Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

ആണത്തമുള്ളവന്‍ അമരത്തുവരുന്നു... കെ സുധാകരന്‍ മുണ്ടും മടക്കി കുത്തി ഇറങ്ങുന്നു കോണ്‍ഗ്രസുകാരേ പിന്നില്‍നിന്നും കുത്തരുത്

21 JANUARY 2021 08:48 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ കോൺഗ്രസ്സിന് ആണത്തം കൈവരിക്കാൻ പോകുന്നു. അതിന് തെളിവാണ് കെ.സുധാകരനെ പി.സി.സി. അദ്ധ്യക്ഷ പദവിയിലേക്ക് ഉയർത്തി കേരളത്തിൽ പാർട്ടി പുനസംഘടനയ്ക്കു ഹൈക്കമാൻഡ് രംഗത്ത് എത്തിയിരിക്കുന്നു.

 

അണികളെ മുഴുവൻ നിരാശാ രാക്കി മുന്നോട്ട് പോയ ഒരു പ്രസ്ഥാനത്തിന് ഇനി ജീവൻ വെയക്കാൻ പോകുന്നു. ഊരി പിടിച്ച വാളിൻ്റെ നടുവിലൂടെ പോയ ഇരട്ട ചങ്കമ്പാരുടെ നാട്ടിൽ നിന്ന് വളർന്ന് വന്ന ഒരു സിംഹക്കുട്ടി യെ ഈ സ്ഥാനത്തേയക്ക് എത്തിക്കുന്നതിൽ കോൺഗ്രസ് ദേശീയ നേതൃതം വൈകിപ്പോയി.ഇത് ഒരു വർഷം മുൻപ് ഈ തീരുമാനം എടുത്തിരുന്നെങ്കിൽ ഈ ദുരവസ്ഥയിലേക്ക് കോൺഗ്രസ് എത്തില്ലായിരുന്നു.

 

 

സുധാകരൻ കെ പി സി സി യുടെ അമരക്കാരൻ ആകുന്നതോടെ കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റം വരും. വിപ്ലവ വീര്യത്തിൻ്റെ മണ്ണായ കണ്ണൂർ ജില്ലയിൽ നാല് സീറ്റ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയത് തന്നെ സുധാകരനെ പോലുള്ള നേതാവിൻ്റെ തൻ പോരിമ കൊണ്ടു മാത്രമാണ്. അടിയ്ക്കടി എന്ന മട്ടിൽ നിൽക്കുന്ന നേതാവ് - ഗുണ്ടായിസമല്ല. മറിച്ച് നേർക്ക് നേർനിന്ന് പൊരുതുക. ചോദിക്കാനും പറയാനും ആൾ ഉണ്ട് എന്ന് അണികൾക്ക് ബോധ്യം വരിക.

 

അത്തരത്തിലുള്ള ഒരു നേതാവാണ് സുധാകരൻ.പത്തനാപുരത്ത് മാത്രം ഒതുങ്ങുന്ന ഒരു പാർട്ടിയുടെ എം‌എൽ‌എ യുടെ പ്രൈവറ്റ് സെക്രട്ടറി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പലയിടത്ത് വെച്ച് തല്ലിച്ചതച്ചില്ലേ? കോൺഗ്രസ്സിൽ നിന്ന് ആരെങ്കിലും ചോദിക്കാൻ ഉണ്ടായിരുന്നോ? ചവറയിൽ വെച്ച് ഷിബു ബേബി ജോൺ അല്ലേ മുണ്ടും മടക്കി കുത്തി രംഗത്ത് വന്നത്? അത് അണികൾ തന്നെ പറഞ്ഞില്ലേ?ഷിബു ബേബി ജോൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് .സി പി എം ന് അതേ നാണയത്തിൽ തന്നെ മറുപടി കൊടുക്കാൻ കഴിയുന്ന നേതാവാണ് സുധാകരൻ - കേരളത്തിൽ ഒത കാലത്ത് കലാലയങ്ങളിൽ ശക്തമായ പ്രസ്ഥാനം ആയിരുന്നല്ലോ കെ.എസ്.യു._ എ ബി വി പി യെ നിങ്ങൾ തന്നെ വളർത്തി - അത് നിങ്ങളുടെ നാശത്തിനും കാരണമായി - എസ് എഫ് ഐ യോട് എതിരിട്ട് നിന്ന പ്രസ്ഥാനം ആയിരുന്നുവല്ലോ?'' അതിൻ്റെ പിൻതുടർച്ച തന്നെയാണ് ഇപ്പോൾ കോൺഗ്രസിൽ കാണുന്നത്.

 

അതിൽ നിന്നും ഒരു രക്ഷകനായിട്ടാണ് ഇപ്പോൾ കെ.സുധാകരൻ കടന്നു വരുന്നത്. അത് കൊണ്ട് ഇനിയെങ്കിലും ഗ്രൂപ്പിസം മാറ്റി നിർത്തുക' പലതവണ എം എൽ എ യും എംപിയും കേന്ദ്ര മന്ത്രിയുമായ കടൽ കിഴവന്മാർ ഇപ്പോഴും സീറ്റിനു വേണ്ടി കലഹിച്ച് കിട്ടാതെ വരുമ്പോൾ മറുകണ്ടം ചാടാൻ തയ്യാറെടുത്തു നിൽക്കുന്നു. ഇങ്ങനെയുള്ളവരെ അടിച്ച് പുറത്താക്കി ശുദ്ധീകരിക്കാൻ സുധാകരൻ ആർജ്ജവം കാണിക്കും.

 

കേരളത്തിൽ 19 കോൺഗ്രസ് എം.പി.മാർ ഉണ്ടല്ലോ? അവർ ഓരോരുത്തരും തീരുമാനിക്കുക - എൻ്റെ മണ്ഡലത്തിലെ 7 സ്നാർത്ഥികളെയും വിജയിപ്പിക്കും എന്ന്. കെ.മുരളീധരൻ എം.പി. എന്താണ് പറയുന്നത്? ഞാൻ വടകരയിൽ മാത്രം പ്രവർത്തിക്കും എന്ന്. വടകരയിലെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കും എന്നു പറഞ്ഞിട്ടില്ല - ഇത്തരത്തിലുള്ള ഗ്രൂപ്പി സമാണ് കോൺഗ്രസിൻ്റെ നാശം.

 

ജനാധിപത്യ പാർട്ടി എന്നു പറയുന്ന കോൺഗ്രസിന് ഇങ്ങനെ എന്തും പറയുകയും പാർട്ടിയിൽ കുത്തിത്തിരുപ്പ് നടത്തുകയും ചെയ്യുമ്പോൾ ഇനി സുധാകരനെ പോലുള്ളവരുടെ ഇടപെടലിലൂടെ നേരെയാക്കണം'- പാർട്ടിയിൽ പലരുടെയും ധാരണ - സുധാകരൻ്റെ അപ്രമാദിത്വത്തിൽ തങ്ങൾ എല്ലാവരും നിഷ്പ്രഭരായി പോകും എന്ന സങ്കുചിത മനസ്സ് മാറ്റിയെടുക്കേണ്ടി വരും. പതിറ്റാണ്ടുകളായി ഇരിക്കൂർ മത്സരിച്ച് ഇനിയും നിന്നാൽ നാണം കെടുമോ എന്നുള്ളതുകൊണ്ട് പിന്മാറി ചങ്ങനാശ്ശേരിയിൽ തന്നാൽ നിൽക്കാം എന്നു പറയുന്ന കടൽ കിഴവന്മാരെ എല്ലാം മൂലയ്ക്കു മാറ്റി ഇരുത്തുക -

 

ദേശീയ നേതൃത്വത്തിന് വൈകി വന്ന ഒരു വിവേകമാണ് ഇത്. ഇതു പോലെ തന്നെ നട്ടെല്ലിന് ഉറപ്പൊട് കൂടി ആർജ്ജവത്തോടെ ഒരു അബ്കാരി നേതാവിൻ്റെ മുന്നിലും തല കുനിക്കാത്ത നേതാവാണല്ലോ വി.എം.സുധീരൻ - മുഖ്യമന്ത്രി | സ്ഥാനത്തേക്ക് പോലും ഉയർത്തി കാട്ടാവുന്നതാണ്.പുതു തലമുറയെ രംഗത്ത് കൊണ്ടുവരിക. പുതുതായി വരുന്നവരെ ഗ്രൂപ്പുകളിയിൽ പെടുത്താതെ അവരെ വളർത്തി അവരുടെ ഇമേജിനെ സംരക്ഷിച്ചു പൊതുജനമധ്യത്തിൽ ഇറക്കുക.

 

 

അതിന് നിങ്ങൾ സി പി എമ്മിനെ കണ്ടു പഠിക്കുക - കെ പി സി സി പ്രസിഡൻ്റാകാൻ ആർത്തിപ്പണ്ടാരമായി ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ല എന്നു പറയുന്ന കെ.സുധാകരൻ ഇനി മുണ്ടും മടക്കി കുത്തി ഇറങ്ങുകയാണ്.ഗ്രൂപ്പ് കളിക്കുന്ന കോൺഗ്രസ്സ് കാരെ പിന്നിൽ നിന്നും കുത്തരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (2 hours ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (2 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (2 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (3 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (3 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (3 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (3 hours ago)

ബൈക്ക് അപകടത്തിൽപ്പെട്ട് അന്തിക്കാട് അഞ്ചാം വാർഡ്  (3 hours ago)

നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു...  (3 hours ago)

കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്..... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം  (4 hours ago)

600 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ലക്ഷ്യം..  (4 hours ago)

എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു....  (4 hours ago)

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (5 hours ago)

Malayali Vartha Recommends