ജീവിതത്തില്‍ ഒന്നാകാന്‍ തീരുമാനിച്ചവരെ വിധി എത്തിച്ചത്?

കഴിഞ്ഞദിവസം തിരുവല്ലയിലെ വാഹനാപകടത്തില്‍ മരിച്ച വെണ്‍മണി പുലക്കടവ് ആന്‍സി ഭവനില്‍ ജോണ്‍സന്റെ മകള്‍ ആന്‍സി, ചെങ്ങന്നൂര്‍ പിരളശേരി കാഞ്ഞിരംപറമ്പില്‍ പരേതനായ ചാക്കോ ശാമുവേലിന്റെ മകന്‍ ജെയിംസ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ആന്‍സിയുടെ മാതാവ് ഗള്‍ഫില്‍നിന്നെത്തിയാല്‍ ഉടന്‍ വിവാഹം നടത്താനായിരുന്നു ആലോചന. അതിനുമുമ്പ് ആന്‍സിക്കുകൂടി ഒരു ജോലി തരപ്പെടുത്താനുള്ള പരിശ്രമത്തിലായിരുന്നു ജെയിംസ്. ഇതിനായി ആന്‍സിയേയും കൂട്ടി കോട്ടയത്ത് പോയി ഒരു ഇന്റര്‍വ്യുവില്‍ പങ്കെടുത്ത് മടങ്ങുമ്‌ബോഴായിരുന്നു അപകടം. ജെയിംസ് സ്‌കൂള്‍ ബസിന്റെ െ്രെഡവറായിരുന്നു. ആന്‍സിക്ക് ജോലി ഉണ്ടായിരുന്നില്ല. കൊറോണ പ്രതിസന്ധിക്കിടെ ജെയിംസിന് ജോലി നഷ്ടമായിരുന്നതിനാല്‍ ടാക്‌സി ഓടിച്ചായിരുന്നു ജീവിതം. അതിനൊപ്പം ആന്‍സിക്കുകൂടി ഒരു ജോലി ലഭിച്ചാല്‍ ജീവിതം സന്തോഷകരമായിരിക്കും എന്നു കരുതിയിരിക്കവെയാണ് ഇരുവരെയും ഒന്നിച്ച് മരണം കവര്‍ന്നത്.
https://www.facebook.com/Malayalivartha