നിര്‍ത്താതെയുള്ള ചിന്നംവിളി രാത്രിമുഴുവന്‍... നാട്ടുകാര്‍ കാര്യമന്വേഷിച്ചിറങ്ങിയപ്പോള്‍ കണ്ട കാഴ്ച ദയനീയം... അമ്മ ആനയെ തട്ടിയുണര്‍ത്താന്‍ കണ്ണീരോടെ പരിശ്രമിക്കുന്ന പിടിയാനക്കുട്ടി

രാത്രിയില്‍ നിര്‍ത്താതെയുള്ള ആനയുടെ ചിന്നംവിളി വിതുരയിലെ നാട്ടുകാരെ ആശങ്കയിലാക്കി. എന്താണ് കാര്യമെന്നറിയാതെ അവര്‍ എങ്ങനേയും നേരം വെളുപ്പിച്ചു. ഇങ്ങനെയൊരു വിളി കേട്ടിട്ടേയില്ല. നിര്‍ത്തുന്നതേയില്ല. രാവിലെ കാര്യമെന്തന്നറിയാനായി നാട്ടുകാര്‍ അന്വേഷിച്ചിറങ്ങി.
തെരച്ചിലിനൊടുവില്‍ കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു. എല്ലാവരേയും ആ കാഴ്ച കണ്ണീരിലാഴ്ത്തി. വീണു കിടക്കുന്ന അമ്മ ആനയെ തട്ടിയുണര്‍ത്താന്‍ കണ്ണീരോടെ പരിശ്രമിക്കുന്ന പിടിയാനക്കുട്ടി സങ്കടക്കാഴ്ചയായി.
ചിന്നംവിളിച്ചും തുമ്പികൊണ്ടും മുന്‍കാലുകള്‍ കൊണ്ടും തട്ടിവിളിച്ചും അമ്മയെ ഉണര്‍ത്താന്‍ ശ്രമിച്ച ആനക്കുട്ടി ആരെയും അടുത്തേക്ക് ചെല്ലാന്‍ അനുവദിച്ചില്ല.
https://www.facebook.com/Malayalivartha























