രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളായാത്ര തൃശൂരിന്റെ മണ്ണിലേക്ക് കടന്നു; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ സന്ദര്‍ശിച്ചു, പോരാട്ടത്തിന് ഐക്യദാര്‍ഡ്യം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐശ്വര്യകേരളായാത്ര പാലക്കാടിന്റെ മണ്ണിലൂടെ തേരോട്ടം പൂര്‍ത്തിയാക്കി തൃശൂരിന്റെ മണ്ണില്‍ പ്രവേശിച്ചു. കേരളീയ സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ രണ്ട് പിഞ്ചു പെണ്‍കുട്ടികളുടെ ദുരൂഹമായ കൊലപാതകവും അതിലെ പ്രതികളെ പൊലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്ചകൊണ്ട് മാത്രം കോടതി വെറുതെ വിട്ടതും. ആ പെണ്‍കുട്ടികള്‍ക്ക്് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അവരുടെ അമ്മ നടത്തുന്ന സത്യാഗ്രഹവേദിയിലേക്കാണ് ഇന്നലെ ആദ്യം പ്രതിപക്ഷ നേതാവെത്തിയത്്. ഇരകളായ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തില്‍ അവസാന നിമിഷം വരെ തന്റെ പിന്തുണയും ഐക്യദാര്‍ഡ്യവുമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പെണ്‍കുട്ടികളുടെ അമ്മക്ക് സത്യാഗ്രഹവേദിയില്‍ വച്ച്്് ഉറപ്പ് നല്‍കി. . യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ്, പാലാക്കാട് എം പി ശ്രീകണ്ഠന്‍, ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ എന്നിവര്‍ പ്രതിപക്ഷ നേതാവിന് ഒപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് യാത്ര ശക്തന്‍ തമ്പുരാന്റെ നാടായ തൃശിവപേരൂരിന്റെ മണ്ണിലേക്ക് ഐശ്വര്യകേരളായാത്ര പ്രവേശിച്ചു. ജനസാഗരമാണ് ജില്ലാ അതിര്‍ത്തിയായ പഴയന്നൂരില്‍ പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാന്‍ കാത്ത് നിന്നത്്. പിന്നീട് യാത്ര ചേലക്കര മണ്ഡലത്തില്‍ പ്രവേശിച്ചു. ചേലക്കരയിലാകട്ടെ പൂരത്തെ അനുസ്മരിപ്പിക്കുന്ന ജനതതിയായിരുന്നു രമേശ് ചെന്നിത്തലയെ സ്വീകരിക്കാന്‍ കാത്ത് നിന്നത്്.
തുടര്‍ന്ന് വടക്കാഞ്ചേരി, കുന്നംകുളം, ചാവക്കാട്, മണലൂര്‍, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം യാത്ര തൃശൂരിലെ ഒല്ലൂരില്‍ സമാപിച്ചു. ഐ്ശ്വര്യ കേരളായാത്രയെ ജനങ്ങള്‍ നെഞ്ചിലേറ്റിയതിന്റെ തെളിവായിരുന്ന ഒരോ നിയോജകമണ്ഡലങ്ങളിലും യാത്രക്ക് ലഭിച്ച വമ്പന്‍ സ്വീകരണങ്ങള്‍. തൃശൂര്‍ ജ്ില്ലയില്‍ എടുത്ത് പറയേണ്ടത് സ്ത്രീകളുടെ വന്‍ പങ്കാളിത്തത്തെക്കുറിച്ചാണ്. എല്ലാ നിയോജക മണ്ഡലങ്ങളിലും സ്ത്രീകള്‍ യാത്രയെ സ്വീകരിക്കാന്‍ മുന്നിട്ടറങ്ങുകയായിരുന്നു. പിണറായി ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരെ നിരന്തരമായി അരങ്ങേറുന്ന അനീതിയുടെയും അക്രമത്തിന്റെയും ഫലമായുള്ള രോഷ പ്രകടനം യാത്രയിലൂടെ നീളം ദൃശ്യമായിരുന്നു.
ബിജെപിക്കും സിപിഎം എതിരെ ഉള്ള ജന വികാരം ശക്തമാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍ എസ് എസ്, ബിജെപി എന്നിവര്‍ രാജ്യത്തിന്റെ തകര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. പ്രതിപക്ഷത്തെ ഇത്രയേറെ ആക്ഷേപിച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. ഡല്‍ഹി കര്‍ഷക സമരത്തോട് കനത്ത അവഗണനയാണ് മോഡി സര്‍ക്കാര്‍ കാണിക്കുന്നതെന്നും,പിണറായി സര്‍ക്കാര്‍ മോഡി ഭരണത്തെ അനുകരിക്കുകയാണെന്നും രമേശ് ചെന്നിത്തല സ്വീകരണവേദികളില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.
പി എസ് സി ഉദ്യോഗര്‍ത്ഥിക്കളുടെ സെക്രട്ടറിയേറ്റിനു മുന്നിലുള്ള ആത്മഹത്യ ശ്രമം കേരള ജനതയെ നടുക്കുന്നതായിരുന്നു. ഇത്രയും നാടകീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയിട്ടും ഇതുവരെയും ഇതിനെതിരെ പ്രതികരിക്കാത്ത നോക്കുക്കുത്തി സര്‍ക്കാരാണ് നാട് ഭരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യം എന്ന പദം പോലും പിണറായി ഭരത്തില്‍ അര്‍തഥ രഹിതമായി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിവിധ സ്വീകരണ വേദികളിലായി യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, മുസ്‌ളീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടരി പി കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് ഡോ. എം കെ മുനീര്‍, ബെന്നി ബെഹനാന്‍ എം പി, എ ഐ സി സി സെക്രെട്ടറി ഇവാന്‍ ഡിസൂസ, ടി എന്‍ പ്രതാപന്‍ എം പി, മഹിളാ കൊണ്‌ഗ്രെസ്സ് അധ്യക്ഷ ലതിക സുഭാഷ്, , അന്‍വര്‍ സാദത് എം എല്‍ എ, ഫോര്‍വേര്‍ഡ് ബ്‌ളോക്ക് നേതാവ് ജി ദേവരാജന്‍, ജോണി നെല്ലൂര്‍, സി പി ജോണ്‍, രമ്യ ഹരിദാസ് എം പി, എന്നിവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha
























