തല മുണ്ഡനം ചെയ്ത് കേരളയാത്രയിലേക്കെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

വാളയാർ പെൺകുട്ടികളുടെ കേസ് അട്ടിമറിച്ച പോലീസുകാർക്കെതിരെയുള്ള അമ്മയുടെ സമരം ശക്തമാകുന്നു.തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് ഡിവൈഎസ്പി സോജനും എസ്. ഐ ചാക്കോയ്ക്കുമെതിരെ നടപടി വേണമെന്ന ആവശ്യമാണ് അമ്മ ഉന്നയിച്ചിരിക്കുന്നത്. ഇതിനായി അപേക്ഷയും നൽകിയിട്ടുണ്ട്. ഇനിയും നടപടി എടുത്തില്ലെങ്കിൽ ജനങ്ങളിലേക്ക് നേരിട്ടിറങ്ങുമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ തീരുമാനം. സ്ത്രീകള്‍ക്ക് പ്രധാനം തലയിലെ മുടിയാണ്. അത് എടുത്തുകൊണ്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും. തന്റെ സങ്കടം ജനങ്ങൾ ഏറ്റെടുക്കുമെന്നും അമ്മ പറയുകയുണ്ടായി. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കൂടാതെ മക്കളെ കുറിച്ച് മോശമായി സംസാരിച്ച സോജനെ സർവീസിൽ നിന്നും പുറത്താക്കണമെന്നും അമ്മ പറയുന്നുണ്ട്. കേരളയാത്ര നടത്തി സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























