സണ്ണി ലിയോണിന് ആശ്വാസം! അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി.... അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ ക്രൈംബ്രാഞ്ചിന് കോടതിയുടെ അനുമതി...

പണം വാങ്ങിയ ശേഷം പരിപാടിയില്‍ പങ്കെടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞു.
ജസ്‌റ്റിസ് അശോക് മേനോന്റെ ബെഞ്ചാണ് താരത്തിനും ഒപ്പമുളള ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, ജീവനക്കാരന്‍ സുനില്‍ രജനി എന്നിവരുടെയും അറസ്‌റ്റ് വിലക്കിയത്.
അറസ്‌റ്റ് തടഞ്ഞെങ്കിലും കേസില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നല്‍കി. സണ്ണി ലിയോണിനെ ചട്ടം 41 എ പ്രകാരം നേരത്തെ നോട്ടീസ് നല്‍കി വേണം ചോദ്യം ചെയ്യാനെന്നും കോടതി അറിയിച്ചു.
പെരുമ്ബാവൂര്‍ സ്വദേശി ഷിയാസ് ഡിജിപിയ്‌ക്ക് നല്‍കിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. തുടര്‍ന്ന് കേസില്‍ പ്രാഥമികാന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് കഴിഞ്ഞയാഴ്‌ച തിരുവനന്തപുരം പൂവാറില്‍ ഷൂട്ടിംഗിന് വന്ന സണ്ണി ലിയോണിനെ ഇവിടെവച്ച് ചോദ്യം ചെയ്‌തു.
എന്നാല്‍ കരാറില്‍ പറഞ്ഞിരുന്ന തുക നല്‍കാതെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനും വഞ്ചിക്കാനും ശ്രമിച്ചെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സണ്ണിലിയോണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിഴവ് വന്നത് സംഘാടകര്‍ക്കാണെന്നും ജാമ്യാപേക്ഷയില്‍ നടി സൂചിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























