ഹര്‍ജി പിന്‍വലിച്ച് ശിവശങ്കര്‍... സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കളളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്സ്മെന്റിന്റെ കുറ്റപത്രത്തെ ചോദ്യം ചെയ്ത് ശിവശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കളളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്സ്മെന്റിന്റെ കുറ്റപത്രത്തെ ചോദ്യം ചെയ്ത് ശിവശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. കേസില്‍ മുന്‍പ് കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണിത്. തനിക്കെതിരായ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അഡീഷണല്‍ കുറ്റപത്രമുണ്ടാകും എന്നാണ് കോടതിയെ ഇ.ഡി അറിയിച്ചിരിക്കുന്നതെന്നു അതിനാല്‍ കുറ്റപത്രം പൂര്‍ണമല്ലെന്നും ശിവശങ്കര്‍ കോടതിയില്‍ വാദിച്ചു.
ആവശ്യമെങ്കില്‍ ഭാവിയില്‍ മറ്റൊരു ഹര്‍ജി സമര്‍പ്പിക്കുമെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിച്ചു.കളളപ്പണം വെളുപ്പിച്ച കേസില്‍ ഉപാധികളോടെയായിരുന്നു ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
വിചാരണക്കോടതിയില്‍ പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, അനുമതിയില്ലാതെ വിദേശത്ത് പോകരുത് എന്നിവയാണ് ഈ ഉപാധികള്‍.
എന്നാല്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാല്‍ ശിവശങ്കര്‍ ജയില്‍മോചിതനായിട്ടില്ല. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കസ്റ്റംസ് കേസില്‍ ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ ശിവശങ്കറാണെന്ന് കസ്റ്റംസിന്റെയും ഇ.ഡിയുടെയും കേസുകളിലുളളത്. എന്നാല്‍ എന്‍.ഐ.എ കേസില്‍ ശിവശങ്കര്‍ പ്രതിയായിരുന്നില്ല. എന്നാല്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ കടത്ത് കേസില്‍ നാലാംപ്രതിയായ ശിവശങ്കറിന്റെ അറസ്റ്റ് മുന്‍പ് രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha
























