ചങ്ങരക്കുളത്ത് ഇന്നോവ കാര്‍ കണ്ടയ്നര്‍ ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരിക്ക്

ചങ്ങരക്കുളം പാവിട്ടപ്പുറത്ത് ഇന്നോവ കാര്‍ കണ്ടയ്നര്‍ ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം. എറണാകുളം സ്വദേശി രാജീവ് (25) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കല്ലൂര്‍ മുത്തേരി ഫാത്തിമ (23), ചെറങ്ങല കാവുങ്ങല്‍ വട്ടത്തില്‍ അക്ഷയ് (25), കല്ലൂര്‍ വലീലത്തറ സനീഷ് (23), ഇടപ്പള്ളി പൂത്തരി ടോണി (27), ഇടപ്പള്ളി ചീരക്കാട്ടില്‍ അഖില്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച രാജീവിന്റെ മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാന പാതയില്‍ പാവിട്ടപ്പുറം സെന്ററില്‍ ഇന്നു പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് അപകടം. എറണാകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ആറംഗ സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കണ്ടയ്നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കാര്‍ ഓടിച്ചിരുന്നത് മരിച്ച രാജീവായിരുന്നു. അപകടത്തിന് പിന്നാലെ വാഹനത്തില്‍ കുടുങ്ങിപ്പോയ ഇയാളെ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വളരെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
"
https://www.facebook.com/Malayalivartha
























