൈത്രിയൊക്കെയാണെങ്കിലും അതൊക്കെ നാട്ടുനടപ്പാ. ഇതാണ് നമ്മുടെ വനിതാ പോലീസും ചെയ്തന്നാണ് പോലീസുകാര്‍ തന്നെ ആണയിടുന്നത്.

വന്നയാളെ തടഞ്ഞ് നിര്‍ത്തി പോലീസ് ഭാഷയില്‍ വനിത പോലീസ് ചോദ്യം ചെയ്തതോടെ കാര്യം മാറി. വന്നത് വെറും ആളല്ലെന്ന് മനസിലാക്കാന്‍ പാവം വനിത പോലീസ് മറന്നുപോയി. ഫലമോ രണ്ട് ദിവസം വെയില് കൊള്ളാന്‍ ട്രാഫിക്ക് ഡ്യൂട്ടി. നോര്‍ത്തിന്ത്യയിലാണെങ്കില്‍ ഒരൊറ്റയൊരുത്തന്‍ തല പൊക്കില്ല. പക്ഷെ പാവം ഐശ്വര്യ മാഡത്തിന് നമ്മുടെ മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കേരളത്തെപ്പറ്റി ഒരു ചുക്കും അറിയില്ല. അവസാനം വെയില് കൊള്ളാന്‍ വിട്ട മാഡം കുറ്റവാളിയായും പോലീസുകാരി നല്ലവളായും മാറുന്ന അപൂര്‍വ കാഴ്ച കേരള പോലീസുകാര്‍ കാണിച്ചുക്കൊടുത്തു. അങ്ങനെ ആദ്യ മാസം തന്നെ ഐശ്വര്യ മാഡത്തിന് പണി കിട്ടുകയും സ്റ്റാറാകുകയും ചെയ്തു.

മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ല എന്ന പേരില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിളിനെതിരേ നടപടിയെടുത്ത സംഭവത്തില്‍ കൊച്ചി ഡി.സി.പി. ഐശ്വര്യ ഡോങ്‌റെക്ക് അവസാനം ആഭ്യന്തര വകുപ്പിന്റെ താക്കീതും കിട്ടി. ശിക്ഷയുടെ പേരില്‍ രണ്ട് ദിവസത്തേക്ക് ട്രാഫിക് ഡ്യൂട്ടിയിലേക്ക് വനിതാ കോണ്‍സ്റ്റബിളിനെ മാറ്റിയ ഡി.സി.പിയുടെ നടപടി സേനയില്‍ അമര്‍ഷത്തിനിടയാക്കിയിരുന്നു.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ഡോങ്‌റെ. കഴിഞ്ഞദിവസം എറണാകുളം വനിതാ പോലീസ് സ്‌റ്റേഷനില്‍ അപ്രതീക്ഷിതമായി പരിശോധനയ്‌ക്കെത്തിയ ഡി.സി.പിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് തിരിച്ചറിയാതെ തടഞ്ഞതാണ് പ്രകോപനമുണ്ടാക്കിയത്.

ഡി.സി.പി. യൂണിഫോമില്‍ ആയിരുന്നില്ല പരിശോധനയ്ക്ക് എത്തിയത്. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍ശന പരിശോധനയ്ക്കുശേഷമാണ് സ്‌റ്റേഷനിലേക്ക് ആളുകളെ കടത്തിവിടുന്നത്. കൊച്ചിയില്‍ പുതുവര്‍ഷത്തില്‍ ചുമതലയേറ്റശേഷം സ്ഥലത്തില്ലാതിരുന്ന ഡോങ്‌റെ കൊച്ചിയില്‍ സുപരിചിതയായ ഉദ്യോഗസ്ഥയല്ല.

എന്നാല്‍ ഔദ്യോഗിക വാഹനത്തില്‍ വന്നിറങ്ങിയ തന്നെ തിരിച്ചറിയാതിരുന്നത് വീഴ്ചയാണെന്ന് ഡി.സി.പി. കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രണ്ടുദിവസത്തെ ശിക്ഷക്കുശേഷം വനിതാ കോണ്‍സ്റ്റബിള്‍ വനിതാ സ്‌റ്റേഷനില്‍തന്നെ ഡ്യൂട്ടിയില്‍ പ്രവേശിച്ചു.

പോലീസുകാരുമായി കൂടിക്കാഴ്ചയോ, പരേഡോ നടത്താത്ത മേലുദ്യോഗസ്ഥ കൈക്കൊണ്ട നടപടി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ആഭ്യന്തര വകുപ്പ് താക്കീത് നല്‍കിയത്. ഇതോടെയാണ് ഐശ്വര്യക്ക് ചുമതലയേറ്റെടുത്ത ഉടന്‍ തന്നെ സമ്മാനം ലഭിച്ചത്. വനിത പോലീസുകാരി ചെയ്തതാണെ ശരിയെന്നും അതല്ല ഐശ്വര്യ മാഡം ചെയ്തതാണ് ശരിയല്ലെന്നും തര്‍ക്കം മുറുകുകയാണ്. ഏതായാലും രണ്ട് പാലം വന്നതോടെ കൊച്ചി പഴയ കൊച്ചിയല്ലെന്നാണ് പ്രചാരം. അത് തന്നെയാണ് ഡിസിപിക്കും മനസിലായത്. പുസ്തകത്തില്‍ വായിച്ച് പഠിച്ച കേരളമല്ല. ഇത് ലെവല്‍ വേറെ. ഇനി മാഡം ചെയ്യുന്നതെല്ലാം ചാനലുകാര്‍ വാര്‍ത്തയാക്കിക്കൊള്ളും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends