Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...


വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..


സര്‍ക്കാരിനെതിരായ പ്രധാന ടാഗ്ലൈനായി 'കടക്ക് പുറത്ത്'..രണ്ടും കല്പിച്ച് ഇറങ്ങുകയാണ് കോൺഗ്രസ്.. യുഡിഎഫിന് 90 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിക്കുമെന്ന ശുഭസൂചന നല്‍കുന്ന സര്‍വേ റിപ്പോര്‍ട്ടും..


കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ... റെയിൽ യാത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്..

ഈശ്വരാ ഇനിയും പരീക്ഷണമോ... ഉറങ്ങിക്കിടന്ന ഉമ്മന്‍ ചാണ്ടിയെ വിളിച്ചുണര്‍ത്തി ചെന്നിത്തലയ്ക്ക് മുകളില്‍ പ്രതിഷ്ഠിച്ച പോലെ ശശി തരൂരും വരുന്നു; യുവതലമുറയെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിന് ഇനി തരൂര്‍ മാനിഫെസ്‌റ്റോ; സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും എന്നും അകറ്റി നിര്‍ത്തിയ ശശി തരൂരിനെ കൊണ്ടുവന്നതെന്തിന്?

24 JANUARY 2021 08:06 AM IST
മലയാളി വാര്‍ത്ത

ലോകം അറിയപ്പെടുന്ന ശശി തരൂര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വേണ്ടപ്പെട്ടവനാണ്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ശശി തരൂരിനെ ഏറെ ബഹുമാനിക്കുന്നുണ്ട്. എന്നുകരുതി സംസ്ഥാനം ഒരിക്കലും ബഹുമാനിക്കുന്നില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ തരൂരിനെ അടുപ്പിക്കുക പോലുമില്ല.

 

എന്നാല്‍ ഇത്തവണ ശശി തരൂര്‍ ഗംഭീര വരവാണ് കണ്ടത്. ഉറങ്ങിക്കിടന്ന ഉമ്മന്‍ ചാണ്ടിയെ വിളിച്ചുണര്‍ത്തി ചെന്നിത്തലയ്ക്ക് മുകളില്‍ പ്രതിഷ്ഠിച്ച പോലെ ശശി തരൂരും വരുന്നു.

 



തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ അമ്പരന്ന സംസ്ഥാന കോണ്‍ഗ്രസിനെ യുവതലമുറയുടെ ഊര്‍ജ്ജം കൂടി പകര്‍ന്ന് സടകുടഞ്ഞ് എഴുന്നേല്‍പ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കളംപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഹൈക്കമാന്‍ഡ്. ഇതിന്റെ ഭാഗമായി യുവജനങ്ങളെ ആകര്‍ഷിക്കാനും തിരഞ്ഞെടുപ്പ് പ്രകടനപത്രിക രൂപീകരണത്തിലും നിര്‍ണായക ചുമതല നല്‍കി ശശി തരൂര്‍ എം.പിയെ രംഗത്തിറക്കി.



പ്രകട പത്രികയ്ക്കായി ബെന്നി ബെഹനാന്‍ എം.പി സമതിയെ നിയോഗിച്ചതിന് പുറമേയാണ് തരൂരിന്റെ നിയോഗം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ തരൂര്‍ യുവതലമുറ ഉള്‍പ്പടെയുള്ളവരുമായി സംവദിക്കും. ഇതില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ പ്രകടനപത്രികയുടെ ഭാഗമാകും. ഇതിന് പുറമേ മഞ്ചേശ്വരത്ത് നിന്ന് 31ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങുന്ന ഐശ്വര്യ കേരളയാത്രയില്‍ സ്വരൂപിക്കുന്ന ആശയങ്ങളും ഉള്‍പ്പെടുത്തി ജനകീയ പ്രകടനപത്രിക തയ്യാറാക്കുന്ന ദൗത്യമാണ് ബെന്നി ബഹ്‌നാന്‍ സമിതിക്കും തരൂരിനും ഉള്ളത്.



സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പുകളിക്കാര്‍ക്കും സ്വാര്‍ത്ഥ താല്‍പര്യക്കാരായ നേതാക്കള്‍ക്കും കര്‍ശന താക്കീത് നല്‍കിയ നേതൃത്വം അരഡസനോളം മുന്‍ നിര നേതാക്കളെ നിരീക്ഷണത്തിന് നിയോഗിച്ച് സംസ്ഥാന പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണം കൈയിലെടുത്തിരിക്കയാണ്. ഉമ്മന്‍ ചാണ്ടിയെ അദ്ധ്യക്ഷനാക്കി തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി രൂപീകരിച്ചത് ഇതിന്റെ തെളിവാണ്. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തില്‍ വിവിധ സാമൂഹ്യ വിഭാഗങ്ങളുമായും മതമേലദ്ധ്യക്ഷന്മാരുമായുള്ള സാമൂഹിക എന്‍ജിനീയറിംഗ് ആരംഭിച്ചിണ്ട്.


കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ സജീവമാകും. എ.കെ ആന്റണി തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടന്‍ ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്കളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണെന്നും വിട്ട് വീഴ്ച്ചകള്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്നുമാണ് ഹൈക്കമാന്‍ഡ് കരുതുന്നത്.

പുത്തന്‍ ആശയങ്ങളേയും സാമൂഹിക വീക്ഷണങ്ങളേയും പരമാവധി ഉയര്‍ത്തിപിടിച്ച് യുവതലമുറയെ ആകര്‍ഷിക്കാനാണ് നീക്കം. അതിനു പറ്റിയ ആള്‍ തരൂരാണെന്ന് ഹൈക്കമാന്‍ഡ് കരുതിന്നു. ബഹുമുഖ പ്രതിഭയായ തരൂരിന്റെ ആധുനിക മുഖവും ചിന്തകളും വികസന കാഴ്ചപ്പാടുകളും പ്രകടനപത്രികയില്‍ പ്രയോജനപ്പെടുത്തണമെന്ന ചിന്ത ഹൈക്കമാന്‍ഡില്‍ ഉണ്ടായെന്നാണ് സൂചന. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നിര്‍ദ്ദേശമാണ് തരൂരിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.


തെരഞ്ഞെടുപ്പിനിറങ്ങുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ മേഖലകളിലുള്ളവരുമായി സംവാദം നടത്തി ആശയങ്ങള്‍ സ്വരൂപിച്ചിരുന്നു. അതിന്റെ ബദലാണ് കോണ്‍ഗ്രസ് നീക്കം. ഇടതുപക്ഷം ശക്തമായ പ്രവര്‍ത്തനങ്ങളാണ് തുടര്‍ഭരണം ലക്ഷ്യമിട്ട് നടത്തുന്നത്. അതിന് മുഖ്യമന്ത്രിയുടെ സോഷ്യല്‍ എന്‍ജിനീയറിംഗ് ഫലിക്കുന്നെന്നാണ് യു.ഡി.എഫ് വിലയിരുത്തുന്നത്.



സിപി.എമ്മിന്റെ വികസനവിരുദ്ധമുഖം തുറന്നു കാട്ടുമെന്നാണ് ശശി തരൂര്‍ പറയുന്നത്. ചിലരൊക്കെ പറയുന്നു കോണ്‍ഗ്രസും ഇടതും തമ്മില്‍ വ്യത്യാസം ഇല്ലെന്ന്. അതു ശരിയല്ല. സി.പി.എം ഇപ്പോഴും 19ാം നൂറ്റാണ്ടില്‍ നില്‍ക്കുന്നേ ഉള്ളൂ. യുവാക്കള്‍ക്കു വേണ്ടിയും പ്രൊഫഷണല്‍സിനു വേണ്ടിയും സാധാരണക്കാര്‍ക്കു വേണ്ടിയും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനു കഴിയുമെന്നും ശശി തരൂര്‍ പറയുന്നു. എന്തായാലും തരൂരിന്റെ വരവ് ചെന്നിത്തല പേടിക്കണമോയെന്ന് ഉടനറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറാകുമെന്ന് ഗതാഗത മന്ത്രി  (2 hours ago)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫെബ്രുവരിയില്‍  (3 hours ago)

പ്രവാസലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അവര്‍ നാലുപേരും യാത്രയായി  (3 hours ago)

പാലക്കാട് വയോധികയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (3 hours ago)

ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും  (3 hours ago)

എകെജി സെന്റർ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഭൂമി കയ്യേറി നിർമിച്ചതെന്ന് ആരോപണം  (3 hours ago)

ബാറില്‍ ഗ്ലാസുകള്‍ എറിഞ്ഞുപൊട്ടിച്ചത് ചോദ്യം ചെയ്തയാളെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച സംഘം പിടിയില്‍  (3 hours ago)

66 കിലോ ചന്ദനത്തടികളുമായി അഞ്ച് പേര്‍ പിടിയില്‍  (3 hours ago)

കേരളത്തിലെ ഈ ജില്ലകളിൽ അവധിക്ക് സാധ്യത; തമിഴ്നാട്ടിൽ തുടർച്ചയായി അവധി  (4 hours ago)

കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട്, പുതിയ ന്യൂനമർദ്ദം 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും; ശനിയാഴ്ച 2 ജില്ലകളിൽ മഴ സാധ്യത  (4 hours ago)

പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍  (4 hours ago)

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്. പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതും 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമ  (4 hours ago)

അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി  (4 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ എസ്ഐടി. ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനപൂർവ്വമാണെന്നാണ് എസ്ഐടി കണ്ടെത്തൽ  (4 hours ago)

Malayali Vartha Recommends