ഹോസ്ദുർഗ് മുറിയനാവിയിൽ വൻ ലഹരി വേട്ട... പ്രതി അറസ്റ്റിൽ

ഹോസ്ദുർഗ് മുറിയനാവിയിൽ വൻ ലഹരി വേട്ട. വാടക ക്വാർട്ടേഴ്സിൽനിന്ന് ഒന്നര കിലോയിലേറെ കഞ്ചാവ് പിടിച്ചെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തു. മുറിയനാവിയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഷംസീറിനെയാണ് (29) അറസ്റ്റ് ചെയ്തത്.
1.690 കിഗ്രാം കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. പ്രതി നേരത്തേയും മയക്കുമരുന്ന് കേസുകളിൽ പിടിയിലായിട്ടുണ്ട്. നേരത്തേ കാപ്പയിലും ഉൾപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ സി.പി. ജിജേഷിന്‍റെ നേതൃത്വത്തിൽ വീട് റെയ്ഡ് ചെയ്ത് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























