കേരളം കൂടുതല്‍ ജാഗ്രത കാട്ടണമെന്ന നിര്‍ദ്ദേശവുമായി ഐ സി എം ആര്‍; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പകുതി കൊവിഡ് കേസുകളും കേരളത്തിൽ

കൊവിഡ് പ്രതിരോധത്തില്‍ കേരളം കൂടുതല്‍ ജാഗ്രത കാട്ടണമെന്ന നിര്‍ദ്ദേശവുമായി ഐ സി എം ആര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പകുതി കൊവിഡ് കേസുകളും കേരളത്തിലായതിനെ തുടര്‍ന്നാണ് ഐ സി എം ആറിന്റെ കര്‍ശന നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 13,088 കൊവിഡ് കേസുകളില്‍ 5214 പേരും കേരളത്തില്‍ നിന്നുളളവരാണ്. രാജ്യത്ത് നിലവില്‍ 1,41,511 പേരാണ് ചികിത്സയിലുളളത്. ഇതില്‍ 64,390 പേരും കേരളത്തില്‍ നിന്നുളളവരാണ്.
കേരളത്തില്‍ കഴിഞ്ഞ ദിവസം 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂര്‍ 273, പാലക്കാട് 186, കാസര്‍ഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























