കൊക്കാച്ചിക്കൊപ്പം ഗോവയില്‍ അടിച്ചുപൊളിക്കുന്ന സുന്ദരികളുടെ ഫോട്ടോകള്‍ പുറത്ത്: ഫോട്ടോയില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍

സത്യത്തെ എത്ര നാള്‍ മൂടിവെച്ചാലും അത് മറനീക്കി പുറത്തുവരും എന്നാണ് തത്വം. അതുവരെ മാത്രം അതിനെ വളച്ചൊടിക്കാം മൂടി വെക്കാം. അതു പോലെ ഒരുപാട് പേര്‍ അമര്‍ത്തി ഒതുക്കാന്‍ ശ്രമിച്ചിട്ടും കൊച്ചിമയക്കുമരുന്നു കേസ് പുതിയ വഴിത്തിരിവില്‍. അതും ഇത്തവണ പ്രമുഖരിലേക്കാണ് സംശയത്തിന്റെ മുന നീളുന്നത്. ലഹരിമരുന്നുകേസില്‍ കൊച്ചിയില്‍ അറസ്റ്റിലായ കൊക്കാച്ചിക്കൊപ്പം ഗോവയില്‍ താരസുന്ദരികള്‍ അഴിഞ്ഞാടുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്. റിമ കല്ലിങ്കല്‍, മൈഥിലി, സൃന്ദ അഷാബ്, പേള്‍ മാനി തുടങ്ങി വെള്ളിവെളിച്ചത്തില്‍ മിന്നിനില്‍ക്കുന്ന താരസുന്ദരിമാര്‍.
ഗോവയിലുള്ള ചിത്രങ്ങള്‍ക്കു പുറമെ കൊച്ചിയിലെ വിവിധ പാര്‍ട്ടികളിലേതെന്ന പേരിലും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിന്റേതുള്‍പ്പെടെയുള്ള ചിത്രങ്ങളാണ് കോക്കാച്ചിക്കൊപ്പമുള്ളത്. സൈബര്‍ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ് താരസുന്ദരിമാര്‍ക്കൊപ്പമുള്ള കോക്കാച്ചിയുടെ ഫോട്ടോകള്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വന്ന ചിത്രങ്ങള്‍ ഇപ്പോള്‍ വാട്‌സ്ആപ്പിലൂടെയും പ്രചരിക്കുകയാണ്.
യുവാക്കളും സിനിമാ മേഖലയില്‍ ഉള്ളവരുമായി ബന്ധപ്പെട്ടു കിടക്കുകയാണ് മയക്കുമരുന്ന് ശൃംഖലയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇതു സാധൂകരിക്കുന്ന മൊഴികളാണ് കോക്കാച്ചി പൊലീസിനു നല്‍കിയതെന്നാണ് സൂചന.
മയക്കുമരുന്നിന്റെ ഹബ്ബായി കൊച്ചി മാറുകയാണെന്ന വാര്‍ത്തകള്‍ തെളിവുകളോടെ പുറത്തുവരുന്നതിനിടെയാണ് കോക്കാച്ചി ഡിജെ പാര്‍ട്ടിക്കിടെ പൊലീസിന്റെ പിടിയിലായത്.
ഷൈന്‍ ടോം ചാക്കോയെയും സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാലുമോഡലുകളെയും അറസ്റ്റുചെയ്തപ്പോള്‍ തന്നെ സിനിമാ മേഖലയ്ക്കു മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ശക്തി പ്രാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോക്കാച്ചിയും പിടിയിലാകുന്നത്. താരങ്ങളുമൊത്തുള്ള ചിത്രങ്ങള്‍ കൂടി പുറത്തുവന്നതോടെ ചര്‍ച്ചകള്‍ക്കു തെളിവുകളായി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
22 ഫീമെയില്‍ കോട്ടയം, ഡബിള്‍ ബാരല്‍, 100 ഡെയ്‌സ് ഒഫ് ലവ് എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ മിഥുന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. യുവതാരം ഷൈന്‍ ടോം ചാക്കോ കൊക്കൈന്‍ കേസില്‍ അറസ്റ്റിലായപ്പോള്‍ മിഥുനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ലഹരിവസ്തുക്കള്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് എത്തിച്ചാണ് ഇയാള്‍ ചലച്ചിത്രങ്ങളില്‍ മുഖം കാണിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















