Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കുടുംബ ഐശ്വര്യം, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിവ ഇന്ന് ഉണ്ടാകും.

19 NOVEMBER 2025 12:47 PM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കുടുംബ സൗഖ്യം, നിയമപരമായ കാര്യങ്ങളിൽ വിജയം, നല്ല സുഹൃത്തുക്കൾ ഉണ്ടാവുക, രോഗങ്ങളിൽ നിന്നുള്ള ശാന്തി എന്നിവ ഇന്ന് ലഭിക്കും. വിദ്യാ പുരോഗതി, രചന വഴി കീർത്തി എന്നിവ പ്രതീക്ഷിക്കാം. വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാൻ ഇടവരും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): കുടുംബ ഐശ്വര്യം, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിവ ഇന്ന് ഉണ്ടാകും. ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, തൊഴിൽ വിജയം, ദാമ്പത്യ ഐക്യം, ധനപരമായ നേട്ടം എന്നിവ ഉണ്ടാകും. അനുകൂലമായ ഒരു ദിനമാണിത്.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): രോഗ വർദ്ധനവ്, കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഇന്ന് ഉണ്ടാകും. സ്ത്രീകൾ മൂലം മാനഹാനി, ധനപരമായ നഷ്ട്ടം എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കുക. വരവിനേക്കാൾ ചെലവ് കൂടാനും സാധ്യതയുണ്ട്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കുടുംബത്തിൽ മാതാപിതാക്കൾക്കോ ജീവിതപങ്കാളിക്കോ തനിക്കോ രോഗാദി ദുരിതം വരുവാനും ആശുപത്രിവാസത്തിനും ഇന്ന് സാധ്യതയുണ്ട്. ഉറക്കക്കുറവ്, ഛർദ്ദി, ഉദരരോഗം എന്നിവ അലട്ടും. ബന്ധു ജനങ്ങളുമായി കലഹത്തിന് സാധ്യതയുണ്ട്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): രോഗങ്ങളിൽ നിന്നുള്ള ശാന്തി, ശത്രുഹാനി, കുടുംബ ജീവിതത്തിലെ സൗഖ്യം എന്നിവ ഇന്ന് ലഭിക്കും. തൊഴിൽ രംഗത്ത് വിജയം, സാമ്പത്തികമായ ഉന്നതി എന്നിവ പ്രതീക്ഷിക്കാം. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും. അനുകൂലമായ ഒരു ദിനമാണിത്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): മാനഹാനി, മനഃസുഖക്കുറവ്, ശരീര സുഖക്കുറവ്, ഗ്യാസ്ട്രബിൾ എന്നിവ ഇന്ന് ഉണ്ടാവാം. വാഹന അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടാൻ സാധ്യതയുണ്ട്. കുടുംബപരമായി പ്രശ്നങ്ങൾ ഉടലെടുക്കാതെ ശ്രദ്ധിക്കുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ബന്ധുജനങ്ങളുമായി ഒത്തുചേരൽ, തൊഴിൽ രംഗത്ത് വിജയം, ദാമ്പത്യ ഐക്യം, ധനപരമായ ലാഭം എന്നിവ ഇന്ന് ഉണ്ടാകും. വളരെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഇഷ്ടഭക്ഷണം കഴിക്കുവാനും സാധിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ഭാര്യാഭർത്തൃ-സന്താന കലഹമോ അഭിപ്രായ വ്യത്യാസമോ ഇന്ന് ഉടലെടുക്കും. കാർഷിക മേഖലകളിൽ നഷ്ട്ടം സംഭവിച്ചതിനാൽ കൂടുതൽ ജാഗ്രത പാലിക്കുക. നേത്ര രോഗമുള്ളവർ കൃത്യ സമയത്തു മരുന്ന് കഴിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും ഇന്ന് ഉണ്ടാകും. മറ്റുള്ളവരുടെ ആദരവും പ്രശംസയും ലഭിക്കുന്ന സന്ദർഭം ഉണ്ടാകും. ബന്ധു ജനസമാഗമം, ഭക്ഷണ സുഖം എന്നിവ ഉണ്ടാകും. സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): വളരെ നാളായി കാണാതിരുന്ന ബന്ധു ജനങ്ങളെ കണ്ടുമുട്ടാനും അവരോടൊപ്പം പ്രധാനപ്പെട്ട മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാനും ഇന്ന് സാധിക്കും. പ്രണയ സാഫല്യം ഉണ്ടാവാൻ സാധ്യത കാണുന്നു.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും കലഹമോ അഭിപ്രായവ്യത്യാസമോ ഇന്ന് ഉണ്ടാകാം. തൊഴിൽ തടസ്സം, അപമാനം, ധനപരമായ ക്ലേശം, രോഗാദി ദുരിതം, അമിതമായ ഉത്കണ്ഠ എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): കുടുംബാംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിനും കലഹത്തിനും ഇന്ന് ഇട നൽകും. വാത- കഫ- രോഗങ്ങൾ വർദ്ധിക്കുകയും അതുവഴി പ്രയാസങ്ങൾ അനുഭവപ്പെടുകയും ചെയ്യാം. ഇന്ന് കൂടുതൽ ക്ഷമ പാലിക്കുന്നത് ഉചിതമാകും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കാലത്ത് !ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (3 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 minutes ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (32 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (4 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (5 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (5 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (5 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (5 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (6 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends