Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

വീണ്ടും തൂക്കിയെടുത്തു... നല്ലവനായ ശിവശങ്കറെ തൊടാന്‍ കഴിയില്ലെന്ന് വെല്ലുവിളിച്ചവര്‍ക്ക് ജയില്‍ ഇടിഞ്ഞാലും രക്ഷപ്പെടുത്താന്‍ പറ്റാത്ത അവസ്ഥയിലേക്ക് പോകുന്നു; ഡോളര്‍ കടത്ത് കേസിലും ശിവശങ്കര്‍ അറസ്റ്റില്‍; മസ്‌കത്തിലെ ഒരു കോളജില്‍ സ്വപ്നയ്ക്കു ജോലി ലഭിക്കാന്‍ വേണ്ടിയും ശിവശങ്കര്‍ ഇടപെട്ടിരുന്നു

22 JANUARY 2021 08:15 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം. ശിവശങ്കറിനെ തൊടാന്‍ പറ്റില്ലെന്നാണ് സഖാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ എന്തായി ജയിലിടിഞ്ഞാലും സഹായിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കായി. അവസാനമായി ശിവശങ്കറിനെ ഡോളര്‍ കടത്തു കേസില്‍ ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കേസിലെ നാലാം പ്രതിയാണ്.

 

 

സ്വര്‍ണക്കടത്തു കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ശിവശങ്കറിനെ, വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസില്‍ പ്രതിചേര്‍ക്കാന്‍ കോടതി അനുമതി നല്‍കിയതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ കാക്കനാട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 



പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളടക്കമുള്ള ശക്തമായ തെളിവുകള്‍ ശിവശങ്കറിനെതിരെയുണ്ടെന്നു കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കസ്റ്റംസ് അറിയിച്ചു.

അതേസമയം മസ്‌കത്തിലെ ഒരു കോളജില്‍ സ്വപ്നയ്ക്കു ജോലി ലഭിക്കാന്‍ വേണ്ടി എം. ശിവശങ്കര്‍ ശുപാര്‍ശ ചെയ്തിരുന്നതായും ഇന്റര്‍വ്യൂ സമയത്തു ശിവശങ്കര്‍ കോളജിലെത്തിയിരുന്നുവെന്നും മൊഴി നല്‍കി. ഡോളര്‍ കടത്തു കേസില്‍ കസ്റ്റംസ് പ്രിവന്റീവ് ചോദ്യം ചെയ്ത മസ്‌കത്തിലെ ഒരു കോളജിലെ ഡീന്‍ ആയ ഡോ. കിരണിന്റെ മൊഴിയിലാണിക്കാര്യമുള്ളത്.

2018ല്‍ ഇന്റര്‍വ്യൂവിനായി സ്വപ്ന മസ്‌കത്തിലെത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ശിവശങ്കര്‍ കോളജിലെത്തുകയായിരുന്നുവെന്നാണു മൊഴിയിലുള്ളത്. ഐടി മിഷനില്‍ ജോലി ചെയ്തപ്പോഴാണു ശിവശങ്കറിനെ പരിചയപ്പെടുന്നതെന്നും മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാര്‍ശ.

അതേസമയം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ച രഹസ്യ സിംകാര്‍ഡിന്റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. മലപ്പുറം പൊന്നാനി സ്വദേശി നാസര്‍ ഇന്ന് രാവിലെ പത്തരയ്ക്കു ഹാജരായി. 62388 30969 എന്ന നമ്പര്‍ സിം എടുത്ത് കവര്‍ പൊട്ടിക്കാതെ സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. സ്പീക്കറുടെ സ്വപ്ന ബന്ധം വിവാദമായതോടെ ഈ സിംകാര്‍ഡുള്ള ഫോണ്‍ ഓഫാക്കുകയായിരുന്നു.

മന്ത്രി കെ.ടി. ജലീല്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇവരുടെ അടുത്ത സൗഹൃദ വലയത്തില്‍ ഉള്ള ആളാണ് നാസ് അബ്ദുല്ല എന്ന നാസര്‍. വിദേശത്തായിരുന്ന ഇദ്ദേഹം നാലു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.



കൊച്ചിയില്‍ ഇങ്ങനെ കാര്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ സ്പീക്കറെ നീക്കണമെന്ന പ്രമേയത്തിന്റെ ചര്‍ച്ച നിയമസഭയില്‍ ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടലായി മാറി. സ്പീക്കറെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടു വ്യക്തമാക്കി ഭരണപക്ഷം അദ്ദേഹത്തെ ശക്തമായി പിന്തുണച്ചു . മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറെ പിന്തുണച്ചു രംഗത്തു വന്നു.



സ്പീക്കര്‍ സ്ഥാനത്തു തുടരാന്‍ പി. ശ്രീരാമകൃഷ്ണനു ധാര്‍മിക അവകാശമില്ല എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. പ്രതിപക്ഷ പ്രമേയം രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല. ആയിരുന്നുവെങ്കില്‍ പ്രമേയം വരേണ്ടതു മുഖ്യമന്ത്രിക്കെതിരെ ആയിരുന്നു. നിയമസഭയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തിയ ആദ്യ സ്പീക്കര്‍ എന്നു ചരിത്രം രേഖപ്പെടുത്തുക ശ്രീരാമകൃഷ്ണനെക്കുറിച്ചാവും. കേരള ചരിത്രത്തില്‍ ഏതെങ്കിലും സ്പീക്കറുടെ പേര് കള്ളക്കടത്ത് കേസില്‍ വന്നിട്ടുണ്ടോ? ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് അകത്തായവരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം സംശയനിഴലിലാണ്. മജിസ്‌ട്രേട്ടിനു മുന്നില്‍ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയില്‍ ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്നയാളിനെക്കുറിച്ചു പറയുന്നുണ്ട്. അതു കേട്ട് അന്തം വിട്ടുവെന്നു കോടതി പറഞ്ഞു. സത്യം അറിഞ്ഞാല്‍ ജനം ബോധരഹിതരായി വീഴില്ലേ? എന്നും ചെന്നിത്തല ചോദിച്ചു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (3 minutes ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (14 minutes ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (16 minutes ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (20 minutes ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (43 minutes ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (55 minutes ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (2 hours ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (2 hours ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (2 hours ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (3 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (3 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (3 hours ago)

KASARGOD ഞെട്ടലോടെ നാട്  (3 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends