Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

മേലാല്‍ കണ്ടേക്കരുത്... കെ.വി. തോമസിലൂടെ എറണാകുളം പിടിക്കാമെന്ന സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് സോണിയ ഗാന്ധി; തോമസ് മാഷിന്റെ പിണക്കം മാറ്റാന്‍ സോണിയാജി നേരിട്ടു വിളിച്ചതോടെ കാര്യങ്ങള്‍ മാറി; വിലപേശല്‍ രാഷ്ട്രീയത്തിന് സോണിയാജി ഒരിക്കല്‍ കൂടി വഴങ്ങിയപ്പോള്‍ നഷ്ടമായത് സഖാക്കളുടെ മന കോട്ട

23 JANUARY 2021 08:17 AM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍

രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...

അടൂര്‍ സഹകരണ ബാങ്കില്‍ 75 ലക്ഷത്തിന്റെ അഴിമതി

മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫസര്‍ കെ.വി. തോമസ് ഇന്ന് കൊച്ചിയില്‍ നടത്താനിരുന്ന വാര്‍ത്താ സമ്മേളനത്തില്‍ ചിലത് നടക്കുമെന്ന് സഖാക്കള്‍ മനക്കോട്ട കെട്ടിയതാണ്. കെ.വി. തോമസിലൂടെ എറണാകുളം പിടിക്കാമെന്നാണ് സഖാക്കള്‍ കരുതിയത്. പണ്ട് കരിമീന്‍ പൊള്ളിച്ചത് നല്‍കി സോണിയാജിയെ പാട്ടിലാക്കിയെന്ന് പറഞ്ഞ സഖാക്കള്‍ തന്നെ തോമസ് മാഷിനെ ക്ഷണിച്ചിരുന്നു. ജോസ് കെ. മാണി പോയതിന്റെ പാട് ഇപ്പോഴും പിന്തുടരുന്ന കോണ്‍ഗ്രസ് തോമസ് മാഷിന്റെ വിലപേശലില്‍ വീഴുകയായിരുന്നു. ഒന്നുകില്‍ തനിക്ക് സീറ്റ് അല്ലെങ്കില്‍ മകള്‍ക്ക് സീറ്റ് എന്ന് വാശി പിടിച്ചു. അവസാനം സോണിയാ ഗാന്ധി തന്നെ വീണു.

ഇടഞ്ഞുനിന്ന കെ.വി. തോമസ് കോണ്‍ഗ്രസ് വിടില്ലെന്ന പ്രഖ്യാപനം വന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് സംസാരിച്ചതായും പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര നേതാക്കളെ കാണാന്‍ സോണിയ നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.

 



സോണിയ എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫോണില്‍ വിളിച്ചു. ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായി. പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ല. പാര്‍ട്ടിയില്‍ പദവികള്‍ ചോദിക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും കെ.വി. തോമസ് പറഞ്ഞു.


നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇടതുപക്ഷത്തേക്ക് ചേക്കേറി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാനുള്ള നീക്കം സജീവമാക്കുകയായിരുന്നു കെ.വി. തോമസ്. ഇതുമായി ബന്ധപ്പെട്ട് ഇടതുകേന്ദ്രങ്ങളുമായി അദ്ദേഹം ചര്‍ച്ച നടത്തിയതായും സൂചനകളുണ്ട്. എന്നാല്‍, ഇരുവിഭാഗവും അന്തിമമായ തീരുമാനത്തില്‍ എത്തിയിരുന്നില്ല.


ഇത്തരം നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ കെ.വി. തോമസ് തയ്യാറായില്ല. എല്‍.ഡി.എഫിലേക്കാണോ എന്ന ചോദ്യത്തിന് വരട്ടെ, പറയാം എന്നായിരുന്നു മറുപടി. എല്ലാ കാര്യവും 23ന് വാര്‍ത്താ സമ്മേളനത്തില്‍ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. തീരദേശ മേഖലയിലെ ആളുകളുടെ പ്രശ്‌നം ഉന്നയിച്ച് ഈയടുത്ത് മുഖ്യമന്ത്രിയെ കെ.വി. തോമസ് കണ്ടിരുന്നു. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ രാഷ്ട്രീയവും ചര്‍ച്ചയായതായാണ് വിവരം.



കെ.വി. തോമസ് ഇന്ന് മാധ്യമങ്ങളെ കാണാനിരിക്കെ, സി.പി.എം. ജില്ലാ സെക്രട്ടറി അദ്ദേഹത്തെ സ്വാഗതം ചെയ്ത് രംഗത്തുവന്നതും ശ്രദ്ധേയമാണ്. ഇടതുകേന്ദ്രങ്ങളുമായി ചര്‍ച്ച നടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്‍ഡ് കെ.വി. തോമസിന് പദവികള്‍ നല്‍കാനുള്ള തീരുമാനം മരവിപ്പിച്ചതെന്നതും ശ്രദ്ധേയം. അതിന് പിന്നാലെയാണ് സോണിയയുടെ ഇടപെടല്‍.



എറണാകുളം, കൊച്ചി സീറ്റുകളില്‍ ഒന്നില്‍ മത്സരിക്കാനാണ് അദ്ദേഹം താത്പര്യപ്പെടുന്നത്. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഇവിടെനിന്ന് മുമ്പ് ജയിച്ചതിനാല്‍ ആ ബന്ധങ്ങള്‍ തന്നെ തുണയ്ക്കുമെന്നാണ് തോമസിന്റെ കണക്കുകൂട്ടല്‍. ബാലികേറാമലയായ എറണാകുളം സീറ്റ് പിടിച്ചെടുക്കാന്‍ കെ.വി. തോമസിന് കഴിഞ്ഞേക്കുമെന്ന കണക്കുകൂട്ടല്‍ ചില സി.പി.എം. നേതാക്കളും പങ്കുവെച്ചിരുന്നു.



ലോക്‌സഭയിലേക്ക് സീറ്റ് നിഷേധിച്ചത് മുതല്‍ തോമസ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല. അവഗണിക്കുന്നുവെന്ന പരാതി അദ്ദേഹം പല നേതാക്കളോടും പങ്കുവച്ചിരുന്നു. ഹൈബി ഈഡന്‍ ജയിച്ച ഒഴിവില്‍ വന്ന ഉപതിരഞ്ഞെടുപ്പിലും തോമസ് സീറ്റിനായി ശ്രമിച്ചെങ്കിലും ഒടുവില്‍ ടി.ജെ. വിനോദിന് നല്‍കുകയും അദ്ദേഹം ജയിക്കുകയും ചെയ്തു. പക്ഷേ ഭൂരിപക്ഷം 4000ത്തില്‍ താഴെയായി കുറഞ്ഞു. ഈ പശ്ചാത്തലത്തില്‍ തോമസിനെ മത്സരിപ്പിച്ചാല്‍ സീറ്റ് പിടിച്ചെടുക്കാനായേക്കും എന്നാണു സി.പി.എമ്മും കണക്കുകൂട്ടുന്നത്. അതിനിടേയാണ് കരീമിന്‍ പൊള്ളിച്ചതിന്റെ ഓര്‍മ്മകള്‍ പണി പറ്റിച്ചത്. അതോടെ എറണാകുളും കൊളമായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (57 minutes ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (1 hour ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (1 hour ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (1 hour ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (2 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (3 hours ago)

ഇറാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്  (3 hours ago)

രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (3 hours ago)

പ്രിയദർശൻ്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ;  (3 hours ago)

അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...  (3 hours ago)

അടൂര്‍ സഹകരണ ബാങ്കില്‍ 75 ലക്ഷത്തിന്റെ അഴിമതി  (3 hours ago)

ബംഗളൂരുവില്‍ വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും സൗജന്യ ഇലക്ട്രിക് ഓട്ടോകള്‍ വിതരണം ചെയ്തു  (3 hours ago)

യുഡിഎഫിനെ തകര്‍ക്കാന്‍ സിപിഎംബിജെപി അവിശുദ്ധ കൂട്ടുകെട്ട്; തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കച്ചവടമെന്ന് രമേശ് ചെന്നിത്തല  (4 hours ago)

അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...  (4 hours ago)

Malayali Vartha Recommends