Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പണം കൊടുത്ത് ഡോക്ടറാകുന്നവരെ കുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍, പ്രാക്ടീസ് ചെയ്യണമെങ്കില്‍ യോഗ്യതാ പരീക്ഷ പാസാകണം

02 JUNE 2015 09:05 AM IST
മലയാളി വാര്‍ത്ത.

മാതാപിതാക്കളുടെ പണക്കൊഴുപ്പില്‍ ഡോക്ടറാകാന്‍ നടക്കുന്നവരുടെ തിരക്കാണ് ഇപ്പോള്‍ സ്വകാര്യ കോളേജില്‍. ഇത്തരക്കാന്‍ നാളെ കോപ്പിയടിച്ചും മറ്റും ഡോക്ടറായി പുറത്തുവരുബോള്‍ പാവം ജനങ്ങളുടെ സ്ഥിതിയെന്താകും. നേരത്തെ തന്നെ ഇതിനെതിരെ പലതരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നതാണ്. അപ്പോഴെല്ലാം പലതരത്തിലുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ഡോക്ടറായി പ്രാക്ടീസ് നടത്തണമെങ്കില്‍ ബിരുദമെടുത്ത വിദ്യാര്‍ത്ഥികള്‍ യോഗ്യതാ പരീക്ഷ കൂടി ജയിക്കണമെന്ന നിബന്ധന കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് കരട് ശുപാര്‍ശ തയ്യാറാക്കി കഴിഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആയിരിക്കും പരീക്ഷ നടത്തുക.
ഡോക്ടര്‍മാരുടെ നിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് യോഗ്യതാ പരീക്ഷസമ്പ്രദായം നടപ്പാക്കുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെ പേര്‍ ഉപരിപഠനത്തിനായുള്ള മെഡിക്കല്‍ പി.ജി. പ്രവേശന പരീക്ഷ എഴുതുന്നുണ്ടെങ്കിലും 25, 000 പേര്‍ മാത്രമാണ് യോഗ്യത നേടുന്നത്. ബാക്കിയുള്ളവര്‍ ഡോക്ടറായി പ്രാക്ടീസ് തുടരും. രാജ്യത്തെ ഡോക്ടര്‍മാരുടെ നിലവാരം പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്ന കാര്യമാണിതെന്നാണ് കൗണ്‍സിലിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും നിലപാട്.
യോഗ്യതാ പരീക്ഷ നിലവില്‍ വരുന്നതോടെ മെഡിക്കല്‍ കോളേജുകളിലെ നിലവാരം കൂടി വിലയിരുത്താനാകുമെന്നും സര്‍ക്കാര്‍ കരുതുന്നുണ്ട്. എല്‍.എല്‍.ബി പാസായവര്‍ക്ക് ബാര്‍ കൗണ്‍സില്‍ യോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാര്‍ കൗണ്‍സിലിന്റെ പരീക്ഷയില്‍ ജയിക്കുന്നവര്‍ക്ക് മാത്രമേ അഭിഭാഷകവൃത്തി ചെയ്യാനാകു.
നിലവില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ബന്ധപ്പെട്ട സംസ്ഥാന ഘടകത്തില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് രീതി. മറ്റ് സംസ്ഥാനങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ അവിടേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. പുതിയ പരീക്ഷ വരുന്നതോടെ ഇത്തരം നടപടിക്രമങ്ങള്‍ ഇല്ലാതാകും. രാജ്യത്ത് എവിടെയും പ്രാക്ടീസ് ചെയ്യാന്‍ കൗണ്‍സിലിന്റെ പരീക്ഷയാകും അടിസ്ഥാന യോഗ്യത
എം.ബി.ബി.എസ് ബിരുദ പഠനം പൂര്‍ത്തിയാക്കിയതു കൊണ്ട് മാത്രം ഡോക്ടറാകാനാവില്ല.
യോഗ്യതാ പരീക്ഷ വിജയിക്കാത്തവര്‍ക്ക് പി.ജി പ്രവേശനം നിഷേധിക്കുന്നതിനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. നിലവില്‍ വിദേശത്ത് മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്‍ (എഫ്.എം.ജി.ഇ) പാസാകണം. ഇത് എല്ലാവര്‍ക്കും ബാധമാക്കുന്ന തരത്തില്‍ പൊതു യോഗ്യതാ പരീക്ഷയായി മാറ്റാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കരട് രേഖയില്‍ പറയുന്നത്. 2002ല്‍ കൊണ്ടുവന്ന എഫ്.എം.ജി.ഇക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമുണ്ട്.
2014ലെ മെഡിക്കല്‍ പി.ജി പ്രവേശന പരീക്ഷയില്‍ സര്‍ക്കാര്‍ കോളേജുകളില്‍ നിന്ന് 22,802 പേര്‍ പാസായപ്പോള്‍ സ്വകാര്യ കോളേജുകളില്‍ 8862 പേരും വിദേശത്ത് പഠിച്ച 1188 പേരുമാണ് യോഗ്യത നേടിയത്. വിവിധ സംസ്ഥാനങ്ങളിലെ വിജയ ശതമാനത്തിലും ഈ വ്യത്യാസമുണ്ട്. ഈ വര്‍ഷം നടന്ന മെഡിക്കല്‍ പി.ജി പ്രവേശന പരീക്ഷയില്‍ 87.92 ആയിരുന്നു ആന്ധ്രാപ്രദേശിന്റെ വിജയശതമാനം. ചണ്ഡീഗഡ് 73.56 ശതമാനം, പശ്ചിമബംഗാള്‍ 53.58 ശതമാനം, ഉത്തര്‍പ്രദേശ് 51.56 ശതമാനം എന്നിങ്ങനെ നേടി. എന്നാല്‍ അസാമില്‍ 46.38 ശതമാനവും ജമ്മു കാശ്മീര്‍ 37.84 ശതമാനവും മാത്രമായിരുന്നു. ഇതെല്ലാം ഡോക്ടര്‍മാരുടെ നിലവാരത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് കൗണ്‍സിലിന്റെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (36 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (43 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (49 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (52 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (59 minutes ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends