ഓട്ടോറിക്ഷക്ക് സൈഡ് കൊടുത്തില്ല; കാര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറുടെ പല്ല് അടിച്ചു കൊഴിച്ചു; കാര്‍ ഡ്രൈവരെ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

ഓട്ടോറിക്ഷക്ക് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കാര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ച്ചു. ഡ്രൈവറുടെ രണ്ടു പല്ല് കൊഴിയുകയും താടിയെല്ല് പൊട്ടുകയും ചെയ്തു. കാളികാവ് അഞ്ചച്ചവിടി മൂച്ചിക്കലിലാണ് സംഭവം.
മൂച്ചിക്കല്‍ മാഞ്ചേരി കുരിക്കള്‍ അബ്ദുറഷീദി (49) നാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ കൊച്ചിയില്‍ യൂബര്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യന്നയാളാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചച്ചവിടി സ്വദേശി പുലിവെട്ടി സ്വാലിഹ് എന്നയാള്‍ക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വാണിയമ്ബലത്തുനിന്നും കാര്‍ ഡ്രൈവറോട് ഓട്ടോ ഡ്രൈവര്‍ സൈഡ് ചോദിച്ചെങ്കിലും മുന്നില്‍ വാഹനങ്ങളുള്ളതിനാല്‍ സൈഡ് കൊടുക്കാന്‍ കഴിഞ്ഞില്ല. തച്ചംകോട് വെച്ച് സൈഡ് കൊടുത്തു. ഓട്ടോ മറികടന്ന് പോവുകയും ചെയ്തു. പിന്നീട് ഒരു കിലോമീറ്റര്‍ കഴിഞ്ഞ് കറുത്തേനിയില്‍ കയറ്റത്തില്‍ വെച്ച് കാര്‍ ഓട്ടോയെ മറികടന്നു. വീണ്ടും ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ മൂച്ചിക്കല്‍ വെച്ച് കാര്‍ കോളനി റോഡിലേക്ക് തിരിഞ്ഞു. ഇതിനിടയില്‍ ഓട്ടോറിക്ഷ കാറിന്‍്റെ മുന്നില്‍ വിലങ്ങനെ നിര്‍ത്തുകയും കാര്‍ ഡ്രൈവരെ ആക്രമിക്കുകയുംചെയ്തു. നാട്ടുകാര്‍ ഇടപെട്ട് രണ്ടു പേരെയും പിടിച്ചു മാറ്റി രംഗം ശാന്തമാക്കി. അതിനിടെ സ്വാലിഹ് കയ്യില്‍ കല്ലുമായി വന്ന് റഷീദിനെ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞു. കാറിലും റോഡിലും നിറയെ ചോരപടര്‍ന്നു. കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്ന റഷീദ് ഗൈറ്റീവായാല്‍ മൊഴിയെടുത്ത് കേസ് ചാര്‍ജു ചെയ്യുമെന്ന് സി.ഐ ജ്യോതീന്ദ്രകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha