500 പോസ്റ്റ് ഡോക്‌ടറൽ ഫെല്ലോഷിപ്പുകൾ! സ്‌ത്രീകൾക്ക് പ്രത്യേക തൊഴിൽ പദ്ധതി! സർവകലാശാലകളിൽ ആയിരം തസ്‌തികകൾ....

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള പിണറായി സർക്കാരിന്റെ ആറാമത്തെ ബഡ്‌ജറ്റ് അവതരണം നിയമസഭയിൽ തുടങ്ങി. കേരളം സ്വീകരിച്ച നടപടികൾ ശ്രദ്ധിക്കപ്പെട്ടുവെന്നും ധനമന്ത്രി ബഡ്‌ജറ്റ് അവതരണത്തിൽ അവകാശപ്പെട്ടു.
>പി.ജിയുടേയും പി.കെ.വിയുേടയും സ്‌മാരകമായി ആലുവ യു.സി കോളേജിൽ ലൈബ്രറി
തൃശൂർ മെഡിക്കൽ കോളേജിനെ ക്യാമ്പസ് മെഡിക്കൽ കോളേജായി രൂപാന്തരപ്പെടുത്തും
ശ്രീനാരായണാ ഓപ്പൺ യൂണിവേഴ്‌സിറ്റ്ക്കും സാങ്കേതിക സർവകലാശാലക്കും പുതിയ ആസ്ഥാന മന്ദിരത്തിന് പണം അനുവദിക്കും
500 പോസ്റ്റ് ഡോക്‌ടറൽ ഫെല്ലോഷിപ്പുകൾ
ഉന്നതവിദ്യാഭ്യാസ രംഗത്ത് പത്ത് ശതമാനം സീറ്റ് വർദ്ധന
സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി, അഫിലിയേറ്റഡ് കോളേജുകളൾക്ക് ആയിരം കോടി
സർവകലാശാലകളിൽ മുപ്പത് മികവിന്റെ കേന്ദ്രങ്ങൾ
സർവകലാശാലകളിൽ ആയിരം തസ്‌തികകൾ
ഉന്നതവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ലക്ഷം കുട്ടികൾക്ക് കൂടുതൽ പഠനസൗകര്യം
മെച്ചപ്പെട്ട ഇന്റർനെറ്റ് സേവനം കുറഞ്ഞനിരക്കിൽ
ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്
കെ ഫോൺ പദ്ധതി ഒന്നാംഘട്ട ഫെബ്രുവരിയിൽ പൂർത്തിയാക്കും
എല്ലാ വീട്ടിലും ലാപ്‌ടോപ്പ് ഉറപ്പാക്കും
തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ ഡിജിറ്റൽ പ്ളാറ്റ്ഫോമിൽ ലഭ്യമാക്കും
തൊഴിൽ അന്വേഷകർക്ക് കമ്പ്യൂട്ടർ അടക്കം നൽകാൻ വായ്‌പ
അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ
വിജ്ഞാന സമ്പദ്ഘടന ഫണ്ടായി 200 കോടി
വീടിനടുത്ത് ജോലി പദ്ധതിക്ക് 20 കോടി
സ്‌ത്രീകൾക്ക് പ്രത്യേക തൊഴിൽ പദ്ധതി
അഭ്യസ്‌ത വിദ്യർക്ക് തൊഴിലിന് കർമ്മപദ്ധതി
4530 കിലോമീറ്റർ റോഡുകളുടെ പുനരുദ്ധാരണം പൂർത്തിയാക്കും
നാളികേരത്തിന്റെ സംഭരണവില അഞ്ച് രൂപ കൂട്ടി 32 രൂപയാക്കി
നെല്ലിന്റെ സംഭരണവില 28 രൂപയാക്കി
റബറിന്റെ തറവില 170 രൂപയായി ഉയർത്തും
15,000 കോടിയുടെ കിഫ്ബി പദ്ധതി നടപ്പാക്കും
തദ്ദേശ സ്ഥാപനങ്ങൾക്ക് ആയിരം കോടി അധികം നൽകും
8 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കും
ആരോഗ്യവകുപ്പ് നാലായിരം തസ്‌തികകൾ സൃഷ്‌ടിക്കും
ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി
https://www.facebook.com/Malayalivartha