കുഞ്ഞുങ്ങളെ കുരുതി കൊടുത്ത നേടിയ നേട്ടങ്ങളുമായി ഫെന്റി ബ്യൂട്ടി... ഒറ്റ ചോദ്യത്തിലൂടെ ഇന്ത്യയിലെ കർഷക സമരത്തിനു കനലൂതി തീ പകർന്ന റിയാനയുടെ അറിയാക്കഥ ഇങ്ങനെ

കെ.ജി.എഫ് ചാപ്റ്റര്‍ വണ്‍ എന്ന സിനിമ പ്രേക്ഷകര്‍ മറന്നിട്ടില്ല. സ്വര്‍ണ ഖനികളില്‍ ജീവിതം തളയ്ക്കപ്പെടുന്ന ഒരു കൂട്ടം മനുഷ്യര്‍. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇത്തരത്തില്‍ ആ നരകത്തില്‍ ഒരു ജീവിതം തള്ളി നീക്കുന്നത് വേദനയോടെയല്ലാതെ നമുക്ക് ഓര്‍ക്കാന്‍ കഴിയില്ല. ഇവിടെ ഇത് യഥാര്‍ഥ ജീവിതത്തിലും അത്തരത്തില്‍ കുറെ കുരുന്നുകള്‍, അവരുടെ അധ്വാനത്തെ വിറ്റ് കാശാക്കി ജീവിക്കുന്ന കുറെ മനുഷ്യത്വമില്ലാത്ത മുഖങ്ങള്‍ എന്നിട്ട് അവര്‍ പറയുന്നതോ മനുഷ്യത്വത്തെക്കുറിച്ച്. ഇനി അവരിലേയ്ക്ക് തന്നെ വരാം.
ആരാണ് റിയാന? 'ഫെന്റി ബ്യൂട്ടി' എന്ന റിയാനയുടെ സൗന്ദര്യവസ്തു നിര്‍മാണ കമ്പനി. ഇവിടെ സാധനസാമഗ്രികളുടെ നിര്‍മാണത്തിനായി ഇന്ത്യയില്‍നിന്നാണ് മൈക്ക എന്ന സുപ്രധാനഘടകം വാങ്ങുന്നത്. ഇതു ശേഖരിക്കുന്ന ഖനികളില്‍ ബാലവേല നടക്കുന്നുവെന്നാണ് ആരോപണം.
എന്‍ജിഒ ആയ ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മിഷനാണു പരാതി നല്‍കിയത്. ആവശ്യമായ നടപടിയെടുക്കുമെന്ന് എന്‍സിപിസിആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ പറയുകയും ചെയ്തു.
ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററിക്ക് ആര്‍എസ്എസ് പിന്തുണയുണ്ടെന്നു പറയപ്പെടുന്നു. എന്‍ജിഒ സ്ഥാപകാംഗം വിനയ് ജോഷിയാണു പരാതിക്കാരന്‍. ആരുടെ പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും സത്യം പുറത്ത് വരണം. റിയാനയ്ക്ക് മുഖം മൂടിയുണ്ടെങ്കില്‍ വലിച്ചുകീറണം. കര്‍ഷകരെക്കുറിച്ച് വാചാലരാകുന്ന ഇവര്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വേദന കാണുന്നില്ലേ?
ജാര്‍ഖണ്ഡിലെ ഖനികളില്‍നിന്നാണു ഫെന്റി ബ്യൂട്ടി കമ്പനി മൈക്ക വാങ്ങുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ പിന്തുണച്ച റിയാന, ബാലവേല തടയാതെ ഇരട്ടത്താപ്പ് സ്വീകരിക്കുകയാണെന്നാണ് വിമര്‍ശനം. ഫെന്റി ബ്യൂട്ടിക്കു സപ്ലൈ ചെയിന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നു വിനയ് ജോഷി ആവശ്യപ്പെടട്ടുകൊണ്ടേയിരിക്കുന്നു.
കരീബിയന്‍ ദ്വീപ് രാജ്യമായ ബാര്‍ബഡോസില്‍ ജനിച്ച് ലോകമാകെ ആരാധകരുള്ള ഗായികയും നടിയും ബിസിനസുകാരിയുമായി മാറിയ 32 കാരിയാണ് റിയാന . റോബിന്‍ റിയാന ഫെന്റി എന്നു മുഴുവന്‍ പേര്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള 101.6 ദശലക്ഷം വ്യക്തികളിലൊരാള്‍. 2019 ലെ കണക്കനുസരിച്ച് വാര്‍ഷിക വരുമാനം 600 മില്യന്‍ ഡോളര്‍. വര്‍ണ, വര്‍ഗ, ലിംഗ വിവേചനങ്ങള്‍ക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കുന്ന ആര്‍ട്ടിസ്റ്റ്. അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയും. കഷ്ടം എന്തൊരു ഗതികേട്.
ഒരിക്കല്‍ ബാര്‍ബഡോസില്‍ വന്ന അമേരിക്കന്‍ നിര്‍മാതാവ് ഇവാന്‍ റോജേഴ്‌സ്, യുഎസിലേക്കു ക്ഷണിക്കുന്നതോടെ റിയാനയുടെ പാട്ടുവര തെളിഞ്ഞു. 2005 ല്‍ മ്യൂസിക് ഓഫ് ദ് സണ്‍, തൊട്ടടുത്ത വര്‍ഷം എ ഗേള്‍ ലൈക്ക് മീ തുടങ്ങിയ ആല്‍ബങ്ങള്‍ റിയാനയെ പ്രശസ്തയാക്കി. കരീബിയന്‍ സംഗീതത്തിന്റെ സ്വാധീനം ആല്‍ബങ്ങളില്‍ കാണാം.
2007 ല്‍ ഗുഡ് ഗേള്‍ ഗോണ്‍ ബാഡ് എന്ന മൂന്നാം ആല്‍ബത്തിലൂടെ 'സെക്‌സ് സിംബല്‍' പട്ടവും നേടി. ഒറ്റയ്ക്കു പുറത്തിറക്കിയ ആദ്യ ഗാനമായ അംബ്രല്ല ആദ്യത്തെ ഗ്രാമി പുരസ്‌കാരക്കുട ചൂടി. 2009 ല്‍ റേറ്റഡ് ആര്‍, 2010ല്‍ ലൗഡ്, 2011ല്‍ ടോക് ദാറ്റ് ടോക്, 2012ല്‍ അണ്‍അപ്പോളജറ്റിക്.. എന്നിങ്ങനെ സംഗീതതരംഗങ്ങള്‍. ഇതിനകം 9 ഗ്രാമി പുരസ്‌കാരങ്ങള്‍, 13 അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ്, 12 ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡ്, ആറ് ഗിന്നസ് ലോകറെക്കോര്‍ഡ്. ലോകമെമ്പാടുമായി വിറ്റത് 20 കോടി ആല്‍ബങ്ങള്‍.
ഫോബ്‌സ് മാഗസിനും ടൈം മാഗസിനും വിശിഷ്ട വ്യക്തികളുടെ പട്ടികയില്‍പെടുത്തിയ സെലിബ്രിറ്റി. 2019 ല്‍ 600 ദശലക്ഷം ഡോളറുമായി ഏറ്റവും സമ്പന്നയായ സ്ത്രീസംഗീതജ്ഞയെന്ന റെക്കോര്‍ഡ്. ബാറ്റില്‍ഷിപ് ഉള്‍പ്പെടെയുള്ള സിനിമകളിലെ അഭിനയം. ക്ലാര ലയണല്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയിലൂടെ ക്ഷേമപ്രവര്‍ത്തനങ്ങളിലും സജീവം. സമൂഹമാധ്യമങ്ങളിലെല്ലാം ദശലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്ന അക്കൗണ്ടാണു റിയാനയുടേത്. അവരുടെ ഓരോ പോസ്റ്റിനും റീച്ച് അപാരം. റിയാന പങ്കുവയ്ക്കുന്ന പാട്ടുകളും പരസ്യങ്ങളും അഭിപ്രായങ്ങളുമെല്ലാം ലോകത്തിന്റെ മുക്കിലും മൂലയിലും ഞൊടിയിടയില്‍ എത്തുമെന്നു ചുരുക്കം.
ഈ താരപദവി ഉപയോഗിച്ചുള്ള ബിസിനസ് എന്ന ലക്ഷ്യത്തോടെയാണ് 2017 സെപ്റ്റംബറില്‍ ഫെന്റി ബ്യൂട്ടിക്കു റിയാന തുടക്കമിട്ടത്. എല്ലാത്തരം ചര്‍മക്കാരെയും ഉദ്ദേശിച്ച് 50 ഷെയ്ഡുകളിലുള്ള ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവസ്തുക്കള്‍ അതിവേഗം ജനപ്രിയമായി. ടൈം മാസികയുടെ, 2017 ലെ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളുടെ പട്ടികയിലേക്കു ഫെന്റി ബ്യൂട്ടി തിരഞ്ഞെടുക്കപ്പെട്ടു.
ലിംഗഭേദമില്ലാതെ മേയ്ക്കപ് ചെയ്യുന്ന പുതിയ കാലത്ത്, ആഡംബര പ്രിയരുടെ ഇഷ്ട ബ്രാന്‍ഡായി ഫെന്റി ബ്യൂട്ടി. എല്ലാ സൗന്ദര്യവര്‍ധക വസ്തുക്കളുടെയും മുഖ്യ ചേരുവയാണു പൊട്ടാസ്യം അലുമിനിയം സിലിക്കേറ്റ് എന്ന മൈക്ക. ലോകവിപണിയിലെ 60 ശതമാനം മൈക്കയും ഇന്ത്യയിലാണ് ഖനനം ചെയ്‌തെടുക്കുന്നത്. ടൂത്ത് പേസ്റ്റ്, പെയിന്റ് തുടങ്ങിയവയുടെയും അസംസ്‌കൃത വസ്തുവാണിത്. ലോകത്തിലെ മിക്ക കോസ്!മെറ്റിക്‌സ് കമ്പനികളും ഇന്ത്യയില്‍നിന്നാണു മൈക്ക വാങ്ങുന്നത്, ഫെന്റി ബ്യൂട്ടിയും അങ്ങനെതന്നെ.
അങ്ങേയറ്റം ചൂഷണം നടക്കുന്ന, പ്രത്യേകിച്ചും കുട്ടികളുടെ ജീവിതം നീറ്റിക്കളയുന്ന മൈക്ക ഖനികള്‍ ഭീകരകാഴ്ചയാണ്. മോണിക്ക ഫെന്റിയുടെയും റൊണാള്‍ഡ് ഫെന്റിയുടെയും മൂന്നു മക്കളില്‍ മൂത്തവളായ റിയാന, പട്ടിണിയോടും പടവെട്ടിയാണ് ഇന്നീക്കാണുന്ന കൊടുമുടികള്‍ കീഴടക്കിയത്. മദ്യപാനത്തിലും ലഹരിമരുന്നിലും അഭയം തേടിയ അച്ഛന്‍. തന്റെ 14ാം വയസ്സില്‍ വിവാഹമോചനം നേടിയ മാതാപിതാക്കള്‍. ഭക്ഷണത്തിനുപോലും പ്രയാസപ്പെട്ട കുട്ടിക്കാലം. പാവപ്പെട്ട കുട്ടികളെ എങ്ങനെ സഹായിക്കാമെന്നായിരുന്നു അവളുടെ ബാല്യകാലസ്വപ്നം.
കരിയര്‍ തുടങ്ങിയതിനൊപ്പം, കൗമാരം പിന്നിട്ടതിനു പിന്നാലെ, ചാരിറ്റിക്കു തുടക്കമിട്ടു റിയാന. ഇന്ന് അറുപതോളം രാജ്യങ്ങളിലെ കുട്ടികള്‍ക്കു വിദ്യാഭ്യാസത്തിനുള്ള സഹായങ്ങള്‍ നല്‍കുന്നു. മുതിര്‍ന്നവര്‍ക്കടക്കം രോഗീപരിചരണത്തിനു കോടികള്‍ ചെലവിടുന്നു.
തുരങ്കങ്ങളില്‍ കയറിയുള്ള മൈക്ക ശേഖരണം നിസ്സാരമല്ല, ജീവന്‍ പണയപ്പെടുത്തിയുള്ള പണിയാണ്. എല്ലാ മാസവും നിരവധികുരുന്നുകള്‍ ഈ തുരങ്കങ്ങളിലും ഖനികളിലും മണ്ണിടിഞ്ഞോ പാറ വീണോ കൊല്ലപ്പെടുന്നുണ്ടെന്നാണു കണക്ക്. കൈകാലുകള്‍ ഒടിഞ്ഞവരും മുറിവേല്‍ക്കുന്നവരും കിടപ്പിലായവരും നിരവധി. നഷ്ടപരിഹാരമായി ഇടനിലക്കാര്‍ കൊടുക്കുന്ന ചെറിയ തുക വാങ്ങുകയേ കുടുംബങ്ങള്‍ക്കു നിവൃത്തിയുള്ളൂവെന്ന് ഇവിടെയുള്ള സന്നദ്ധ സംഘടനകള്‍.
കുഞ്ഞുങ്ങളുടെ ചോരക്കുരുതിയിലാണു ലോകത്തിന്റെ സൗന്ദര്യം മുഖപ്പ് ചാര്‍ത്തുന്നത്. മുഖത്തിടുന്ന ക്രീമില്‍, പൗഡറില്‍ എല്ലാം കുരുന്നുകളുടെ കണ്ണീരുപ്പുണ്ട്. കരീബിയന്‍ ദ്വീപിലെ കുട്ടിക്കാലം ഓര്‍ക്കാറുള്ള റിയാനയ്ക്ക്, ഈ കുട്ടികളുടെ വിലാപങ്ങളെ കേട്ടില്ലെന്നു നടിക്കാനാകുമോ ?എന്തുകൊണ്ട് നമ്മള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നില്ല?' എന്ന ഒരൊറ്റ ചോദ്യം കൊണ്ട് കര്‍ഷക സമരവിഷയത്തില്‍ ഇടപ്പെട്ട റിയാന ഈ വിഷയത്തില്‍ ഇടപ്പെട്ടില്ലെങ്കില്‍ നാളെ നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? കാലം ഉത്തരം നല്‍കും.
https://www.facebook.com/Malayalivartha