മന്ത്രി കെ.ടി. ജലീലിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ക്ക് പരിക്ക്
മന്ത്രി കെ.ടി. ജലീലിന്റെ കാര്‍ തട്ടി ദമ്പതികള്‍ക്ക് പരിക്ക്. കോട്ടയം സ്വദേശികളായ പ്രതീഷ് (32), ശരണ്യ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊട്ടാരക്കര കലയപുരം പുത്തൂര്‍മുക്കില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.
ആറ്റിങ്ങലില്‍നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍നിന്ന് വന്ന മന്ത്രിയുടെ കാറും കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രി ഇടപെട്ട് ദമ്ബതികളെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാലിന് പരിക്കേറ്റ ഇരുവരെയും വിദഗ്ധചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha