ഡോളര്‍ കടത്തുകേസില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റ് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം ശിവശങ്കര്‍ നല്കിയ ഹര്‍ജി ഇന്ന് കോടതി പരിഗണനയില്‍
ഡോളര്‍ കടത്തുകേസില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റ് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം ശിവശങ്കര്‍ നല്കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. പ്രിന്‍സിപ്പല്‍ ജില്ല സെക്ഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും ഇക്കാരണത്താല്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. ഇതോടൊപ്പം കേസില്‍ സ്വാഭാവിക ജാമ്യം തേടി ശിവശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണയിലുണ്ട്.
ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് നാല് ദിവസം മുന്‍പാണ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. യുഎഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസിന്റെ നിര്‍ണായക നടപടികള്‍.
https://www.facebook.com/Malayalivartha