റിസോര്‍ട്ടിന് ലൈസന്‍സ് ഇല്ലെന്ന് സംശയം... വിനോദസഞ്ചാരി വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ സ്വകാര്യ റിസോര്‍ട്ടിനെതിരെ വനംവകുപ്പ്
റിസോര്‍ട്ടിന് ലൈസന്‍സ് ഇല്ലെന്ന് സംശയം... വിനോദസഞ്ചാരി വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ സ്വകാര്യ റിസോര്‍ട്ടിനെതിരെ വനംവകുപ്പ്. കണ്ണൂര്‍ സ്വദേശി ഷഹാനയാണ് മരിച്ചത്.
മേപ്പാടി എളമ്ബിലേരി സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. എന്നാല്‍ റിസോര്‍ട്ടിന് ലൈസന്‍സ് ഇല്ലെന്ന് സംശയിക്കുന്നതായി വനം വകുപ്പ് അറിയിച്ചു. കൂടാതെ വനത്തിന് അതിര്‍ത്തിയില്‍ 10 മീറ്റര്‍ അകലം പോലും പാലിക്കാതെയാണ് ഇത് പ്രവര്‍ത്തിച്ചതെന്നും, ഒരു റിസോര്‍ട്ടിന് വേണ്ട സുരക്ഷാ ക്രമീകരങ്ങള്‍ ഒന്നും തന്നെ പാലിച്ചില്ലെന്നും വനംവകുപ്പ് അറിയിച്ചു.
മരിച്ച പെണ്‍കുട്ടി താമസിച്ച ടെന്റിന് ചുറ്റുമുള്ള കാട്പോലും വെട്ടിത്തെളിച്ചിട്ടില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി. കണ്ണൂര്‍ സ്വദേശി ഷഹാനയാണ് മരിച്ചത്.
https://www.facebook.com/Malayalivartha