Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ലോകത്തെ ആഡംബര കപ്പലുകളുടെ അവസാന വാക്കായ ക്വാണ്ടം ഓഫ് ദ് സീസ് കൊച്ചിയില്‍

05 JUNE 2015 12:49 PM IST
മലയാളി വാര്‍ത്ത.

ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലുകളില്‍ ഒന്നായ ക്വാണ്ടം ഓഫ് ദ് സീസ് കൊച്ചിയില്‍ എത്തി. അത്യാഡംബരവും അത്യാധുനിക സാങ്കേതികവിദ്യകളും ഒന്നിക്കുന്ന പുതുമകളുടെ കടല്‍ക്കൊട്ടാരമാണു റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിന്റെ ക്വാണ്ടം ക്ലാസ് ക്രൂസ് ഷിപ്പുകളിലൊന്നായ ക്വാണ്ടം ഓഫ് ദ് സീസ്. ലോകത്തെ ആദ്യ \'സ്മാര്‍ട് ഷിപ് എന്നു കൂടിയാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എല്ലാം ഓട്ടോമാറ്റിക്ക് സംവിധാനങ്ങള്‍ ആണ് കപ്പലിലേത്.
ഒരു കോക്‌ടെയില്‍ നുകരണോ ? വിളിച്ചാല്‍ മതി, യന്ത്രക്കൈകളില്‍ ഡ്രിങ്കുമായി റോബട് വരും!
അള്‍ട്രാ ഫാസ്റ്റ് വൈഫൈയും വിര്‍ച്വല്‍ കാഴ്ചാനുഭവങ്ങളും സമ്മാനിക്കുന്ന കപ്പല്‍ ഏറ്റവും മുന്തിയ സാങ്കേതിക വിദ്യകളെ പ്രണയിക്കുന്നവര്‍ക്കു പോലും പുതുമകള്‍ സമ്മാനിക്കുമെന്നാണു റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിന്റെ സാക്ഷ്യം. സാഹസിക, വിനോദ പ്രണയികള്‍ക്കായി സ്‌കൈ ഡൈവിങ് സിമുലേറ്റര്‍, ഐസ് സ്‌കേറ്റിങ്, റോളര്‍ സ്‌കേറ്റിങ് സൗകര്യങ്ങളുണ്ട്. പാറക്കൂട്ടത്തിലൂടെ പിടിച്ചുകയറുന്ന അനുഭവമാണു റോക് ക്ലൈംബിങ് വാള്‍ സമ്മാനിക്കുക. കൂടാതെ, ബാസ്‌കറ്റ്‌ബോള്‍ - വോളിബോള്‍ കോര്‍ട്ടുകളുമുണ്ട്. ത്രി ഡി മൂവി തിയറ്ററുകള്‍, അക്വാ തിയറ്റര്‍ ഷോകള്‍ എന്നിവയാണു മറ്റ് വിനോദക്കാഴ്ചകളൊരുക്കുക.
റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ റിസ്റ്റ് ബാന്‍ഡുകള്‍ വഴി വിവരങ്ങള്‍ ലഭ്യമാക്കുന്ന ആര്‍ - എഫ്‌ഐഡി സാങ്കേതിക വിദ്യയാണു മറ്റൊരു പുതുമ. കയ്യില്‍ കെട്ടിയ ബാന്‍ഡ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും സ്പാ സേവനം റിസര്‍വ് ചെയ്യാനുമൊക്കെ കഴിയും. കപ്പലിന്റെ മുകള്‍ ഡെക്കില്‍ കാപ്‌സ്യൂള്‍ രൂപത്തില്‍ ഒരു സ്ഫടിക നിര്‍മിതിയുണ്ട്. 300 അടി വരെ ഉയര്‍ത്താന്‍ കഴിയുന്ന ഈ കാപ്‌സ്യൂളിലിരുന്നാല്‍ കടല്‍ - കരക്കാഴ്ചകള്‍ ആസ്വദിക്കാം ; ഉയരങ്ങളിലിരുന്ന്.
ഇന്നലെ രാവിലെ 8.30 ന് എത്തിയ കപ്പല്‍ ഇന്നു വൈകിട്ട് അഞ്ചിനു മലേഷ്യന്‍ തുറമുഖമായ പെനാങ്ങിലേക്കു യാത്രയാകും. കൊച്ചിയിലിറങ്ങിയ സഞ്ചാരികള്‍ ഇന്നലെ കുമരകവും കൊച്ചിയുടെ സമീപക്കാഴ്ചകളും ആസ്വദിച്ചു.
മൊത്തം 18 ഡെക്കുകളുള്ള കപ്പലിന് 347 മീറ്റര്‍ നീളമുണ്ട്. വിഖ്യാത ക്രൂസ് ഷിപ്പായ ക്യൂന്‍ മേരിയേക്കാള്‍ കൂടുതല്‍ നീളം. 2090 സ്‌റ്റേറ്റ് റൂമുകള്‍. 4180 യാത്രക്കാര്‍ക്കു പുറമേ, 1,600 ജീവനക്കാരെയും ഉള്‍ക്കൊള്ളാന്‍ കഴിയും, ഈ ഭീമന്‍ ആഡംബര കപ്പലിന്. ദുബായ് ഉള്‍പ്പെടെയുള്ള തുറമുഖങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണു ക്വാണ്ടം ഓഫ് ദ് സീസ്
കൊച്ചിയിലെത്തിയത്. ക്വാണ്ടം സന്ദര്‍ശിക്കുന്ന ഏക ഇന്ത്യന്‍ തുറമുഖവും കൊച്ചി തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends