റിയാദിലേക്ക് പോകാന്‍ ടിക്കറ്റെടുത്തിരുന്ന യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

കണ്ണീര്‍ക്കാഴ്ചയായി... ജോലി ആവശ്യത്തിനായി റിയാദിലേക്ക് പോകാനായി ടിക്കറ്റെടുത്ത യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. ചെറുമുക്ക് ടൗണ്‍ സ്വദേശി അമരേരി മുഹമ്മദ് റജിന ദമ്പതികളുടെ ഏക മകന്‍ സാദിഖ് അലി (24) ആണു മരിച്ചത്.
29നു രാത്രിയാണ് സംഭവം നടന്നത്. 9.30ന് 7 അംഗ സുഹൃത്തുക്കള്‍ കരുമ്പില്‍ ചുള്ളിപ്പാറയിലെ സമൂസക്കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു.
തുടര്‍ന്ന് കുളി കഴിഞ്ഞ് സുഹൃത്തുക്കള്‍ കയറിയെങ്കിലും സാദിഖലി കുളി തുടര്‍ന്നു. ഇതിനിടെ കാണാതായതിനെ തുടര്‍ന്ന് കൂട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കുളത്തില്‍ കണ്ടെത്തിയ സാദിഖലിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ടു സഹോദരങ്ങളുണ്ട്.
https://www.facebook.com/Malayalivartha