പിഞ്ചു കുഞ്ഞിന്റെ തലയില്‍ കലം കുടുങ്ങി.... ഫയര്‍ഫോഴ്‌സ് രക്ഷകരായി

പിഞ്ചു കുഞ്ഞിന്റെ തലയില്‍ കലം കുടുങ്ങി.. ഫയര്‍ഫോഴ്‌സ് രക്ഷകരായി. വക്കം അണയില്‍ സ്വദേശി ശ്യാം ലല്ലുവിന്റെ ഒരു വയസ്സുള്ള മകള്‍ ശിവനന്ദയാണ് കെണിയിലായത്. ഉച്ചക്ക് 12.30ഓടെയാണ് സംഭവം.
കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തല കലത്തില്‍ കുടുങ്ങുകയായിരുന്നു. കലവുമായി ശിവനന്ദയെ ആറ്റിങ്ങല്‍ അഗ്‌നിരക്ഷാനിലയത്തില്‍ എത്തിച്ചു.
അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ മനോഹരന്‍ പിള്ളയുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ കരുതലോടെ കട്ടര്‍ ഉപയോഗിച്ച് കലം മുറിച്ചുമാറ്റി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
"https://www.facebook.com/Malayalivartha
























