ലക്ഷ്യം പുറത്താകുമ്പോള്‍... കേരളത്തില്‍ കുറഞ്ഞത് 5 സീറ്റെങ്കിലും നിയമസഭയില്‍ നേടുക ലക്ഷ്യം; മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ക്രൈസ്തവരെ കൈയിലെടുക്കാന്‍ ബിജെപി; ജി. സുകുമാരന്‍ നായരെ കുപ്പിയിലിറക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവം

മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ക്രൈസ്തവരെ കൈയിലെടുക്കാന്‍ ബി ജെ പിയുടെ ഒന്നാന്തരം ഐഡിയ. ഇതിന് പ്രധാനമന്ത്രി തന്നെ മുന്‍കൈയെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിലൂടെ കേരളത്തില്‍ കുറഞ്ഞത് 5 സീറ്റെങ്കിലും നിയമസഭയില്‍ നേടുകയാണ് ലക്ഷ്യം.. തിരുവനന്തപുരം പാര്‍ലെമെന്റ് പിടിച്ചെടുക്കുന്നതും അജണ്ടയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് ഇതിനുള്ള കരുക്കള്‍ നീക്കുന്നത്. മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഭവിക്കുന്ന കേസ് സംബന്ധമായ ബുദ്ധിമുട്ടുകളും കേന്ദ്ര സര്‍ക്കാര്‍ പരിഹരിക്കും. മനുഷ്യാവകാശ പ്രവര്‍ത്തകനായ പുരോഹിതന്‍ സ്റ്റാന്‍ സ്വാമിയുടെ മോചനത്തിന് മോദി മുന്‍കൈയെടുക്കും.
ഇതിന് പുറമേ ജി. സുകുമാരന്‍ നായരെ കുപ്പിയിലിറക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമാണ്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്കാ സഭാ മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലുണ്ടായ തീരുമാനത്തില്‍ പകുതി മാത്രമാണ് പുറത്തുവന്നത്.. സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മേലധ്യക്ഷന്‍മാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം വീടു പോലെ പ്രധാനമന്ത്രിയുടെ ഓഫീസിനെ കരുതണമെന്നാണ് നരേന്ദ്രമോദി ബിഷപ്പുമാരെ അറിയിച്ചത്. വിഷമങ്ങളെല്ലാം തന്നെ അറിയിക്കാന്‍ മടിക്കരുത്. എന്ത് പ്രതിസന്ധിയുണ്ടായാലും തന്നെ അറിയിക്കണമെന്നും അദ്ദേഹം ബിഷപ്പുമാരെ അറിയിച്ചു.
ക്രിയാത്മകവും സൗഹാര്‍ദ്ദപരമായി മുന്നോട്ടുപോകാന്‍ സഹായിക്കുന്ന ചര്‍ച്ചകളാണ് നടന്നതെന്നും സഭാധ്യക്ഷന്‍മാര്‍ വ്യക്തമാക്കി. കോവിഡിനെതിരായി ഭാഗമായി 152 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.സഭകളെ അഭിനന്ദിച്ചു.
ഭീമ കൊറേഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ജസ്യൂട്ട് വൈദികന്‍ സ്റ്റാന്‍ സ്വാമിയുടെ മോചനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്‌തെന്നും ബിഷപ്പുമാര്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ട ചില വിഷയങ്ങളില്‍ രേഖാമൂലം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവുമെന്ന് മനസിലാക്കിയതോടെ കോണ്‍ഗ്രസ് അനുകൂല ദിശയിലേക്കാണ് ബിഷപ്പുമാര്‍ മാറിയിരിക്കുന്നത്.ബി ജെ പിക്ക് ഒറ്റയ്ക്ക് കേരളത്തില്‍ ജയിക്കാനാവില്ലെന്ന കാര്യം മോദിക്കറിയാം. അതിന് ഇടതിന്റെയൊ വലതിന്റെയോ സഹായം വേണം. ഇടതുമായി സഹകരിക്കാന്‍ ബി ജെ പി ദേശീയ നേതൃത്വത്തിന് താത്പര്യമില്ല.കോണ്‍ഗ്രസുമായി നീക്കുപോക്കുണ്ടാക്കുകയാണ് ബി ജെ പി യുടെ ലക്ഷ്യം. ഇതാണ് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ നേമത്ത് നടന്നത്. വി.സുരേന്ദ്രന്‍ പിള്ള എന്ന ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ യുദ്ധി യു ഡി എഫ് നിര്‍ത്തി ഒ രാജഗോപാലിനെ ജയിപ്പിച്ചു. ഇതേ തന്ത്രം നിയമസഭയില്‍ അഞ്ചിടങ്ങളില്‍ ഇത്തവണ പയറ്റും.
അതേസമയം എന്‍എസ്എസിനെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങളും ബിജെപി തുടങ്ങികഴിഞ്ഞു. സുകുമാരന്‍ നായരുടെ വിശ്വസ്തന്‍ പി. എസ് ശ്രീധരന്‍ പിള്ളയാണ് ഇതിന് മുന്‍കൈയെടുക്കുന്നത്.
ഈഴവ വോട്ട് ലക്ഷ്യമിട്ട് ബിഡിജെഎസിനെ ഘടകകക്ഷിയാക്കിയെങ്കിലും വലിയ നേട്ടമുണ്ടാക്കിയില്ലെന്നാണ് ബിജെപി വിലയിരുത്തുന്നത്. അതിനാലാണ് നായര്‍ വോട്ടില്‍ കണ്ണുവച്ച് എന്‍എസ്എസിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നത്. എന്‍എസ് എസ് കൂടി ഒപ്പമുണ്ടെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായേക്കുമെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന പല നേതാക്കളുടേയും കണക്കുകൂട്ടല്‍. ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ നായര്‍വോട്ട് നിര്‍ണായകമാണ്. എന്‍എസ്എസ് ആവശ്യം കൂടി പരിഗണിച്ച് ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് ഇറക്കിയ സമയത്ത് തന്നെയാണ് ബിജെപിയും നീക്കങ്ങള്‍ ശക്തമാക്കിയത്.
വേണ്ടി വന്നാല്‍ പ്രധാനമന്ത്രിയെ പെരുന്നയിലെത്തിത്താനും ബി ജെ പി മടിക്കില്ല. അത്തരമൊരു നീക്കത്തിന് ജി. സുകുമാരന്‍ നായരുടെ പൂര്‍ണ പിന്തുണയുണ്ട്.പ്രധാനമന്ത്രി മന്നം സമാധിയിലെത്താന്‍ അദ്ദേഹത്തിനു ആഗ്രഹമുണ്ട്.
മുന്നോക്കക്കാരിലെ പിന്നാക്കവിഭാഗങ്ങള്‍ക്കുള്ള സംവരണത്തോടെ കേന്ദ്ര സര്‍ക്കാറുമായി എന്‍എസ് എസ് അടുത്തുവെന്നാണ് ബിജെപി വിലയിരുത്തല്‍. അതിനിടെയാണ് ഇത്തവണ മന്നം ജയന്തി ദിനത്തല്‍ ആശംസ അര്‍പ്പിച്ചുള്ള മോദിയുടേയും ഷായുടേയും ട്വീറ്റുകള്‍ വന്നത്. നന്ദി അറിയിച്ച് കത്തയച്ച സുകുമാരന്‍ നായര്‍ സംഘടനയുടെ മുഖമാസിക സര്‍വ്വീസിന്റെ മുഖപ്രസംഗത്തില്‍ ഇരുവരുടേയും ട്വീറ്റുകളും ചേര്‍ത്തു. ഈ ഇത് തീര്‍ത്തും അനുകൂലമായ അന്തരിക്ഷമാണെന്ന് ബിജെ പി കരുതുന്നു. െ്രെകസ്തവ നേതാക്കളെ പോലെ എന്‍എസ്. എസ് ജനറല്‍ സെക്രട്ടറിയെയും ഡല്‍ഹിയിലെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.
അതിന് മുമ്പ് ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോള്‍ എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചക്ക് വഴിയൊരുക്കാനാണ് പാ!ര്‍ട്ടിയുടെ ശ്രമം. അടുത്തിടെ രാഷ്ട്രീയനേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് അവസരം നല്‍കാതെ മാറിനില്‍ക്കുന്ന സുകുമാരന്‍ നായര്‍ പ്രധാനമന്ത്രിക്കായി വാതില്‍ തുറക്കുമോ എന്നുള്ളതാണ് പ്രധാനം. സര്‍വീസിലെ ലേഖനം ചര്‍ച്ചയായതോടെ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദിയറിയിച്ചതില്‍ രാഷ്ട്രീയം കാണേണ്ട എന്നാണ് എന്‍എസ്എസ് പ്രതികരണം. എന്നാലും ഉള്ളിന്റെയുള്ളില്‍ ബി ജെ പിയോട് ഇത്തിരി ഇഷ്ടം സുകുമാരന്‍ നായര്‍ക്ക് കൂടുതലാണ്.
"
https://www.facebook.com/Malayalivartha