നടിയെ ആക്രമിച്ച കേസ്; നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ കോടതി ഈമാസം 29ന് വിധി പറയും
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിെന്റ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഈമാസം 29ന് വിധി പറയും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അതിനിടെ, കോടതി തുടര്‍ച്ചയായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാല്‍ കോടതിയില്‍ ഹാജരായില്ല. വിപിന്‍ ലാലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന മറുപടിയാണ് അന്വേഷണ സംഘം നല്‍കിയത്.ഇതിനിടെ, വാറന്റ് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിപിന്‍ ലാല്‍ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. സാക്ഷി വിസ്താരം തിങ്കളാഴ്ച തുടരും.
https://www.facebook.com/Malayalivartha