വീട്ടമ്മയുടെ മുറിഞ്ഞ തലയുമായി ജനശതാബ്ദി എക്‌സപ്രസ്

കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന്റെ എന്‍ജിനില്‍ കുടുങ്ങിയ തലയുമായി ട്രെയിന്‍ തിരുവനന്തപുരം റെയില്‍വെ സ്‌റ്റേഷനിലെത്തി. ഇളയ മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാത്ത വിഷമം മൂലം ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയ വീട്ടമ്മയുടെ തലയാണ് ട്രെയിനിനു മുന്നില്‍ കുടുങ്ങിയ്ത. തലയും ഉടലും വേര്‍പെട്ടു. തലയില്‍ നിന്ന് വേര്‍പെട്ട ശരീരഭാഗങ്ങള്‍ കൊല്ലം ഇരവിപുരത്ത് റെയില്‍വേ പാളത്തിന് സമീപം കണ്ടെത്തി. ഇരവിപുരം വാളത്തുംഗല്‍ മങ്കാരത്ത് കിഴക്കതില്‍ വീട്ടില്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ ലത (46) ആണ് ഇന്നലെ രാത്രി 8.30 മണിയോടെ അതി ദാരുണമായി മരിച്ചത്. ഇവരുടെ രണ്ട് പെണ്‍മക്കളുള്ള ലതയുടെ ഭര്‍ത്താവ് 14 വര്‍ഷം മുമ്പ് മരിച്ചുപോയി. വീട്ടുജോലിയും വിവാഹദല്ലാള്‍ പണിയുമൊക്കെ ചെയ്ത് ലത രണ്ട് മക്കളെയും വളര്‍ത്തി വലുതാക്കി. മൂത്ത മകളെ വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തു. ഇളയ മകളുടെ വിവാഹം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവര്‍. വിവാഹം വരുന്ന ഓണത്തിന് നടത്താന്‍ നിശ്ചയിച്ചിരുന്നതായി സമീപവാസികള്‍ പറയുന്നു. വിവാഹ ആവശ്യത്തിനായി ലത ആരോടോ പണം കടമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക വാങ്ങാന്‍ ഇന്നലെ പോയെങ്കിലും പണം ലഭിച്ചില്ലത്രെ. ഇത് മൂലം മകളുടെ വിവാഹം മുടങ്ങുമോ എന്ന് സംശയിച്ച ലത രാത്രി 8.30തോടെ ഇരവിപുരത്തിന് സമീപം വച്ച് തിരുവനന്തപുരത്തേയ്ക്ക് പോയ ജനശതാബ്ദിക്ക് മുന്നില്‍ ചാടുകയായിരുന്നു.
തല തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലും ബാക്കി ശരീരഭാഗങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. ശരീരഭാഗങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഒന്നിച്ച് ചേര്‍ത്ത് ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് ഇരവിപുരം പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















